ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 87 |
ചമ്പാവത് കടുവ
ഗിന്നസ് റെക്കോർഡ് ഉടമയാണ് ഈ പെൺ കടുവ......ഇന്ത്യയിലും നേപ്പാളിലും ആയി 436 പേരുടെ ജീവൻ ആണ് ഈ കടുവ കവർന്നത്.
200 ൽ പരം പേരെ കൊന്ന കടുവയെ നേപ്പാളീസ് പട്ടാളത്തിന് അതിനെ പിടിക്കാനോ കൊല്ലനോ കഴിഞ്ഞില്ല. അവർ കടുവയെ അതിർത്തിയിലേക്ക് ഓടിച്ചു വിട്ടു. സർധ നദി കടന്ന് ഇന്ത്യയി ലെ കുമയൂൺ ഭാഗത്തെത്തി തന്റെ വേട്ട തുടർന്ന കടുവ പകൽ നേരങ്ങളിലും വേട്ട നടത്താൻ ധൈര്യം കാണിച്ചു. ഏകദേശം 32 km ഒരു ദിവസം ഈ കടുവ സഞ്ചരിച്ചതായി കണ്ടെത്തി. കടുവയെ ഭയന്ന് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ സാധിക്കാതെ ജനങ്ങൾ പട്ടിണിയിലേക്ക് നീണ്ടു. ഭരണാധികാരികൾ ഭീമമായ പ്രതിഫലം പ്രഖ്യാപിച്ചു. വേട്ടക്കാർ ഗ്രാമങ്ങളിൽ തമ്പടിച്ചു. കാട് കയറിയ ചിലർക്ക് കടുവയെ കാണാൻ പോലും സാധിച്ചില്ല. കണ്ടവർക്ക് തിരിച്ചു വരാനും സാധിച്ചില്ല.
1907 ൽ, ചമ്പാവത്തിൽ 16 വയസ്സുള്ള പെൺകുട്ടിയെ വേട്ടയാടിയതിന്റെ പിറ്റേ ദിവസം പ്രശസ്ത വേട്ടക്കാരൻ ജിം കോർബറ്റ് കടുവയെ വെടിവച്ച് കൊന്നു . ജിം കോർബറ്റിന്റെ ആദ്യത്തെ കടുവ വേട്ട ആയിരുന്നു ഇത് . 300 ഓളം ഗ്രാമീണരും ഈ സാഹസകൃത്യത്തിന് ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു. പോസ്റ്റ് മോർട്ടം രേഖ പ്രകാരം കടുവയുടെ വലതു വശത്തെ മുകളിലെയും താഴെയുമുള്ള കോമ്പല്ല് , മുകളിലത്തേത് പകുതിയും, താഴത്തേത് മുഴുവനായും തകർന്നിരുന്നു. സ്വാഭാവിക ഇര പിടുത്ത ത്തിന് സാധിക്കാത്തതിനാൽ ദുർബലരായ മനുഷ്യരെ വേട്ടയാടി എന്ന അഭിപ്രായമാണ് കിമ്മിന് ഉണ്ടായിരുന്നത്.
ഒരു വേട്ടക്കാരന്‍ എന്ന വിശേഷണത്തിന് ഉടമയായിരിക്കെ തന്നെ, കറയറ്റ പ്രകൃതി സ്‌നേഹി എന്ന നിലയിലും പ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയാണ് ബ്രിട്ടീഷുകാരനായ ജിം കോര്‍ബെറ്റ്. പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന അദ്ദേഹം, മനുഷ്യഭോജികളായ മൃഗങ്ങളെ പ്രധാനമായും കടുവ, പുള്ളിപ്പുലി മാത്രമെ വേട്ടയാടിയിരുന്നുള്ളൂ. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1957ല്‍ ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ഉത്തരാഖണ്ഡിലെ ദേശീയ ഉദ്യാനം, ‘ജിം കോര്‍ബെറ്റ് ദേശീയ ഉദ്യാനം’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
No comments:
Post a Comment