ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 91 |
അരയാൽ
(Pipal tree)
ഇന്ത്യയില്‍ പുണ്യ സ്ഥാനം വഹിക്കുന്ന വൃക്ഷമാണ് അരയാല്‍. ഇന്ത്യ തന്നെയാണ് ഇതിന്റെ ജന്മദേശവും. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അരയാല്‍ വ്യാപകമായി കാണപ്പെടുന്നു. ബുദ്ധ ദേവന്‍ ജനിച്ചതും ആറു വര്‍ഷം ധ്യാനത്തില്‍ തുടര്‍ന്നതും അരയാല്‍ വൃക്ഷ ചുവട്ടിലാണെന്ന ബുദ്ധമത വിശ്വാസമാണ് ഇന്ത്യയില്‍ അരയാലിന്റെ പുണ്യ വൃക്ഷമായി കണക്കാക്കാന്‍ കാരണം. ബുദ്ധമതത്തിനു പുറമെ മറ്റു മതവിശ്വാസങ്ങളും അരയാലിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്.ഹിന്ദു പുരാണങ്ങളില്‍ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ 101 ഒരു മഹാപ്രയത്തെ പറ്റി സൂചനയുണ്ട്. ആ സമയത്ത് ഭഗവാൻ കൃഷ്ണൻ അരയാലിലയിൽ കിടന്നാണത്രെ പ്രളയത്തെ നേരിട്ടത്.
പിന്നീട് അരയാലിലയില്‍ കിടക്കുന്ന ക്യഷ്ണൻ ഹിന്ദു സങ്കൽപ്പങ്ങളിലെ ഒരു മിത്തായിത്തീർന്നു. ലോകത്തില്‍ എവിടെയായാലും ക്ഷേത്രങ്ങൾക്ക് സമീപം ഈ വൃക്ഷം കാണാതിരിക്കില്ല. വളരുന്ന പ്രദേശങ്ങളിലെ അനുകൂല ഘടകങ്ങൾക്കനുസരിച്ച് അരയാലൂകൾ ഉയരം കൂടിയും കുറഞ്ഞും കാണപ്പെടുന്നു. ചിലപ്പോള്‍ പൂര്‍ണ്ണമായും ഇല പൊഴിക്കുന്ന ഈ വൃക്ഷത്തിന് ധാരാളം ശാഖകളുണ്ട്. മഴക്കാലങ്ങളില്‍ ആണ് ഇവ സാധാരണമായി ഇലപൊഴിക്കുക. മിനുസമെരിയതും കരിഞ്ഞ പച്ച നിറവുമാണ് ഇവയുടെ ഇലകള്‍ക്.
ഇലകൾ ഹ്യദയാകാരത്തിലും അകം കൂര്‍ത്തും കാണപ്പെടുന്നു. ഏകാന്തര ക്രമത്തിലാണ് ഇലകള്‍ വിന്യസിച്ചിട്ടുള്ളത്. ഒരു വൃക്ഷത്തിൽ തന്നെ ആൺപൂവും പെൺപൂവും ഉണ്ടാകും. അരയാലിന്‍റെ പാകമായ കായകൾക്ക് കടും ചുവപ്പു നിറമാണ്. പരാഗവാഹികളായ ഒരിനം കടന്നലിന്റെ സഹായതോടെയാണ് പരാഗണ പ്രവർത്തനം നടക്കുക. ഈ കടന്നലിന്റെ അഭാവത്തിൽ പരാഗണ പ്രവർത്തനം നടക്കാതെവരുമ്പോൾ കാണ്ഡം മുറിച്ച് നട്ടു പിടിപ്പിച്ചാണ് ഉൽപാദനം നടത്തുക.
നന്നായി ജലം ലഭിക്കുന്ന പ്രദേശങ്ങളിൽ വിത്തുകൾ മുളച്ചും പുതിയ സസ്യം രൂപമെടുക്കുന്നു. ഇന്ത്യയിൽ മുംബൈയിലെ ഒരു പ്രദേശത്ത് 3000 വർഷം പഴക്കമുളള അരയാല്‍ ഉണ്ടത്രേ . അലങ്കാരസസ്യമായും അരയാൽ ചിലയിടങ്ങളിൽ വളർത്തുന്നു. അരയാലിന്റെ ഇല, വേര്, മരത്തൊലി, കായ എന്നി ഔഷധയോഗ്യമായ ഭാഗങ്ങളാണ്. വളരെ വീതിയേറിയ കാണ്ഡമായിരിക്കും അരയാലിന്റേത്. ദീർഘകാല ആയുസ്സും അരയാലിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിനെല്ലാം പുറമെ അനേകാ സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് അരയാൽ.
ഇന്ത്യയിൽ BC 288 ഓടുകൂടിയാണ് അരയാൽ മരം കണ്ടുതുടങ്ങിയത്. മറ്റുള്ള ആൽമരങ്ങളുടെയെല്ലാം പൂരവികനായാണ് അരയാലിനെ കണക്കാക്കുന്നത്. ബദ്ധദേവനുമായി അരയാലിന് ബന്ധമുള്ളതിനാൽ ഇവയെ റില്വിജ്വോസ എന്നും വിളിച്ചു വരുന്നു. ഹവായ് ദ്വീപിൽ 60 തരം ആൽ വർഗങ്ങളാണ് കാണപ്പെടുന്നത്ചില വർഗ്ഗങ്ങളൊക്കെ ഒൗഷധയോഗ്യവുമാണ് ഉദ്യാനസസ്യമായാണ് അരയാൽ വർത്തിക്കുന്നതെങ്കിലും ധാരാളം ഒൗഷധഗുണവും ഇവയ്ക്കുണ്ട്, പല്ലുവേദനക്ക് അരയാലിന്റെ കോലരക്ക് ഒൗഷധമായി ഉപയോഗിക്കാരുണ്ട്. അരയാൽ വിശാലമായി വളരുന്ന വ്യക്ഷമായതിനാൽ സമ്യദ്ധമായി ഇലകളും വിന്യസിക്കപ്പെട്ടിരിക്കുന്നു ഇലകൾ ധാരാളമായി ഓക്സിജൻ പുറത്തു വിടുന്നു. ഇത് ഓസോൺ പാളിയുടെ പുനര്‍നിര്‍മ്മാണത്തിന് ഏറെ സഹായകരമാണ്.
No comments:
Post a Comment