ഇന്നത്തെ പഠനം
| |
അവതരണം
|
Jayakiran
|
വിഷയം
|
പണത്തിലെ വ്യക്തികൾ
|
ലക്കം
|
ഹെൻറിച്ച് ഹെർട്സ്
1857 ഫെബ്രുവരി 22 ന് ജർമനിയിലെ ഹാംബർഗിൽ ജനിച്ച ഭൗതികശാസ്ത്രജ്ഞനാണ് ഹെൻറിച്ച് റുഡോൾഫ് ഹെർട്സ്. വിദ്യുത്കാന്ത തരംഗങ്ങൾ കണ്ടെത്തിയത് ഇദ്ദേഹമാണ്. ശബ്ദ്ത്തിനു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്. ശബ്ദത്തിന് വായുവിൽ 343 m/s (at 20 °C) ആണ് വേഗത. ജലത്തിലൂടെ ശബ്ദത്തിന് കൂടുതൽ വേഗമുണ്ട്. ഡെസിബൽ എന്ന ഏകകത്തിലാണു ശബ്ദം അളക്കുന്നത്. തരംഗദൈർഘ്യം ഹെർട്സിനെ ആദരിച്ചുകൊണ്ട് "ഹെർട്സ് " എന്ന യൂണിറ്റിലാണ് അളക്കുന്നത്.
അനോന്യം ലംബമായി സ്പന്ദിക്കുന്ന വൈദ്യുതക്ഷേത്രവും, കാന്തികക്ഷേത്രവും അടങ്ങിയതാണ് വിദ്യുത്കാന്തിക പ്രസരണം. ഈ രണ്ടു ക്ഷേത്രങ്ങളും തരംഗത്തിന്റെ സഞ്ചാരദിശയ്ക്കും ലംബമായിരിക്കും. വിദ്യുത് കാന്തിക പ്രസരണത്തിന് നിശ്ചിത ഊർജ്ജവും സംവേഗവും ഉണ്ട്.
വൈദ്യുത - കാന്തികമണ്ഡല സമവാക്യങ്ങളെ തരംഗസമവാക്യത്തിന്റെ സാമാന്യരൂപത്തിലെഴുതാൻ സാധിക്കുമെന്നും ഈ സമവാക്യങ്ങൾ സദൃശമാണെന്നും(Symmetric) അദ്ദേഹം തെളിയിച്ചു. ഈ തരംഗസമവാക്യത്തിൽ നിന്നു ലഭിക്കുന്ന പ്രവേഗവും, പ്രകാശപ്രവേഗവുംഒന്നുതന്നെയായതിനാൽ അദ്ദേഹം പ്രകാശം ഒരു വൈദ്യുതകാന്തികതരംഗമാണെന്ന നിഗമനത്തിലെത്തിച്ചേർന്നു.
ഹെൻറിച്ച് ഹേർട്സിനെ ആദരിച്ചുകൊണ്ട് ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഇറക്കിയ പഴയ കാലത്തിലെ അഞ്ച് മാർക്കിന്റെ നാണയം.
No comments:
Post a Comment