ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 114 |
സന്ത് തുകാറാം 2002
ഭാരതീയ ഭക്തകവികളില്‍ പൂജനീയനാണ് സന്‍ത് തുക്കാറാം. തുക്കാറാം വോല്ലോഭ മോറെ എന്നാണ് പൂര്‍ണ്ണനാമം. ശിവാജി മഹാരാജാവിന്റെ സമകാലികനാണ് തുക്കാറാം. 1608-ല്‍ മഹാരാഷ്‌ട്രയിലെ പൂണെക്കടുത്ത് ഇന്ദ്രായണി നദീതീരത്തുള്ള ദേഹു ഗ്രാമത്തില്‍ തുക്കാറാം ജനിച്ചു. അയ്യായിരത്തിൽപരം ഭക്തികവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
1649-ല്‍ ഫാല്‍ഗുനമാസത്തിലെ ശുദ്ധദ്വിതീയ നാള്‍ രാത്രി സ്വയം മറന്ന് കീര്‍ത്തനാലാപനത്തില്‍ മുഴുകിയിരിക്കെ തന്റെ ആരാധകരുടെ സാന്നിദ്ധ്യത്തില്‍ വെച്ച് അദ്ദേഹം ജീവന്‍മുക്തനായി എന്ന് വിശ്വസിക്കപ്പെടുന്നു. തുക്കാറാം ഉടലോടെ വൈകുണ്‌ഠലോകം പ്രാപിച്ചു എന്നും വിശ്വസിച്ചുവരുന്നു.
അദ്ദേഹത്തിന്റെ ആദരസൂചകമായി 2002 ൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
No comments:
Post a Comment