ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 51 |
Tibetan Currency Continuation... (Part- 12)
Tibetan skar copper coins (സ്കാർ ചെമ്പ് നാണയങ്ങൾ)
20-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ടിബറ്റൻ ഗവണ്മെന്റ് അടിച്ചിറക്കിയ ചെമ്പ് നാണയങ്ങളാണ് സ്കാർ നാണയങ്ങൾ (skar coins). ½ skar (“skar che”), 1 skar (“skar gang”), 2 ½ skar ("skar phyed gsum" or "kha gang"), 5 skar ("skar lnga"), 7 ½ skar ("skar phyed brgyad") എന്നീ denomination -കളിലാണ് ഇവ നിർമ്മിച്ചത്.
▪1 srang = 100 skar
▪1 tangka = 15 skar
Tibetan sho copper & silver coins (ഷോ ചെമ്പ്/ വെള്ളി നാണയങ്ങൾ)
20-ആം നൂറ്റാണ്ടിൽ ടിബറ്റൻ ഭരണകൂടം അടിച്ചിറക്കിയ മറ്റൊരു നാണയമാണ് ഷോ (sho ). ഇവയുടെ ചില denomination- കൾ ചെമ്പിലും(copper) മറ്റുള്ളവ വെള്ളിയിലും (silver ) നിർമ്മിച്ചിരിക്കുന്നു. 1 sho ("zho gang"), 3 sho ("zho gsum"), 5 sho ("zho lnga"), 1/8 sho, ¼ sho എന്നീ denomination- കളിലാണ് copper sho നാണയങ്ങൾ നിർമ്മിച്ചത്. എന്നാൽ 1 sho ("zho gang"), 2 sho ("zho do"), 5 sho ("zho lnga") എന്നിവയാണ് silver sho- യുടെ denomination- കൾ.
▪1 srang = 10 sho
to be continued...
No comments:
Post a Comment