ഇന്നത്തെ പഠനം
| |
അവതരണം
|
Ummer Farook – Calicut
|
വിഷയം
|
മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ
|
ലക്കം
| 49 |
Gandhi: Barrister of Law
(ഗാന്ധി; ബാരിസ്റ്റർ ഒഫ് ലോ)
ഗാന്ധി ലണ്ടനിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി 1891 ൽ ഇന്ത്യയിലേക്കു മടങ്ങുകയും, തുടർന്ന് 1893ൽ ദക്ഷിണാഫ്രിക്കയിലേക്ക് നിയമോപദേഷ്ടാവായി പോവുന്ന വരെ ബോംബേയിലും, രാജ്‌കോട്ടിലും വക്കീലായി പ്രാക്ട്ടീസ് ചെയ്യുകയും ചെയ്തിരുന്നു ഗാന്ധിജി.
ദക്ഷിണാഫ്രിക്കയിൽ സേട്ട് അബ്ദുള്ള എന്ന വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന കമ്പനിയുടെ വ്യവഹാരങ്ങൾ വാദിക്കുന്ന ഒരു വക്കീലായി ജോലി ഏറ്റെടുത്തു. കേസ് വാദിക്കുവാനായി കമ്പനി നിരവധി വക്കീലന്മാരെ ഏർപ്പാടാക്കിയിരുന്നു, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു ഗാന്ധിജിയുടെ ജോലി.
Uganda 1998 ൽ പുറത്തിറക്കിയ മഹാത്മാ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ വക്കീലായി ജോലി ചെയ്യുന്ന കാലത്തുള്ള ചിത്രമടങ്ങിയ Miniature Sheet ചിത്രത്തിൽ കാണാം.
No comments:
Post a Comment