ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 88 |
വേലുത്തമ്പി ദളവ
( 1765-1809)
കന്യാകുമാരി ജില്ലയിലെ തലക്കുളം ഗ്രാമത്തിൽ വലിയ വീട്ടിൽ വള്ളിയമ്മപ്പിള്ള തങ്കച്ചിയുടെ മൂത്ത മകനായി 1765 മെയ് 6 ന് വേലുത്തമ്പി ജനിച്ചു,, അച്ചൻ മണക്കര കുഞ്ഞുമായിട്ടിപ്പിള്ള,മഹാരാജാവിൽ നിന്നും 'ചെമ്പകരാമൻ' എന്ന പട്ടം പാരമ്പര്യമായി ലഭിച്ചിരുന്ന തറവാടായിരുന്നു വലിയ വീട്,
യഥാർത്ഥ നാമം വേലായുധൻ ചെമ്പകരാമൻ തമ്പി ,
:കൊല്ലവർഷം 959 ആം മാണ്ടിൽ കാർത്തിക തിരുനാൾ മഹാരാജാവിൻ്റെ യാത്രാമദ്ധേ കൊള്ളക്കാർ അദ്ദേഹത്തിൻ്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി, മോഷ്ടാക്കളെ കണ്ടു പിടിക്കാനുള്ള ശ്രമം വിഫലമായതോടെ രാജാവ് തമ്പിയുടെ കുടുംബത്തിൻ്റെ സഹായം അഭ്യർത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്തോടെ മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെടുക്കുകയും ചെയ്തു, അങ്ങനെ കാർത്തിക തിരുനാളിനാൾ അനുഗ്രഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തിൽ കാര്യക്കാരനായി ജോലി ലഭിച്ചു, അന്ന് അദ്ദേഹത്തിന് 20 വയസായിരുന്നു, മഹാനായ രാജാകേശവദാസ് ആയിരുന്നു അന്നത്തെ ദളവ ( പ്രധാനമന്ത്രി),
1798 ഫെബ്രുവരി 17 ന് കാർത്തിക തിരുനാൾ നാടുനീങ്ങിയപ്പോൾ ' 16 വയസുണ്ടായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവായി സ്ഥാനാരോഹണം ചെയ്തു, തിരുവിതാംകൂർ രാജാക്കന്മാരുടെ വംശപരമ്പരയിൽ ഏറ്റവും ദുർബലനും ഭരണകാര്യങ്ങളിൽ അറിവും വിവേകവും കുറഞ്ഞവനുമായാണ് അവിട്ടം തിരുനാളെചരിതം രേഖപ്പെടുത്തിയിരിക്കുന്നത്, അദ്ദേഹം ഏതാനും കൊട്ടാരം സേവകൻമാരുടെ വംശവദനായാണ് ഭരണം നിർവ്വഹിച്ചത്, പ്രായം കുറഞ്ഞവനും ദുർബലനുമായിരുന്നു രാജാവെങ്കിലും ശക്തനായ രാജാകേശവദാസ് ദിവാനായി ഉണ്ടായിരുന്നു, എന്നാൽ 1799 ൽ കേശവദാസ് അന്തരിച്ചു, അദ്ദേഹത്തെ ജയന്തൻ നമ്പൂതിരി ചതിച്ച് കൊന്നതാണെന്നും പറയുന്നു,
അവിട്ടം തിരുനാൾ രാജാവ് 'ജയന്തൻ നമ്പൂതിരിയെ സർവ്വാധി കാര്യക്കാരനായി നിയമിച്ചു, ബ്രിട്ടീഷ് വൈസ്രോയിയുടെ അനുമതി ഉണ്ടെങ്കിലേ ദിവാനെ നിയമിക്കാൻ കഴിയു, അതിനാൽ ജയന്തന് ദിവാൻ പദവി ലഭിച്ചില്ല,
അഴിമതിക്കാരനും ദുരാഗ്രഹിയുമായ ജയന്തൻ്റെ ഭരണം ജനങ്ങളെ പൊറുതിമുട്ടിച്ചു, ജയന്തൻ തൻ്റെ കൂട്ടാളികളായ തലകുളത്തു ശങ്കരനാരായണൻ ചെട്ടിയെ വലിയ മേലെഴുത്തായും, തച്ചിൽ മാത്യുത രകനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചു, ശങ്കരൻ ചെട്ടി ഒട്ടുമിക്ക ഭൂപ്രദേശങ്ങളും തൻ്റെ പേരിലാക്കി, മൂന്ന് പേരും ചേർന്ന് നടത്തിയ അഴിമതിയിൽ ഖജനാവ് കാലിയായി, ഇവർ ജനങ്ങളിൽ നിന്നും കൂടുതൽ നികുതി പണം പിരിക്കാനും തുടങ്ങി,
1799 മേയ് 3 ന് ഇരണിയലിൽ വേലുത്തമ്പിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം കൂടി, ജൂൺ 12ന് നാട്ടുകൂട്ടം രാജസന്നിധിയിൽ എത്തിചേർന്നു, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണമെന്ന് അവിട്ടം തിരുനാളെ അറിയിച്ചു, തമ്പിയുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം കണ്ട് ഭയന്ന രാജാവ് ഉടനെ അഴിമതിക്കാരെ പുറത്താക്കി വേലുത്തമ്പിയെ പുതിയ ദളവയായി പ്രഖ്യാപിച്ചു (1802 ൽ ),
വേലുത്തമ്പി ദളവ 'ജയന്തനെ നാടുകടത്തി, ചെട്ടിയുടെയും തരകൻ്റെയും സ്വത്തുക്കൾ കണ്ടു കെട്ടി അവരെ തുറങ്കിലsച്ചു, പക്ഷെ അപ്പോഴെക്കും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു, ബ്രിട്ടിഷ്കാർക്ക് കൊടുക്കേണ്ട കപ്പം മുടങ്ങി, 1805 ൽ ദളവ ബ്രിട്ടിഷു കാരുമായി ഉടമ്പടി നവീകരിച്ചു, കപ്പം നല്കാൻ മൂന്ന് മാസം അവധി വെച്ചു, എന്നാൽ ദേശാഭിമാനിയായ വേലുത്തമ്പി ദളവ കപ്പം കൊടുക്കുന്നതിന് മാനസീകമായി എതിരായിരുന്നു, നമ്മുടെ രാജ്യത്ത് നമുക്ക് ജീവിക്കാൻ ആർക്കും കപ്പം കൊടുക്കേണ്ട ആവശ്യമില്ല. അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ബോധവൽക്കരണം നടത്തി, അവിട്ടം തിരുനാളെ അറിയിക്കാതെ ദേശസ്നഹികളുമായി ചേർന്ന് 1808ൽ ബ്രിട്ടിഷ് റസിഡൻ്റ് മെക്കാളയ്ക്കെതിരെ ആക്രമണം നടത്തി,
1809 ജനുവരി 11ന് ബ്രിട്ടിഷ് കാർക്കെതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രശസ്തമായ 'കുണ്ടറ വിളംബരം "
മാർച്ച് 18 ന് ദളവാ പദവിയിൽ നിന്നും സ്വയം ഒഴിഞ്ഞു, തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ജനങ്ങൾക്കുവേണ്ടി ബ്രിട്ടിഷ് ക്കാർക്കെതിരെ സമരം നയിച്ച ത്യാഗിയായും അദ്ദേഹത്തെ വാഴ്ത്തുന്നു,
രാജാവിൻ്റെയും രാജ്യത്തിൻ്റെ യുംസഹകരണം ഇല്ലാതായ വേലുത്തമ്പി ദളവ ഒറ്റപ്പെട്ടു, അവസാനം അദ്ദേഹം മണ്ണടി ക്ഷേത്രത്തിൽ അഭയം തേടി, എന്നാൽ ക്ഷേത്രം ബ്രിട്ടിഷ് സൈന്യം വളഞ്ഞു ,ബ്രിട്ടിഷുകാരുടെ മുന്നിൽ കീഴടങ്ങുന്നതിനെക്കാളും നല്ലത് സ്വയം മരിക്കുന്നതാണെന്ന് ആ ധീര രാജസ്നേഹി തീരുമാനിച്ചു, 1809 എപ്രിൽ 8 ന് മണ്ണടി ക്ഷേത്രത്തിൽ വെച്ച് ഉടവാൾ നെഞ്ചിൽ സ്വയം കുത്തിയിറക്കി വേലുത്തമ്പി ദളവ മരണം വരിച്ചു.
No comments:
Post a Comment