11/12/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - റാണി കി വാവ് (the Queen's Stepwell)

        

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
75

റാണി കി വാവ് (the Queen's Stepwell)

വാസ്തുവിദ്യാ ലോകത്തിന് ഇന്ത്യയുടെ അതുല്യമായ സംഭാവനയാണ് ചവിട്ടുപടി കിണർ അല്ലെങ്കിൽ സ്റ്റെപ്പ് വെൽ.സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും ഇടയില്‍ അത്രയധികമൊന്നും അറിയപ്പെടാതെ കിടക്കുന്ന ഒരു ചരിത്ര നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഇതുള്ളത്. റാണി കി വാവ് ലോകത്തിലെ ഏറ്റവും അദ്വിതീയവും അസാധാരണവുമായ പടിക്കിണറുകളിൽ ഒന്നാണ്.ഉഷ്ണത്തിലും വരൾച്ചയിലും  വേനലുകളിൽ ഏറ്റവും വിലയുള്ളത് വെള്ളത്തിന് തന്നെയാണ്.  പണ്ട്- അത്ഭുതപടിക്കിണറുകൾ പണിത് നൂറ്റാണ്ടുകളോളം മനുഷ്യരുടെയും മൃഗങ്ങളുടെയും ദാഹം തീർത്ത രാജാക്കന്മാരും ഉണ്ടായിരുന്നു.  അത്തരം ഒരു പടിക്കിണറിന്റെ പേരാണ്  'റാണി കി വാവ് 'ഗുജറാത്തിലെ ഈ പടിക്കിണറ് നമ്മെ അമ്പരപ്പിക്കുന്ന ശില്പമഹാത്ഭുതങ്ങളിൽ ഒന്നാണ്.

അഹമ്മദാബാദിൽ നിന്ന് 125 കിലോമീറ്റർ വടക്ക് സോളങ്കി സാമ്രാജ്യത്തിന്റെ മധ്യകാല തലസ്ഥാനമായഗുജറാത്തിലെ പാടാനിലെ സരസ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്മാരകം യഥാർത്ഥത്തിൽ 'റാൻ കി വാവ്' (രാജ്ഞിയുടെ സ്റ്റെപ്പ് വെൽ)എന്നാണ്അറിയപ്പെടുന്നത്. )ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക രേഖകളിലെ ഒരു ഡോക്യുമെന്റേഷൻ പിഴവാണ് ഇതിനെ 'റാൻ' എന്നതിന് പകരം 'റാണി' എന്ന് വിളിച്ചിരുന്നത്, ഇത് 'റാണി കി വാവ്' എന്ന പേരിൽ പ്രശസ്തി നേടുന്നതിന് കാരണമായി. 

ഗുജറാത്തിലെ ഏറ്റവും വലിയ പടിക്കിണറുകളിൽ, റാണി കി വാവിന്റെ ശിൽപ സമ്പത്ത് മറ്റെല്ലാവരെയും മറികടക്കുന്നു. നിത്യ പ്രണയത്തിന്റെ സ്മാരകമായ താജ്മഹല്‍ ഷാജഹാൻ തൻറെ ഭാര്യയായ മുംതാസിനു വേണ്ടി നിർമ്മിച്ചതാണ്. എന്നാൽ റാണി കി വാവിന്‍റെ ചരിത്രം പരിശോധിച്ചാൽ ഈ നിർമ്മിതി ഭാര്യ തന്റെ ഭർത്താവിനായി നിർമ്മിച്ചതാണെന്നു കാണാം.പതിനൊന്നാം നൂറ്റാണ്ടിൽ  ഗുജറാത്തിലെ ചാലൂക്യ രാജാവായ   ഭീമ ഒന്നാമന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഭാര്യ ഉദയമതിയാണ് ഈ പടിക്കിണർ പണിത് തുടങ്ങിയത്. പിന്നീട് പുത്രനായ കർണനാണ് ഈ മഹാസ്മാരകത്തിന്റെ പണി പൂർത്തിയാക്കിയത്. സരസ്വതി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് ഈ കിണർ മൂടിപ്പോയി. 1980 ൽ ആണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ഇത് കണ്ടെത്തിയത്. . അതുവരെ, സ്റ്റെപ്പ്‌വെല്ലിനെക്കുറിച്ചുള്ള കഥകൾ പ്രാദേശിക നാടോടിക്കഥകളുടെ ഒരു ഭാഗം മാത്രമായിരുന്നു, 64മീറ്റർ നീളവും , 20 മീറ്റർ വീതിയും  27 മീറ്റർ ആഴവും ഉള്ളതാണ് ഈ പടിക്കിണർ. ഏഴു നിലകളിലായി പണിതിരിക്കുന്ന ഈ കിണറിൽ ചിത്രത്തൂണുകളും ശിൽപ്പ ഭംഗിയുള്ള ബാൽക്കണികളും നിരനിരയായി കാണാം -. ദശാവതാര കഥകൾ ഉൾപ്പെട്ട അതി സൂക്ഷ്മ കൊത്തുപണികളുള്ള എണ്ണൂറോളം ശിൽപ്പങ്ങൾ ഉള്ളതാണ് ഈ  പവലിയനുകൾ . തലകുത്തനെയുള്ള ഒരു ക്ഷേത്രം തറനിരപ്പിൽ നിന്ന് ഉള്ളിലേക്ക് അമർന്ന് കിടക്കുന്നത് പോലെയാണ് ഇത് തോന്നിക്കുക.  അവസാനത്തെ പടിക്ക് തൊട്ടായി ഒരു കവാടം ഉണ്ട്. വെറും വെള്ളം സംരക്ഷിക്കാനുള്ള ഇടം എന്നതിൽ നിന്നും മാറി മറ്റനേകം ലക്ഷ്യങ്ങളും ഇതിന്റെ നിർമ്മാണത്തിനു പിന്നിലുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. അതിന്റെ തെളിവാണ് പടവ് കിണറിന്റെ ഏറ്റവും താഴത്തെ പടിയിൽ നിന്നും തുറക്കുന്ന ഒരു തുരങ്കം. പത്താനടുത്തുള്ള സിദ്ധപൂരിലേക്കാണ് ഈ തുരങ്കം തുറക്കുന്നത്. ഏതാണ് മുപ്പത് കിലോമീറ്ററോളം നീളം നീളം ഇതിനുണ്ടത്രെ. യുദ്ധ സമയത്തും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും ഒക്കെ രക്ഷപ്പെടാൻ ഉപയോഗിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു ആക്രമണ സമയത്ത് രഹസ്യമായി രാജാവിന് രക്ഷപ്പെടാനായി ഉണ്ടാക്കിയതാണ് ഈ വഴി.ഭൂമിക്കടിയിലേക്ക് ഏഴു നിലകളിലായാണ് റാണി കി വാവ് നിർമ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുന്‍പ് ഇത്രയും വളർന്ന വാസ്തു വിദ്യയും കഴിവുകളും നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നു എന്നതിന്റെ അടയാളമാണ് ഈ പടവ് കിണർ. പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും ഒക്കെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിർമ്മാണ വൈവിധ്യം തന്നെയാണ്

ഇതിന്റെ പ്രത്യേകതയും ശിൽപങ്ങളുടെ മികച്ച നിലവാരവും കാരണം, സ്റ്റെപ്പ്‌വെൽ 2014 ൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) ലോക പൈതൃക സൈറ്റായി അംഗീകരിച്ചു.







No comments:

Post a Comment