01/09/2017

29-08-2017- പണത്തിലെ വ്യക്തികൾ- അലക്സാണ്ടർ ഫ്ലെമിങ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
15

അലക്സാണ്ടർ ഫ്ലെമിങ് -  പെൻസിലിൻ-💉ന്റെ പിതാവ്            

"പെൻസിലിൻ" എന്ന ദിവ്യ ഔഷധത്തെപറ്റി കേൾക്കാത്തവർ ആരുണ്ട്‌? എത്രയോ മനുഷ്യരാണ്‌ ഈ മരുന്നിന്റെ സഹായത്താൽ മാരകരോഗങ്ങളിൽ നിന്ന്‌ രക്ഷപ്പെട്ട്‌ ആരോഗ്യവും ജീവിതവും വീണ്ടെടുത്തിട്ടുള്ളത്‌!  പെൻസിലിൻ എന്നുപേരിട്ട ഈ ആന്റിബയോട്ടിക്‌ കണ്ടെത്തിയ ആദ്യശാസ്ത്രജ്ഞനാണ്‌ അലക്സാണ്ടർ ഫ്ലെമിങ്‌.

1941 ഫെബ്രുവരി മാസം ആദ്യവാരം ഇംഗ്ലണ്ടിൽ ഓക്ഫെഡിലെ ആശുപത്രിയിൽ 43 കാരനായ ഒരു പൊലീസുകാരൻ മരണത്തോട്‌ മല്ലടിക്കുന്നു. . ഏറെ ഗുരുതരാവസ്ഥയിലാണ്‌ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചത്‌. ഡോക്ടർമാർ കൈമലർത്തി. പല മരുന്നുകളും കൊടുത്തുനോക്കി. ഒരു ഫലവും കണ്ടില്ല. അയാൾ മരിച്ചുകൊണ്ടിരിക്കുകയാണ്‌. നോക്കിനിൽക്കാനെ വൈദ്യശാസ്ത്രത്തിന്‌ കഴിഞ്ഞുള്ളൂ.

ഇതേസമയത്താണ്‌ അടുത്തുള്ള ഓക്സ്ഫോർഡ്‌ സർവകലാശാലാ ലബോറട്ടറിയിൽ അലക്സാണ്ടർ ഫ്ലെമിങ്ങും സുഹൃത്തുക്കളായ ഹോവാർഡ്‌ ഫ്ലോറി, ഏണസ്റ്റ്‌ ചെയിൻ എന്നിവർ പെൻസിലിൻ കണ്ടുപിടിച്ചതും അതിന്റെ അത്ഭുതകരമായ കഴിവുകൾ കണ്ടെത്തിയതും.  പൊലീസുകാരനിൽ പെൻസിലിൻ കുത്തിവച്ചു. 

അതോടെ മരണത്തോട്‌ മല്ലടിച്ചിരുന്ന പൊലീസുകാരന്റെ സ്ഥിതി പാടെ മാറി. ഡോക്ടർമാർക്കു പോലും വിശ്വസിക്കാനാവാത്തവിധം പൊലീസുകാരന്റെ മുറിവ്‌ കരിഞ്ഞുണങ്ങിത്തുടങ്ങി. പൊള്ളുന്ന പനി കുറഞ്ഞുതുടങ്ങി. അയാൾ രക്ഷപ്പെടുകയാണ്‌. ഡോക്ടർമാർ അത്ഭുതത്തോടെ പറഞ്ഞു. . രണ്ടാം ലോകമഹായുദ്ധകാലത്ത്‌ യുദ്ധക്കെടുതിയിൽപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ പെൻസിലിന്‌ സാധിച്ചു.  1944-ൽ ഫ്ലെമിങ്ങിന്‌ സർ പദവി നൽകി ബ്രിട്ടൻ ആദരിച്ചു. പെൻസിലിന്റെ കണ്ടുപിടിത്തത്തിന്റെയും വേർതിരിച്ചെടുക്കലിന്റെയും അംഗീകാരമായി 1945 ലെ നോബൽ സമ്മാനം ഫ്ലെമിങ്ങ്‌, ഫ്ലോറി, ചെയിൻ എന്നിവർക്കായി പങ്കിട്ടു നൽകി. 1955 മാർച്ച്‌ 11-ന്‌ ഫ്ലെമിങ്ങ്‌ ലണ്ടനിൽ നിര്യാതനായി.



സർ അലക്സാണ്ടർ ഫ്ലെമിങ്ങിനെ  ആദരിച്ചു കൊണ്ട് സ്കോട്ലൻഡ് ഇറക്കിയ അഞ്ചു പൗണ്ട് ബാങ്ക് നോട്ട്. വലതു വശത്ത് അദേഹത്തിന്റെ മൈക്രോസ്കോപ്പും, സൂക്ഷ്മാണുക്കളെയും കാണാം.

No comments:

Post a Comment