ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 80 |
റോബർട്ട് ബേൺസ് (Robert Burns)
സ്കോട്ട്‌ലണ്ടിലെ ഒരു കവിയും പാട്ടുകാരനും ആയിരുന്നു റോബർട്ട് ബേൺസ് (ജനനം: 25 ജനുവരി 1759; മരണം 21 ജൂലൈ 1796). പാട്ടക്കുടിയാനായ ഒരു കർഷകന്റെ മകനായി ജനിച്ച് കർഷകനായി ജീവിച്ച അദ്ദേഹം, ഉഴവുകാരൻ കവി(Ploughman Poet), റാബീ ബേൺസ്, സ്കോട്ട്‌ലണ്ടിന്റെ ഇഷ്ടപുത്രൻ, ഐർഷയറിലെ ഗായകൻ എന്നീ പേരുകളിലും, സ്കോട്ട്‌ലണ്ടിൽ 'ഗായകൻ' ഒറ്റപ്പേരിലും അറിയപ്പെടുന്നു.സ്കോട്ട്‌ലണ്ടിന്റെ ദേശീയകവിയായി ലോകമൊട്ടാകെ അദ്ദേഹം മാനിക്കപ്പെടുന്നു. സ്കോട്ട്സ് ഭാഷയിൽ എഴുതിയ കവികളിൽ ഏറ്റവും പ്രശസ്തൻ ബേൺസ് ആണെങ്കിലും, അദ്ദേഹത്തിന്റെ രചനകളിൽ ഗണ്യമായൊരു ഭാഗം ഇംഗ്ലീഷിലും, പുറത്തുള്ളവർക്കും മനസ്സിലാകുന്ന തരം സ്കോട്ട്സ് നാട്ടുഭാഷയിലും ആയിരുന്നു.സ്കോട്ട് സ്വാഹിത്യത്തിന്മേൽ ബേൺസ് ഇന്നും വലിയൊരു സ്വാധീനമാണ്. 2009-ൽ സ്കോട്ട്‌ലണ്ടിലെ ദേശീയ ടെലിവിഷൻ ചാനൽ നടത്തിയ ഒരു വോട്ടെടുപ്പിൽ, ഏക്കാലത്തേയും ഏറ്റവും മഹാനായ സ്കോട്ട്‌ലണ്ടുകാരനായി അദ്ദേഹം വിലയിരുത്തപ്പെട്ടു.
ഓൾഡ് ലാങ്ങ് സിൻ (Auld Lang Syne) എന്ന iഅദ്ദേഹത്തിന്റെ കവിത വർഷാവസാന ദിനം പാടുന്നത് പതിവാണ്. സ്കോട്ട്സ് വാ ഹേ(Scots Wha Hae - Scots Who Have) എന്ന ഗീതം ഏറെക്കാലം സ്കോട്ട്‌ലണ്ടിന്റെ ദേശീയഗാനമായിരുന്നു. ചുവന്നു ചുവന്നൊരു റോസപ്പൂവ് (A Red, Red Rose); അ മാൻ ഈസ് എ മാൻ ഫോർ ഓൾ ദാറ്റ് (A Man's A Man for A' That); പേനിനോട് (To a Louse); ചുണ്ടെലിയോട്(To a Mouse) തുടങ്ങിയവ ബേൺസിന്റെ പ്രസിദ്ധമായ മറ്റു രചനകളിൽ ചിലതാണ്. സ്വന്തമായി കവിതകൾ എഴുതിയതിനു പുറമേ, സ്കോട്ട്‌ലണ്ടിലെ നാടൻ പാട്ടുകൾ ശേഖരിക്കാന്നതിൽ വഹിച്ച പങ്കിന്റെ പേരിലും ബേൺസ് സ്മരിക്കപ്പെടുന്നു.
സ്കോട്ട്ലണ്ട് 2017ൽ പുറത്തിറക്കിയ 10 സ്കോട്ടിഷ് പൗണ്ട് പോളിമർ ബാങ്ക് നോട്ട്.
മുൻവശം (Obverse): റോബർട്ട് ബേൺസിൻ്റെ ഛായാചിത്രം.
പിൻവശം(Reverse): എഡിൻബർഗ്ഗ് കൊട്ടാരം, പുതിയതും പഴയതുമായ എഡിൻബർഗ് ടൗൺ എന്നിവ ചിത്രീകരിച്ചിരിക്കുന്നു.
No comments:
Post a Comment