ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 77 |
ഡേവിഡ് ബെൻ- ഗുരിയൻ (David Ben - Gurion)
ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് ബെൻ-ഗുരിയൻ (ഒക്ടോബർ 16 1886 - ഡിസംബർ 1 1973). ഡേവിഡ് ഗ്ര്യൂൻ എന്നതായിരുന്നു ജനനനാമം.ഇസ്രായേലിൻ്റെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
ചെറുപ്പം മുതലേ സയണിസ്റ്റ് പ്രസ്ഥാനംസയണിസത്തോട് കടുത്ത അനുഭാവം പ്രകടിപ്പിച്ചു.1905-ൽ റഷ്യൻ വിപ്ലവകാലത്ത് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടു. കിഴക്കേ യൂറോപ്പിലെ ജൂതവിരുദ്ധത മൂലം 1906-ൽ ഓട്ടോമാൻ പലസ്തീനിലേക്ക് കുടിയേറി. അവിടെ പോളെ സയൺ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായി മാറി. ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിൽ ബെൻ-ഗുരിയൻ പ്രധാന പങ്കു വഹിച്ചു. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേലിനെ വിജയത്തിലേക്ക് നയിച്ച ശേഷം രാഷ്ട്രസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സഹായിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജൂതർ ഇക്കാലത്ത് ഇസ്രായേലിലെത്തി. 1970-ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. മരണശേഷം അദ്ദേഹത്തെ ടൈം മാസിക ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.
1978ൽ ഇസ്രായേൽ പുറത്തിറക്കിയ 50 ഷെക്കേൽ കറൻസി നോട്ട്.
മുൻവശം(Obverse): ഡേവിഡ് ബെൻ- ഗുരിയൻ ഛായാചിത്രം പശ്ചാത്തലത്തിൽ കിബുറ്റ്സിലെ ലൈബ്രറി മന്ദിരം, നെഗേവ് മരുഭൂമി എന്നിവ ചിത്രീകരിച്ചിരിക്കുന്നു.
പിൻവശം (Reverse): പഴയ ജെറുശലേമിലെ ഗോൾഡൻ ഗേറ്റ്.
No comments:
Post a Comment