01/09/2017

12-08-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-10)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
49

Tibetan Currency Continuation... (Part -10)

ടിബറ്റൻ കറൻസി - 1909-ന് ശേഷം...

🌏 3  srang silver coins
-----------------------------
1933 മുതൽ 1938  വരെ Tapchi മിന്റിൽ 11.3 ഗ്രാം തൂക്കത്തിലാണ് 3 srang വെള്ളി നാണയങ്ങൾ അടിച്ചിറക്കിയത്. ഈ നാണയം രണ്ടു പതിപ്പായാണ് പുറത്തിറങ്ങിയത്.

1 - First issue (1933 and 1934)
-----------------------------------
Tapchi മിന്റിൽ നിന്നാണ് മനോഹരമായ ആദ്യത്തെ 3 srang വെള്ളി നാണയങ്ങൾ അടിച്ചിറക്കിയത്.1933 ലും 34 ലും മാത്രമാണ് ഈ നാണയങ്ങൾ നിർമ്മിച്ചത്. 1933  ഡിസംബറിൽ 13-ആം ദലൈലാമ മരണപെട്ടതിനു ശേഷം ഈ നാണയത്തിനു പകരം പുതിയ ഡിസൈനിലുള്ള 3  srang നാണയങ്ങൾ (second issue) പുറത്തിറങ്ങി.

2 - Second issue (1935 - 1938, again in 1946)
---------------------------------------------------------
1935 നും 1938 നും ഇടയിൽ റെറ്റിങ് റിംപോച്ചെ (Reting Rinpoche) യുടെ  ഭരണകാലത്ത് ഡിസൈനിൽ ചില  മാറ്റങ്ങളോട് കൂടി 3 srang silver coin -കളുടെ Second issue (രണ്ടാമത്തെ പതിപ്പ്)  Tapchi മിന്റിൽ നിന്നും അടിച്ചിറക്കി. വീണ്ടും 1946-ൽ Taktra Rinpoche -യുടെ കാലത്തു വീണ്ടും ഇതേ നാണയങ്ങൾ ഇറക്കുകയുണ്ടായി.


🌏 10 srang billon coins (1948 - 1952)
-----------------------------------------------------------------------
1948 നും 1952-നും ഇടയിൽ Dogu മിന്റിലാണ് 10 srang billon നാണയങ്ങൾ അടിച്ചിറക്കിയത്. ചെമ്പ് അല്ലെങ്കിൽ അതുപോലുള്ള മറ്റേതെങ്കിലും അടിസ്ഥാന  ലോഹങ്ങളുടെ കൂടെ സ്വർണ്ണവും വെള്ളിയും ചേർത്ത ഒരു ലോഹക്കൂട്ടാണ്‌ billon.



to be continued...


No comments:

Post a Comment