ഇന്നത്തെ പഠനം | |
അവതരണം | നിഷാദ് കാക്കനാട് |
വിഷയം | സ്റ്റാമ്പിലെ വിശേഷങ്ങൾ |
ലക്കം | 73 |
കന്നിമര തേക്ക്
ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര (Tectona grandis). നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്.സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 548 മീറ്റർ ഉയരമുള്ള സ്ഥമാണിത്. ഈ വന്യീജവി സങ്കേതം 285 ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്നു. അവസാനമായി ഇതിന്റെ ഉയരവയും വണ്ണവും ഒക്കെ പരിശോധിച്ചത് 2017 ആണ് , അന്നത്തെ കണക്കു അനുസരിച്ചു ഈ മുത്തശ്ശിക്ക് 465 വർഷത്തിലേറെ പ്രായവും 40 മീറ്റർ ഉയരവും ഉണ്ട്. . ചുരുക്കത്തില്‍ അഞ്ച് പേര്‍ ഇരുകൈക്കളും വശങ്ങളിലേക്ക് ചേര്‍ത്തുപിടിച്ചാലും കൂട്ടിമുട്ടാത്തത്ര വലിപ്പമാണ് തേക്കിനുള്ളത്. 2011-ൽ ഈ മരത്തിനു അന്നത്തെ കമ്പോളവില 3 കോടി രൂപയിലധികമായിരുന്നു. കടക്ക് 7 മീറ്ററിലധികം ചുറ്റളവുള്ള ഒരു അസാധാരണ മരമാണിത്.
1994 -ൽ ഇന്ത്യ ഗവണ്മെന്റ് ഈ സ്രേഷ്ട മരത്തിനെ മഹാവൃക്ഷ പുരസ്കാരം നൽകി ആദരിച്ചു. നിലമ്പൂർ കാടുകളിൽ തേക്ക് പ്ലാന്റേഷൻ ഒക്കെ വരുന്നതിനു എത്രയോ കാലം മുന്നേ തന്നെ ഈ മരം അവിടെ ഉണ്ട് , . ഒരിക്കൽ ബ്രിട്ടീഷുകാർഈതേക്ക്മുറിക്കാൻഒരുങ്ങി.ആദിവാസികളെയയായിരുന്നു മുറിക്കാനുള്ള ചുമതല ഏൽപിച്ചത്. അന്ന് കോടാലി വച്ച ഭാഗത്തു നിന്ന് രക്തം വാർന്നു എന്നാണ് പറയപ്പെടുന്നത് . അന്ന് മുതൽ അവർ ആ മരത്തിനെ ആരാധിച്ചു തുടങ്ങി . വിശുദ്ധ മരം എന്ന് അർഥം വരുന്ന കന്നിമര എന്ന വാക്കു അങ്ങനെ ആണ് രൂപപ്പെട്ടത് എന്നാണ് തദ്ദേശവാസികൾ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവികമായി വളർന്ന തേക്കുകളിലൊന്നാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട് ഈ തേക്കിന്.
No comments:
Post a Comment