ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 50 |
Tibetan Currency Continuation... (Part- 11)
ടിബറ്റൻ കറൻസി - 1909-ന് ശേഷം...
🌏 20 Tam Srang സ്വർണ്ണ നാണയങ്ങൾ
ലാസയുടെ പടിഞ്ഞാറ് ഭാഗത്ത്, ദലൈലാമയുടെ വേനൽകാലവസതിയായ Norbu Lingka -ക്ക് സമീപം സ്ഥിതി ചെയ്യുന്ന Ser-Khang മിന്റിൽ 1918-നും 1921-നും ഇടയിലാണ് ഭൂരിഭാഗം 20 Tam Srang സ്വർണ്ണ നാണയങ്ങളും അടിച്ചിറക്കിയിരിക്കുന്നത്. Ser-Khang എന്ന പദത്തിനർത്ഥം സ്വർണ്ണഭവനം (Gold House) എന്നാണ്. ഈ സ്വർണ്ണ നാണയങ്ങൾ ടിബറ്റിൽ കൂടുതലൊന്നും വിനിമയത്തിലുണ്ടായിരുന്നില്ല. എന്നാൽ സമ്പത്ത് സംഭരിക്കുന്നതിന് വേണ്ടിയോ, അല്ലെങ്കിൽ കൂടുതൽ ലാഭം നേടാൻ വേണ്ടി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയോ ആയിരുന്നു അവർ പ്രധാനമായും ഈ നാണയങ്ങൾ ഉപയോഗിച്ചിരുന്നത്. 15-55 AD (1921) എന്ന് രേഖപ്പെടുത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും ഈ നാണയങ്ങളുടെ ലോഹത്തിന്റെ മാർക്കറ്റ് മൂല്യം (intrinsic value) അവയുടെ മുഖവിലയെ(face value) ക്കാൾ കൂടുതലായി. ഇക്കാരണത്താൽ 15-55 AD എന്ന് രേഖപ്പെടുത്തിയ നാണയങ്ങൾ വളരെ കുറച്ചു മാത്രം നിർമ്മിച്ചതിനു ശേഷം 20 Tam Srang സ്വർണ്ണ നാണയങ്ങളുടെ നിർമ്മാണം പൂർണ്ണമായും നിർത്തലാക്കി.
🌏 5 Srang വെള്ളി നാണയങ്ങൾ (New Gaden tangka)
ടിബറ്റൻ സന്യാസിമാർക്കിടയിൽ വിതരണം ചെയ്യുന്നതിന് വേണ്ടി 1953/ 54 കാലഘട്ടങ്ങളിൽ പഴയ Gaden tangka -കളുടെ മാതൃകയിൽ, എന്നാൽ ആധുനിക രീതിയിൽ അടിച്ചിറക്കിയ നാണയങ്ങളാണ് 5 Srang വെള്ളി നാണയങ്ങൾ (New Gaden tangka). ടിബറ്റിൽ ഇഷ്യൂ ചെയ്ത ഏറ്റവും അവസാനത്തെ വെള്ളി നാണയങ്ങളാണ് ഇവ. ഈ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല.
to be continued...
No comments:
Post a Comment