ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 93 |
മാങ്കോസ്റ്റിന്‍
ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ പഴങ്ങളിലൊന്നാണ് മാങ്കോസ്റ്റിന്‍. തൂ-മഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് മാങ്കോസ്റ്റിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും നിരോക്‌സീ കാരകങ്ങളുടെയും പോഷകക്കലവറയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍. കാന്‍ഡികള്‍, ജാം, പ്രിസര്‍വ്, ടോപ്പിങ്ങ്, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍ എന്നിവ തയ്യാറാക്കാന്‍ മാങ്കോസ്റ്റിന്‍ ഉത്തമമാണ്.!!
മാങ്കോസ്റ്റിന്‍ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വളരെ പെട്ടെന്നുതന്നെ രക്തത്തിലലിയുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും പ്രിയങ്കരമാണ്. അതിനാൽ, കുടുംബത്തിലുള്ളവരുടെ മുഴുവൻ ആരോഗ്യ പരിപാലനത്തിന് വീട്ടുവളപ്പില്‍ നട്ടു പിടിപ്പിക്കുന്ന ഒരു മാങ്കോസ്റ്റിന്‍ മരം തീര്‍ച്ചയായും ഗുണകരമാകും. ഭക്ഷ്യയോഗ്യമല്ലെങ്കിലും "പുറംതോട് " ഔഷധനിര്‍മ്മാണത്തില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ ദുര്‍മേദസ് അകറ്റി, കൂടുതല്‍ ഓജസ്സും, സൗന്ദര്യവും നിലനിര്‍ത്താനാണത്രെ പാശ്ചാത്യരാജ്യങ്ങളില്‍ മാങ്കോസ്റ്റിന്റെ പുറംതോടില്‍ നിന്ന് തയ്യാറാക്കുന്ന ഔഷധങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.
മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു വൃക്ഷമാണ്. ഇത് ഏഴ് മുതൽ 20-മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം ഇരുണ്ട ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലെ മണ്ണിൽ ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഭൂനിരപ്പിന് താഴെ പാറ ഇല്ലാത്ത സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യം. പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ പൊതുവേ അറിയപ്പെടുന്നത്.
വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ അല്പം ബുദ്ധിമുട്ടാണ്. പരമാവധി, ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. തൈ നട്ടു കഴിഞ്ഞാൽ ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്.
ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ. അല്ലികളായി അടർത്തിയെടുക്കാവുന്ന മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. ഇതിന് നല്ല മധുരവും ഗന്ധവുമുണ്ട്. അല്പം പുളിയോടു കൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ. മാങ്കോസ്റ്റീനിൽ ആണും പെണ്ണും എന്ന വ്യത്യസ്തതയുണ്ട്. പെൺ മാങ്കോസ്റ്റീനിലാണ് പഴങ്ങൾ സമൃദ്ധമായി ഉണ്ടാകുന്നത്. ക്യാൻസർ, ക്തസമ്മർദ്ദം, അലർജി, ത്വക്‌രോഗങ്ങൾ, അൾസർ എന്നീ രോഗങ്ങളെ ഇവ പ്രതിരോധിക്കുന്നു. ഇവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, ഫോസ്‌ഫറസ്, അയൺ എന്നീ പോഷകമൂല്യങ്ങളും അടങ്ങിയിരിക്കുന്നു.
തണൽ ഇഷ്ടമുള്ള മാങ്കോസ്റ്റിൻ വീട്ടുവളപ്പിലും തെങ്ങിൻ തോപ്പുകളിലും നട്ട് വളർത്താം. പടർന്ന് പന്തലിക്കുന്ന ചെടികൾ വളരെ കുറഞ്ഞ വേഗത്തിലെ വളരുകയുള്ളു. വളരുന്നതിനനുസരിച്ച് വിസ്തൃതമായ ഇലകൾക്ക് പച്ചനിറം കൂടുകയും ഒടുവിൽ കടുംപച്ച നിറമാകുകയും ചെയ്യും. മഴ കിട്ടുന്നതും നീർവാർച്ചയുള്ളതുമായ മണ്ണിലാണ് മാങ്കോസ്റ്റിൻ നന്നായി വളരുന്നത്.
വിത്തുമുഖേനയാണ് പ്രധാനമായും തൈകൾ മുളപ്പിക്കുന്നത്. ഒരുകായയിൽ അങ്കുരണ ശേഷിയുള്ള ഒന്നോ രണ്ടോ വിത്തുകളെ കാണാറുള്ളു. ബീജസങ്കലനം വഴിയല്ല വിത്തുണ്ടാകുന്നത്; അതിനാൽ മുളച്ച് വരുന്ന തൈകൾക്ക് മാതൃവൃക്ഷത്തോട് എല്ലാ കാര്യത്തിലും സമാനത പുലർത്തും. വശം ചേർത്ത് ഒട്ടിക്കൽ വഴി വംശവർദ്ധന നടത്താം. ഗ്രാഫ്റ്റ് ചെയ്ത തൈകൾ ആറ് മാസംകൊണ്ട് നടാൻ പാകമാകും. കാലിവളം കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ നൽകുന്നതാണ് ഉത്തമം.
വിത്തു മുളപ്പിച്ചുണ്ടാക്കുന്ന ചെടികൾ കായ്ച്ചു തുടങ്ങുവാൻ 15-വർഷം വരെയും ഗ്രാഫ്റ്റ് ചെയ്തവ കായിക്കുവാൻ 7-വർഷം വരെയും വേണ്ടിവരും. പച്ച നിറത്തിലുണ്ടാകുന്ന കായ്കൾ വയലറ്റു നിറത്തിലാകുമ്പോൾ വിളവെടുക്കാം.
No comments:
Post a Comment