ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 121 |
സ്വിറ്റ്സർലാന്റ്
മധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പർവത രാജ്യമാണ് സ്വിറ്റ്സർലൻഡ്.. ഓസ്ട്രിയ, ജർമ്മനി ,ലിച്ചെൻസ്റ്റൈൻ എന്നിവയും അതിർത്തി പങ്കിടുന്നു.ആൽപ്സ് പർവത നിരകളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സർലൻഡ്. വാച്ചുകൾക്കും ക്ലോക്കുകൾക്കും പേരുകേട്ടവരാണ് സ്വിസ്.
ജനങ്ങൾ കൃഷിയിലും വ്യവസായത്തിലും വ്യാപൃതരായിരുന്നു. സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ചോക്കലേറ്റിന്റെ സ്വാദുംസ്വിസ് പശുക്കളുടെ പാലിന്റെ മികവും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവും ഏറെ ആകർഷണീയമാണ്. അതുകൊണ്ട് കൂടിയാകണം ലോകം കണ്ണടച്ച് വിശ്വസിച്ച് അവിടെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതും. മാത്രമല്ല, നാല് ഭാഷകൾ ഒരുപോലെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു രാജ്യം ഭൂമുഖത്തില്ല. ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ,റോമൻഷ് ഭാഷകൾ ദേശീയ ഭാഷയും ഇംഗ്ലീഷ് കണക്ടിംഗ് ഭാഷയുമായിട്ട് അവർ അംഗീകരിച്ചിട്ടുണ്ട്എല്ലാ സ്വിറ്റുകാരും സ്കൂളിൽ കുറഞ്ഞത് രണ്ട് ഭാഷകൾ പഠിക്കണം. രാജ്യത്ത് ഉപയോഗിക്കുന്ന വിവിധ ഭാഷകളെ ഭരണഘടന സംരക്ഷിക്കുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, സ്വിറ്റ്സർലൻഡ് രാജ്യത്തെ ആളുകൾ സംസാരിക്കുന്ന മിക്കവാറും എല്ലാ ഭാഷകളും സഹിക്കുന്നു. ജനസംഖ്യയിൽതൊണ്ണൂറ്ശതമാനവും ക്രിസ്തു മതവിഭാഗത്തിലെ കത്തോലിക്-പ്രോട്ടസ്റ്റന്റ് വിഭാഗങ്ങൾ പങ്കിടുന്നു. 26 കന്റോണുകൾ (നമ്മുടെ താലൂക്കുകൾക്ക് സമം) അടങ്ങുന്നതാണ് സ്വിസ് രാഷ്ട്രസംവിധാനം
സ്വിറ്റ്സർലൻഡ് 1291-ൽ മൂന്ന് സംസ്ഥാനങ്ങളുടെ യൂണിയനായി രൂപീകരിക്കുകയും 1815-ൽ ഒരു സ്വതന്ത്ര രാജ്യമായി മാറുകയും ചെയ്തു. 1848-ൽ അംഗീകരിച്ച ഭരണഘടന, വിദേശ യുദ്ധങ്ങളിൽ സേവിക്കാൻ സൈനികരെ അയക്കാൻ അനുവദിക്കുന്നില്ല. രണ്ട് ലോകമഹായുദ്ധങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ രാജ്യം നിഷ്പക്ഷത പാലിച്ചു
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമായ ഗോഥാർഡ് തുരങ്കം സ്വിറ്റ്‌സർലൻഡിലാണ് നിർമ്മിച്ചിരിക്കുന്നത്. വളരെയധികം മികവുറ്റ ഒരു ഗതാഗത സംവിധാനമാണ് ഇവിടത്തേത്, റെയിൽവേയാണ് മുൻപന്തിയിൽ. സ്വിസ് റയിൽവേയുടെ ആവി എഞ്ജിൻ ഇപ്പോഴും ഊട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്
2002 വരെ സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ അംഗമായിരുന്നില്ല, സ്വിറ്റ്സർലൻഡിന്റെ നിലവിലെ ഔദ്യോഗിക കറൻസി സ്വിസ് ഫ്രാങ്ക് (Fr., CHF) ആണ്. "CHF" എന്ന ചുരുക്കെഴുത്ത് രാജ്യത്തിന്റെ ലാറ്റിൻ നാമമായ "Confoederatio Helvetica" എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, "Franc" എന്നതിനെ പ്രതിനിധീകരിക്കാൻ ഒരു"F"ചേർത്തിരിക്കുന്നു. സ്വിറ്റ്സർലൻഡിന്റെ രാഷ്ട്രീയ നിഷ്പക്ഷതയും അതിന്റെ സെൻട്രൽ ബാങ്കിന്റെ പണപരമായ വിവേകവും സ്വിസ് ഫ്രാങ്കിനെ ലോകത്തിലെ ഏറ്റവും ശക്തവും സുസ്ഥിരവുമായ കറൻസികളിൽ ഒന്നാക്കി മാറ്റുന്നു. സ്വിറ്റ്സർലൻഡ് യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലെങ്കിലും യൂറോയിലേക്ക് പരിവർത്തനം ചെയ്യാൻ ബാധ്യസ്ഥനല്ലെങ്കിലും, സന്ദർശകർക്ക് വിലകൾ താരതമ്യം ചെയ്യുന്നതിനായി പല വിലകളും യൂറോയിൽ സൂചിപ്പിച്ചിരിക്കുന്നു.
No comments:
Post a Comment