ഇന്നത്തെ പഠനം
| |
അവതരണം
|
Jenson Paweth Thomas
|
വിഷയം
|
വിദേശ കറൻസി പരിചയം
|
ലക്കം
| 59 |
കുക്ക് ഐലൻഡ്‌സ്
(Cook Islands)
ദക്ഷിണപസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 15 ദ്വീപുകൾ ചേർന്ന ഒരു രാജ്യം. സ്വയംഭരണാവകാശമുണ്ടെങ്കിലും പ്രതിരോധവും വിദേശകാര്യവും ന്യൂ സീലാൻഡ് കൈകാര്യം ചെയ്യുന്നു.
പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ്കാർ ആണ് കുക്ക് ഐലൻഡ്‌സ് കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് നാവികൻ ആയ ജെയിംസ് കുക്ക് ഇവിടം സന്ദർശിച്ചു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ആണ് ഈ ദ്വീപ് സമൂഹത്തിന് കുക്ക് ഐലൻഡ്‌സ് എന്ന് പേര് ലഭിച്ചത്. 1965 ആഗസ്റ്റ് 4ന് സ്വയംഭരണാവകാശം ലഭിച്ചു. 1992ൽ UN അംഗീകാരവും.
അവരുവാ (Avarua) ആണ് തലസ്ഥാനം. ഡോളർ ആണ് ഈ രാജ്യത്തിന്റെ കറൻസി.
Symbol : $
Sub unit : Cent
1CKD = 100 Cents
1CKD = 46. 21 INR
Currency : 3, 10, 20, 50 $
Coin : 10, 20, 50 C
1, 2, 5 $
3 ഡോളർ
1 ഡോളർ (1983)
No comments:
Post a Comment