01/09/2017

11-08-2017- വിദേശ കറൻസി-നാണയം


ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
57

സുൽത്താനേറ്റ് ഓഫ്‌ മസ്കറ്റ് ആൻഡ് ഒമാൻ
(Sultanate of Muscat and Oman)
(1820 - 1970)


ഏഷ്യ വൻകരയിൽ തെക്ക് പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്തിരുന്ന ഒരു രാഷ്ട്രമായിരുന്നു സുൽത്താനേറ്റ് ഓഫ്‌ മസ്കറ്റ് ആൻഡ് ഒമാൻ. സമുദ്രശക്തി(Thalassocratic)യിൽ അധിഷ്ഠിതമായ ഒരു ഭരണകൂടമായിരുന്നു. ആധുനിക സുൽത്താനേറ്റ് ഓഫ്‌ ഒമാൻ, ഇപ്പോഴത്തെ UAEയുടെ ഭാഗങ്ങൾ, ഇപ്പോൾ  പാകിസ്ഥാന്റെ ഭാഗമായ  ഗ്വാദർ എന്നിവ ഉൾപ്പെടുന്നതായിരുന്നു സുൽത്താനേറ്റ് ഓഫ്‌ മസ്കറ്റ് ആൻഡ് ഒമാൻ. 

ആദ്യം പോർച്ചുഗലിന്റെയും പിന്നീട് ബ്രിട്ടന്റെയും കോളനി ആയിരുന്നു. 1820ൽ സുൽത്താനേറ്റ് ഓഫ്‌ മസ്‌കറ്റും ഇമാമേറ്റ് ഓഫ്‌ ഒമാനും ലയിച്ചാണ്  പുതിയരാജ്യം ഉണ്ടായത്. 1970 ൽ സുൽത്താൻ  സെയ്ദ് ബിൻ തൈമുർ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. തുടർന്ന്,  അദ്ദേഹത്തിന്റെ പുത്രൻ ഖബൂസ് ബിൻ സെയ്ദ് പുതിയ സുൽത്താനായി അധികാരത്തിലെത്തി. 

1940ന് മുമ്പ് ഇന്ത്യൻ രൂപയായിരുന്നു കറൻസി. 1940ൽ ദോഫാറിലും 1946ൽ ഒമാനിലും ബൈസ പ്രചാരത്തിൽ വന്നു. 1970 മെയ്‌ 7ന്  സുൽത്താനേറ്റ് ഓഫ്‌ മസ്കറ്റ് ആൻഡ്‌ ഒമാനിൽ പുതിയ കറൻസി സമ്പ്രദായം നിലവിൽ വന്നു. ഈ പരിഷ്കരണത്തിലൂടെ 2, 5, 10, 25, 50, 100 ബൈസ നാണയങ്ങളും 1/4, 1/2, 1, 5, 10 റിയാൽ സെയ്ദി  നോട്ടുകളും നിലവിൽ വന്നു. 

No comments:

Post a Comment