15/12/2021

കറൻസിയിലെ വ്യക്തികൾ (79) - Hernan Cortez & Francisco Pizarro

    

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
79
   
ഒലെ റോമർ (Ole Christensen Romer)

ഒലെ ക്രിസ്റ്റൻസെൻ റോമർ ( 1644 സെപ്റ്റംബർ 25-1710 സെപ്റ്റംബർ 23) ഒരു ഡാനിഷ് ഭൗതിക ശാസ്ത്രഞ്ജനും ജ്യോതിശാസ്ത്രജ്ഞനുമാണ്. പ്രകാശവേഗത ആദ്യം അളന്ന ശാസ്ത്രഞ്ജനാണ് റോമർ. പ്രകാശത്തിനു വേഗതയുണ്ടെന്ന് തെളിവുകളോടെ കണ്ടെത്തിയതാണ് റോമറുടെ മുഖ്യ സംഭാവന. ഡെൻമാർക്കിൽ നിന്നും പാരീസിലെത്തി 1671 മുതൽ പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനായ കാസിനിയുടെ കീഴിൽ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. 1610ൽ ഗലീലിയോ ഗലീലി കണ്ടെത്തിയ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ 'ഇയോ' ( Io ) യെ നിരീക്ഷിച്ചാണ്, പ്രകാശം നിശ്ചിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന നിഗമനത്തിൽ റോമർ എത്തിയത്. ഇയോ ഉപഗ്രഹത്തിന്റെ ഗ്രഹണം നിരീക്ഷിച്ചപ്പോൾ, അവിടെ നിന്ന് പ്രകാശത്തിന് ഇവിടെയെത്താൻ 22 മിനുറ്റ് വേണമെന്ന് റോമർ കണക്കുകൂട്ടി. അതുപ്രകാരം പ്രകാശം സെക്കൻഡിൽ 2.2 ലക്ഷം കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന നിഗമനത്തിൽ റോമർ എത്തി. പ്രകാശത്തിന്റെ പ്രവേഗം സെക്കൻഡിൽ ഏതാണ്ട് മൂന്ന് ലക്ഷം കിലോമീറ്ററാണെന്ന് ഇപ്പോഴറിയാം. അതിനെക്കാൾ 26 ശതമാനം കുറവായിരുന്നു 340 വർഷം മുമ്പ് റോമർ കണ്ടെത്തിയ വേഗം.

ഡെൻമാർക്ക് 1956 ൽ പുറത്തിറക്കിയ 50 ഡാനിഷ് ക്രോൺ കറൻസി നോട്ട്.

മുൻവശം ( Obverse):ഒലെ ക്രിസ്റ്റൻസൻ റോമറിന്റെ ഛായാചിത്രം,  
17-ആം നൂറ്റാണ്ടിലെ സെൻട്രൽ കോപ്പൻഹേഗനിലെ ഒരു ജ്യോതിശാസ്ത്ര നിരീക്ഷണാലയം(റൗണ്ട് ടവർ).
പിൻവശം (Reverse): മഹാശിലായുഗത്തിലെ (നിയോലിത്തിക്) ശവകുടീരവും ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ശിലായുഗ ശവകുടീരങ്ങളായ  കുടകല്ല് നോട് സാദൃശ്യമുണ്ട്.   





No comments:

Post a Comment