23/07/2016

13/07/2016- ശേഖരത്തിൽ നിന്ന്- ഗൾഫ് രൂപ


ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
1



ഗൾഫ് രൂപ




ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യാരംഭ ഘട്ടത്തിൽ കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലും ചില അറേബ്യൻ ഉപദ്വീപുകളിലും സാർവ്വത്രികമായി ഇന്ത്യൻ രൂപ ഉപയോഗിച്ചിരുന്നു.
( 1959 മുതൽ 1966 വരെ )

ഇന്ത്യാ ഗവൺമെൻ്റ് അനുമതിയോടെ RBI പുറത്തിറക്കിയ ഈ പേർഷ്യൻ ഗൾഫ് റുപി ( ഒന്ന്, പത്ത്, നൂറ് രൂപ നോട്ടുകൾ ) യിൽ 'Z' പ്രിൻ്റ് ചെയ്തിരുന്നതായി കാണാം.

1961 -ൽ കുവൈത്തും, 1965 -ൽ ബഹ്റൈനും, 1966 ഖത്തർ ദുബൈയോട് ചേർന്നും സ്വന്തമായി കറൻസി പുറത്തിറക്കിയതോടെ ഗൾഫ് റുപി പിൻവലിച്ചു.

1970 -ൽ ഒമാനും സ്വന്തമായി കറസി ഇറക്കിയതോടെ ഈ ഇന്ത്യൻ റുപി ഗൾഫിൽ നിന്നും പാടെ പിൻവലിക്കപ്പെട്ടു.




About Sageer:

വലിയൊരു കറൻസി ശേഖരത്തിനുടമയായ ശ്രീ. വി.സഗീർ ന്യുമിസ് എന്നയാൾ നാണയങ്ങൾ ശേഖരിക്കുന്നതിലും തൽപരനാണ്.

♦മലപ്പുറം ന്യുമിസ്മാറ്റിക് സൊസൈറ്റി,
♦ഇൻ്റർ നാഷ്ണൽ ബാങ്ക് നോട്ട് സൊസൈറ്റി (USA),
♦KSA ഫിലാറ്റലിക് & ന്യുമിസ്മാറ്റിക് സൊസൈറ്റി,
♦സൗത്ത് ഇന്ത്യൻ ന്യുമിസ്മാറ്റിക് സൊസൈറ്റി,
♦മലബാർ ന്യുമിസ്മാറ്റിക് സൊസൈറ്റി ,
♦കാലിക്കറ്റ് ന്യുമിസ്മാറ്റിക് സൊസൈറ്റി,
♦കായംകുളം ന്യുമിസ്മാറ്റിക് സൊസൈറ്റി
എന്നീ സൊസൈറ്റികളിൽ ലൈഫ് മെമ്പറുമായ ഇദ്ധേഹം ഇപ്പോൾ ദമ്മാമിലാണ് ജോലി ചെയ്യുന്നത്.



No comments:

Post a Comment