ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 52 |
Tibetan Currency Continuation... (Part - 13)
ടിബറ്റിൽ വിനിമയത്തിലുണ്ടായിരുന്ന ബ്രിട്ടീഷ്-ഇന്ത്യൻ വെള്ളിനാണയം.
These coins which were prevailed in Tibet are the British Indian Rupees with the portrait of Queen Victoria which were first issued in 1840.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും അനേകം വ്യത്യസ്ത വിദേശ വെള്ളി നാണയങ്ങൾ ടിബറ്റിൽ വിനിമയത്തിൽ ഉണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ട നാണയമായിരുന്നു ബ്രിട്ടീഷ്-ഇന്ത്യൻ റുപീസ്. ഇവയുടെ മുൻവശത്ത് വിക്ടോറിയ രാജ്ഞിയുടെ ഛായാചിത്രം ആലേഖനം ചെയ്തിരിക്കുന്നു. പിൻവശം റോസാ പുഷ്പത്തിൻ്റെ ആകൃതിയിലുള്ള പൂക്കളും ഇലകളും കൊണ്ടുള്ള വള്ളി കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. ടിബറ്റൻ വ്യാപാരികൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ടായിരുന്ന ഈ നാണയങ്ങൾ ശുദ്ധമായ വെള്ളിയിൽ നിർമിച്ചവയായിരുന്നു. 1920 വരെ 1 Rupees = 3 Tangka എന്ന നിശ്ചിത വിനിമയ നിരക്കിലായിരുന്നു കൈമാറ്റം ചെയ്തിരുന്നത്.
ഈ ബ്രിട്ടീഷ്-ഇന്ത്യൻ വെള്ളി നാണയങ്ങൾ (British Indian Rupees) അനുകരിച്ചാണ് ചൈന 1902-ൽ Sichuan Rupees (Tibet Rupees) നാണയങ്ങൾ നിർമ്മിച്ചത്.
to be continued...
No comments:
Post a Comment