ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 90 |
തൊട്ടാവാടി
(Mimosa Pudica Linn)
ഒന്ന് തൊട്ടാൽ ഇലകൾ കൂമ്പി പോകുന്ന ചെടിയാണ് തൊട്ടാവാടി.നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒരു ചെടിയാണ് ഇത്.വഴിയരികുകളിലും തെങ്ങിൻ തോപ്പുകളിലും നമുക്ക് തൊട്ടാർ വാടി ചെടികളെ ധാരാളം കാണാം.തൊട്ടാർ വാടികൾ മൂന്ന് തരത്തിൽ കാണാം. ചെറുതൊട്ടാവാടി, ആന തൊട്ടാവാടി, നീർതൊട്ടാർ വാടി എന്നിവയാണ്. ചെറുതൊട്ടാവാടികൾ പറമ്പുകളിൽ സർവ്വസാധാരണയായി നമ്മുക്ക് കാണാം .ആന തൊട്ടാർ വാടികൾ മലപ്രദേശങ്ങളിലാണ് കാണപ്പെടാറുള്ളത് .നമ്മുടെ കുളങ്ങളിലും തോട് വക്കുകളിലും പണ്ട് നീർ തൊട്ടാവാടി ധാരാളം കാണാറുണ്ടായിരുന്നു ഇന്ന് അവയ്ക്ക് വംശനാശം സംഭവിച്ചു . തൊട്ടാവാടി വേരിൽ പത്ത് ശതമാനത്തോളം ടാ നിൻ എന്ന രാസഘടകവും വിത്തിൽ ഗാലക് ട്രോസ് , മന്നോസ് എന്നീ രാസപദാർഥങ്ങളും അടങ്ങിയിട്ടുണ്ട് തൊട്ടാർ വാടിയുടെ തണ്ടുകൾക്ക് ചുവപ്പ് കലർന്ന നിറമാണ് . പൂക്കൾ റോസ് നിറത്തിലുമാണ് . തൊട്ടാർ വാടി ഇലകൾക്ക് കയ്പ്പ് രുചിയാണ് . ധാരാളം ചെറു മുള്ളുകളുള്ള ചെടിയാണ് തൊട്ടാർ വാടി .വിത്തിൽ നിന്നാണ് പുതിയ ചെടി ഉണ്ടാകുന്നത്.
കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. (Mimosa Pudica Linn). Fabaceae എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യം, ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്നു. ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏത് വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ. ഒരു മീറ്ററോളം നീളത്തിൽ പടർന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. നൈസർഗികമായ പരിതഃസ്ഥിതിയിൽ ചതുപ്പ്, മൈതാനം, റോഡുകൾ എന്നിവിടങ്ങളിൽ തൊട്ടാവാടി കണ്ടുവരുന്നു.
ബ്രസീലിൽ നിന്ന് പോർച്ചുഗീസ് ചരക്കുകപ്പലുകൾ ഫല സസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അബദ്ധത്തിൽ കയറിപ്പോന്നതാണ് തൊട്ടാവാടി.ഒരു അധിനിവേശസസ്യം കൂടിയാണിത്.
ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗതയിൽ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്നു പറയപ്പെടുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടൽ മൂലമുണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്. ആയുർ വ്വേദ വിധി പ്രകാരം ശ്വാസ വൈഷമ്യം, വ്രണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. തൊട്ടാവാടിയുടെ നീര് കൈപ്പുള്ളതാണ്. ലഘു, രൂക്ഷം എന്നീ ഗുണങ്ങളോടു കൂടിയ ഈചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി. ഇതിന്റെ വേരിൽ 10% ടാനിൻ അടങ്ങിയിരിക്കുന്നു. തൊട്ടാവാടി അരച്ചിട്ടാൽ മുറിവ് ഉണങ്ങും. കൂടാതെ, പ്രമേഹം, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന രക്ത സ്രാവം നിലക്കുന്നതിന്, തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി ഉപയോഗപ്രദമാണ്. 5 മില്ലി തൊട്ടാവാടി നീരും, 10 മില്ലി കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അലർജിക്ക് തൊട്ടാവാടിയുടെ നീര് നല്ലതാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ മുറിവ് ഉണങ്ങുന്നതാണ്. ചുരുക്കത്തിൽ പല രോഗങ്ങൾക്കും ഈ സസ്യം പരിഹാരം തരുന്നു.
പണ്ട് കാലം മുതൽക്കേ തൊട്ടാർ വാടി ഔഷധമായി ഉപയോഗിക്കുന്നു. ശ്വാസതടസത്തിനും ചർമരോഗങ്ങൾക്കും ഔഷധമാണ് തൊട്ടാവാടി.രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാർ വാടി വളരെ വിശേഷമാണ് .പ്രമേഹ ശമനത്തിനും കുട്ടികളിൽ കാണുന്ന ആസ്തമക്കും തൊട്ടാവാടി ഔഷമായി ഉപയോഗിക്കുന്നു. തൊട്ടാർ വാടി നീര് കരിക്കിൻ വെള്ളത്തിൽ പിഴിഞ്ഞ് കുട്ടികൾക്ക് കൊടുത്താൽ ആസ്തമ ക്ക് കുറവ് വരും .തൊട്ടാർ വാടി സമൂലം എണ്ണകാച്ചി ദേഹത്ത് പുരട്ടുന്നത് ചൊറിക്കും മറ്റ് ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .മുറിവുകളിൽ തൊട്ടാർ വാടി അരച്ച് പുരട്ടുന്നത് മുറിവ് വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കും .വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന രക്തസ്രാവം നിൽക്കാൻ തൊണ്ടാർവാടി നീര് ഉപയോഗിക്കാറുണ്ട്.
No comments:
Post a Comment