13/12/2021

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ - ആന്‍റീഗ്വ ആന്‍റ് ബാര്‍ബുഡ

 

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
06

ആന്‍റീഗ്വ ആന്‍റ് ബാര്‍ബുഡ

അറ്റ്ലാന്‍റിക് സമുദ്രത്തില്‍ കരീബിയന്‍ മേഖലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന 171 ചതുരശ്രമൈല്‍ മാത്രം വിസ്തൃതിയുള്ള ദ്വീപ് രാഷ്ട്രം. സെന്‍റ് ജോണ്‍സ് തലസ്ഥാനമായ രാജ്യത്ത് 95% ജനങ്ങളും ആഫ്രിക്കന്‍ വംശജര്‍. ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷിനൊപ്പം പറ്റോയിസ് എന്ന പ്രാദേശിക ഭാഷയും ഉപയോഗിക്കുന്നു. ജനങ്ങളില്‍ 99% വും ആംഗ്ലിക്കന്‍ സഭാ വിശ്വാസികള്‍. ഔദ്യോഗിക കറന്‍സിയായ ഈസ്റ്റ് കരീബിയന്‍ ഡോളര്‍ ★ (East Caribbean Dollar) 100 സെന്‍റു (Cents) കളായി വിഭജിച്ചിരിക്കുന്നു. 

★ വെസ്റ്റ് ഇന്‍ഡീസ് മേഖലയിലെ കരീബിയന്‍ രാജ്യങ്ങളായ ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഡൊമിനിക്ക, ഗ്രനേഡ, സെയ്ന്‍റ് കീറ്റ്സ് ആന്‍ഡ് നെവിസ്, സെയ്ന്‍റ് ലൂസിയ, സെയ്ന്‍റ് വിന്‍സന്‍റ് ആന്‍ഡ് ദ ഗ്രനേഡിന്‍സ് എന്നിവയും ബ്രിട്ടീഷ് കോളനികളായ ആന്‍ഗ്വില, മോണ്‍സെറാറ്റ് എന്നിവയും ഈസ്റ്റ് കരീബിയന്‍ ഡോളര്‍ തങ്ങളുടെ പൊതു കറന്‍സിയായി ഉപയോഗിക്കുന്നു.

രാജ്യചരിത്രം

കാര്‍ബണ്‍ ഡേറ്റിങ് ടെസ്റ്റുകളുടെ ഫലമനുസരിച്ച് BC 3100 ല്‍ ഇവിടെ ജനവാസം ഉണ്ടായിരുന്നു. അമരിന്‍ഡ്യന്‍ ഗോത്രമായ Ciboney വംശജരാണ് അധിവസിച്ചിരുന്നതെന്ന് കരുതുന്നു. കാലാന്തരത്തില്‍ കൊളംബിയന്‍ വംശജരായ Saladoid ഗോത്രം കടന്നുകയറി കൃഷിയും കാലിവളര്‍ത്തലും നടത്തി.  അവരെ കീഴടക്കി അമരിന്‍ഡ്യന്‍ വംശജരായ Carib കള്‍ ആധിപത്യം ഉറപ്പിച്ചു.

1493 ല്‍ കൊളംബസ് കണ്ടെത്തിയ ദ്വീപിനെ അദ്ദേഹം സ്പെയിനിലെ സെവല്ലയിലെ Santa Maria of Antigua Church ന്‍റെ പേരില്‍ Antigua എന്ന് നാമകരണം ചെയ്തു. 1632 ല്‍ സെന്‍റ് കീറ്റ്സ് ദ്വീപില്‍ നിന്നുള്ള ഇംഗ്ലീഷ് കുടിയേറ്റക്കാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു. കൊളോണിയല്‍ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ 1667 ലെ Breda ഉടമ്പടി പ്രകാരം ഫ്രഞ്ച് അവകാശവാദം അവസാനിപ്പിച്ച് ആന്‍റിഗ്വ ഔദ്യോഗികമായി ബ്രിട്ടണ്‍ന്‍റെ കൈവശമായി.

ബാര്‍ബഡോസില്‍ നിന്നുള്ള കരിമ്പ് കര്‍ഷകന്‍ ക്രിസ്റ്റഫര്‍ കാരിങ്ക്ടന്‍ 1685 ല്‍ ബാര്‍ബൂഡ ദ്വീപ് ബ്രിട്ടീഷ് രാജാവില്‍ നിന്ന് പാട്ടത്തിനെടുത്ത്, ആഫ്രിക്കയില്‍ നിന്നുള്ള  അടിമകളെ ഉപയോഗിച്ച് വന്‍കിട കരിമ്പിന്‍ തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു. നൂറ്റാണ്ടുകള്‍ക്ക് ശേഷം 1834 ല്‍ ഈ അടിമകളുടെ പിന്‍തലമുറയെ മോചിപ്പിച്ചു. 1860 ല്‍ ബാര്‍ബുഡ ദ്വീപിനെ ആന്‍റിഗ്വയോട് ചേര്‍ത്തു.

1871 മുതല്‍ 1956 വരെ ഈ ദ്വീപുകളെ Leeward Islands Group ല്‍ ഉള്‍പ്പെടുത്തിയിരുന്നു. 1958 ല്‍ West Indies Federation ല്‍ അംഗമായ ആന്‍റിഗ്വ, ഫെഡറേഷന്‍റെ ശിഥിലീകരണത്തെ തുടര്‍ന്ന്, ആഭ്യന്തരകാര്യങ്ങളില്‍ സ്വയംഭരണമുള്ള നിലയില്‍ 1967 ല്‍ West Indies Associated States ല്‍ അംഗമായി.

1981 നവംബര്‍ 1ന് ബ്രിട്ടണില്‍ നിന്നും പൂര്‍ണസ്വാതന്ത്ര്യം നേടിയ ആന്‍റിഗ്വ ആന്‍റ് ബാര്‍ബുഡയില്‍ ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്നു.

ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ ഭൂപടം


ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ ദേശീയ പതാക

ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ ദേശീയ ചിഹ്നം

1950 - 1965 കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന West Indian Dollar

1965 ശേഷം നിലവില്‍ വന്ന East Caribbean Dollar







No comments:

Post a Comment