19/06/2018

11-06-2018- പുരാവസ്തു പരിചയം- കാളത്തേക്ക്


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
15

കാളത്തേക്ക് അഥവാ കബാലൈ

കാളകളെ ഉപയോഗിച്ചു ജലസേചനം നടത്താനുതകുന്ന നാടൻ സമ്പ്രദായമാണ്‌ കാളത്തേക്ക് അഥവാ കബാലൈ‌. കേരളത്തിലും ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കാളത്തേക്ക് ഉപയോഗിച്ചിരുന്നു എങ്കിലും ആധുനിക മോട്ടോർ പമ്പുകൾ ഇവയെ പുറന്തള്ളിയിരിക്കുന്നു.

കബാലൈ എന്നു പേരുള്ള ഒരു ഗണിതജ്ഞനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്. മോട്ടോർ പമ്പിനെ അപേക്ഷിച്ച് അല്പ്പം മാത്രമാണ്‌ ഇതിന്റെ ദക്ഷതയിൽ കുറവുള്ളത്. ഒരാളും ഒരു കാളയുമാണ്‌ കാളത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന്‌ ആവശ്യമുള്ളത്. ഇതിന്റെ ഉത്തരേന്ത്യൻ പതിപ്പിന്‌ രണ്ടാളുടെ ആവശ്യമുണ്ട്.

ആഴമുള്ള ജലാശയങ്ങളിൽ നിന്ന് വെള്ളം എടുക്കാനാണ്‌ കാളത്തേക്ക് ഉപയോഗിച്ചിരുന്നത്. കാളകളേയോ പോത്തുകളേയോ ഉപയോഗിച്ചാണ്‌ വെള്ളം കോരുന്നത്. വേനലിൽ പറമ്പുകൾക്ക് ഈർപ്പം കൂട്ടുന്നതിനു ആഴമുള്ള കിണറുകളിൽ നിന്ന് ജലം എത്തിക്കാമെന്നതാണ്‌ പ്രത്യേകത. തേക്കു കുട്ട, തുമ്പി, വട്ട്, ഉരുൾ, കയർ എന്നിവയാണ്‌ പ്രധാന ഭാഗങ്ങൾ.



🌷പ്രവർത്തനരീതി

ഒരു വലിയ ലോഹപ്പാത്രമാണ്‌ തേക്കുകുട്ട. ഇത് അരക്കുട്ട, കാൽക്കുട്ട, മുക്കാൽക്കുട്ട എന്നിങ്ങനെ പല വലിപ്പത്തിൽ ഉണ്ട്. ജലാശയത്തിന്റെ ആഴം, കാളകളുടെ കരുത്ത് എന്നിവ അനുസരിച്ചാണ്‌ ഇവ തിരഞ്ഞെടുക്കുന്നത്. ഈ കുട്ടക്ക് ലോഹത്തിൽ തീർത്ത പിടിയും അതിനൊരു കൊളുത്തുമുണ്ടായിരിക്കും. തുകലുകൊണ്ടുള്ള കുട്ടയും ഉപയോഗിച്ചിരുന്നു. മൂന്നു നാലടി നീളം വരുന്ന ആനയുടെ തുമ്പിക്കൈയിന്റെ ആകൃതിയിലുള്ള ഒരു തുകല് (റബ്ബർ)‍ക്കുഴൽ ഇതനോട് ഘടിപ്പിക്കുന്നു. ഇതാണ്‌ തുമ്പി. തേക്കുകുട്ടയുടെ മൂട്ടിൽ നിന്നും തള്ളിനിൽകുന്ന ലോഹക്കുഴലിലാണ്‌ തുമ്പിയെ ഘടിപ്പിക്കുക. ഈ തുമ്പിയുറ്റെ അഗ്രത്തിൽ നിന്നും കുട്ടയുടെ മുകളിലെ പിടിയിൽ നിന്നും ഓരോ കയറുകൾ‍ വീതം കെട്ടിയിരിക്കും. തുമ്പിക്കയർ കുട്ടയുടെ കയറിനേക്കാൾ നീളം കുറഞ്ഞതായിരിക്കും. കുട്ടയെ കമ്പക്കയർ കൊണ്ടാണ്‌ ബന്ധിപ്പിക്കുക. വെള്ളം നിറഞ്ഞ തൊട്ടി, കാള വലിച്ചുയർത്തുമ്പോൾ തുകൽക്കുഴലിന്റെ തുറന്നഭാഗവും തൊട്ടിയും ഒരേ നിലയിൽ ആയിരിക്കത്തക്കവണ്ണമായിരിക്കും കയറുകളുടെ നീളം ക്രമീകരിച്ചിരിക്കുക

കമ്പക്കയർ ഒരു മരത്തിന്റെ തുടിയിലണ്‌ (കപ്പി) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നിൽക്കുന്ന രണ്ട് മരക്കാലുകളിൽ പിടിപ്പിച്ചിരിക്കും. തുമ്പിക്കയർ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുൾ എന്നാണ്‌ വിളിക്കുന്നത്. തുമ്പിക്കയർ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്.  കയറുകൾ രണ്ടും കാളകളെ പൂട്ടി നുകത്തിൽ ബന്ധിപ്പിക്കുന്നു. കമ്പക്കയറിൽ തേക്കുകാരൻ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകൾ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയർന്ന് വരികയും തറനിരപ്പിലെത്തുമ്പോൾ തുമ്പിക്കയറിനു നീളം കുറവായതിനാൽ തൊട്ടിയും കുഴലും കിണറിന്റെ വക്കത്തെത്തുമ്പോൾ തൊട്ടി കൂടുതൽ മുകളിലേക്കുയരുകയും തുമ്പികുഴലിലൂടെ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യുന്നു.







No comments:

Post a Comment