ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 89 |
ബോൾ പോയന്റ് പെൻ
(Ballpoint pen).
അറ്റത്ത് ലോഹം കൊണ്ടുള്ള ഒരു ബോളിനാൽ മഷി തുടർച്ചയായി ഒരു പ്രതലത്തിൽ വ്യാപിപ്പിച്ച് എഴുതാൻ സഹായിക്കുന്ന പേനയാണ് ബോൾ പെൻ അല്ലെങ്കിൽ ബോൾ പോയന്റ് പെൻ (Ballpoint pen). മഷിപ്പേനയും തൂവൽ കൊണ്ട് എഴുതുന്ന പേനയേക്കാളും വിശ്വസനീയവും വൃത്തിയുള്ളതുമായ ബോൾ പേനയാണ് ഇന്ന് ലോകത്തിൽ ഏറ്റവും വ്യാപകമായി എഴുതാൻ ഉപയോഗിക്കുന്നത്.
ഉരുക്ക്, പിത്തള, ടംഗ്‌സ്റ്റൺ കാർബൈഡ്, എന്നിവയാണ് ഈ പേനകളുടെ അറ്റത്തെ ലോഹ ഭാഗം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ. പേനയുടെ അഗ്രഭാഗത്തുള്ള ലോഹ നിർമ്മിതമായ ബോൾ, എഴുതുമ്പോൾ , അകത്തേക്കോ പുറത്തേക്കോ തെറിച്ചു പോകാതെ കൃത്യതയോടെ കടലാസിൽ മഷി പുരട്ടി, കറങ്ങുന്നവയായിരുന്നു. ഒരു കടുകുമണിയേക്കാൾ ആറ് മുതൽ ഒൻപത് മടങ്ങ് വരെ ചെറിയവയാണ് ഇപ്പോഴുള്ള ബോളുകൾ. ആധുനിക ബോൾ പേന കണ്ടുപിടിച്ച ആളാണ് ലാസ്ലോ ജോസെഫ് ബൈറോ.
1945-ല്‍ ന്യൂയോര്‍ക്കിലെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന് മുമ്പിലെ നീണ്ട ക്യൂ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. 12.50ഡോളര്‍ വിലയുള്ള ഒരു പ്രത്യേക പേനയും വാങ്ങി ആളുകള്‍ കൂട്ടംകൂട്ടമായി പുറത്തുവരുന്നത് കാണാമായിരുന്നു. വെള്ളത്തിനടിയിലും എഴുതാന്‍ കഴിയുന്ന അത്ഭുതപേന എന്ന പേരില്‍ പരസ്യംചെയ്ത ഒരു പേനയായിരുന്നു അത്. തെളിവിനായി വെള്ളത്തിനടിയില്‍വച്ച് ആ പേനകൊണ്ടെഴുതുന്നത് ആ സ്റ്റോറിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചകൊണ്ട് ഏകദേശം 2,500-പേനകള്‍ ആ സ്റ്റോറില്‍നിന്ന് വിറ്റഴിച്ചു. അത് ഇന്നത്തെ ബോള്‍ പോയിന്റ് പേന ആയിരുന്നു.!
അതിന് ഡോട്ട്പേന എന്നൊരുപേരുമുണ്ടായിരുന്നു. കണ്ടുപിടിച്ചത് താനായിരുന്നില്ലെങ്കിലും ആ പേനയുടെ പരസ്യപ്രചാരണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് ചിക്കാഗോയിലെ മില്‍ട്ടണ്‍ റെയ്നോള്‍ഡ് ആയിരുന്നു. ഹംഗറിയിൽ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയ ലാസ്ലോ ജോസെഫ് ബൈറോ ആയിരുന്നു ബോള്‍പോയിന്റ് പേനയുടെ ഉപജ്ഞാതാവ്. സഹോദരന്‍ ജോര്‍ജ് ബൈറോവിനൊപ്പം കണ്ടുപിടിത്തത്തിനുള്ള പേറ്റന്റും ലാസ്ലോ നേടി. റെയ്നോള്‍ഡിന്റെ എതിരാളികള്‍ ഇതേസമയത്തുതന്നെ പുതിയൊരുതരം പേന വിപണിയിലിറക്കി. റോക്കറ്റ് പെന്‍ എന്നായിരുന്നു അതിന്റെ പേര്.
അതിന്റെ പരസ്യങ്ങളില്‍ നിര്‍മാതാക്കള്‍ ഇങ്ങനെ എഴുതി: 'ഈ പേനക്ക് പൂട്ടുകള്‍ ഉരുക്കാന്‍ കഴിയും, കല്ലില്‍ എഴുതാനും നരച്ച മുടിയുടെ നിറം മാറ്റാനും കഴിയും.' ഈ പരസ്യം പ്രചരിപ്പിച്ചിട്ടും ബോള്‍പോയിന്റ് പേനയുടെ ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ റോക്കറ്റ് പെന്നിന് കഴിഞ്ഞില്ല. എന്നാൽ, അന്നത്തെ ബോള്‍ പോയിന്റ് പേനയുടെ ഗുണനിലവാരം അത്ര മികച്ചതായിരുന്നില്ല. ഈ പേന ലീക്ക് ചെയ്യാന്‍ തുടങ്ങിയതോടെ മാസങ്ങള്‍ക്കകം വാങ്ങിയവരെല്ലാം പേന തിരിച്ച് സ്റ്റോറില്‍ കൊണ്ടുക്കൊടുക്കാന്‍ തുടങ്ങി. ഇതോടെ ബോള്‍ പേനയുടെ കാലം അസ്തമിച്ചുവെന്ന് എല്ലാവരും കരുതി.
ചെറിയ പിന്മാറ്റത്തിനുശേഷം വര്‍ധിപ്പിച്ച ഗുണനിലവാരത്തോടെ പേനയുടെ പുതിയ മാതൃക വിപണിയിലെത്തി. വില 19 സെന്റായി കുറയ്ക്കുകയും ഗുണം കൂട്ടുകയും ചെയ്തതോടെ ആവശ്യക്കാരേറി. ഇന്ന് ദശലക്ഷക്കണക്കിന് ബോള്‍ പോയിന്റ് പേനകളാണ് ലോകം മുഴുവന്‍ ദിവസേന വില്‍ക്കുന്നത്. ബോൾ പെൻ കണ്ടുപിടിച്ച ലാസ്ലോ ജോസഫ് ബൈറോ ഹംഗറിയിലെ ബൂദാപെസ്റ്റിലാണ് ജനിച്ചത്. അദ്ദേഹം , 1931-ൽ ബൂദാപെസ്റ്റ് ഇന്റർനാഷ്ണൽ ഫെയറിലാണ് തന്റെ ആദ്യത്തെ ബോൾ പേനയുടെ മോഡൽ അവതരിപ്പിച്ചത്..!
ഹങ്കറിയിലെ ഒരു ജേർണലിസ്റ്റായി പ്രവർത്തിക്കുമ്പോൾ പത്രം അച്ചടിക്കുന്ന മഷി പെട്ടെന്ന് ഉണങ്ങുന്നതായി കണ്ടു.അദ്ദേഹം അതേ മഷി തന്റെ ഫൗണ്ടൻ പേനയിലും ഉൾപ്പെടുത്താൻ ശ്രമിച്ചു, പക്ഷെ ആ മഷി പേനയുടെ അറ്റത്തേക്ക് വരാതെ കട്ടിപിടിച്ചു കിടന്നു. തന്റെ സഹോദരനോടൊപ്പം പ്രവർത്തിക്കുന്ന സമയത്ത്, അദ്ദേഹം ആവശ്യമുള്ള സമയത്ത് മഷിയെ വലിച്ചെടുക്കുകയും പേപ്പറിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്ന പേനയുടെ ടിപ്പ് കണ്ടെത്തി, അദ്ദേഹത്തിന് 1938-ൽ അതിന്റെ പേരിൽ പേറ്റന്റ് ലഭിക്കുകയും ചെയ്തു.
1943 -ൽ അദ്ദേഹവും, സഹോദരനും, അർജന്റീനയിലേക്ക് താമസം മാറി. അർജന്റീനയിൽ ലാസ്ലോ ജോസെഫ് ബൈറോമിന്റെ ഈ ബോൾ പേന "ബൈറോം" എന്നാണ്അറിയപ്പെട്ടിരുന്നത്. 1985 -ന് അദ്ദേഹം അർജന്റീനയിലെ ബ്യൂനോസ് എയേർസിൽ വച്ച് മരണമടഞ്ഞു. യു.കെ, ഐർലാന്റ്, ആസ്റ്റ്രേലിയ, ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ബോൾപോയിന്റ് പേന ഇപ്പോഴും "ബൈറോം" എന്ന പേരിൽ അറിയപ്പെട്ടുവരുന്നു. അതുകൊണ്ടുതന്നെ ഈ വാക്ക് ഒരു ട്രെയ്ഡ്മാർക്കായി പരക്കെ അംഗീകരിച്ചിരിക്കുന്നു.
No comments:
Post a Comment