15/10/2020

06/10/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- മൈക്രോനേഷ്യ

     

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
59

മൈക്രോനേഷ്യ

നാല് ഫെഡറൽ സംസ്ഥാനങ്ങളുൾപ്പെടുന്ന ഒരു സ്വതന്ത്ര പരമാധികാര ദ്വീപുരാഷ്ട്രമാണ് ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ.പടിഞ്ഞാറു നിന്ന് കിഴക്കോട്ട്, യാപ്, ചൂക്, പോഹ്ൻപേ, കോസ്രേ – എന്നിവയാണിവ. ഇവ പറിഞ്ഞാറൻ പസഫിക് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആകെ 607-ഓളം ദ്വീപുകളാണീ രാജ്യത്തിന്റെ ഭാഗമായുള്ളത്. ആകെ കരഭൂമി 702 ചതുരശ്രകിലോമീറ്റർ വരും. ഭൂമദ്ധ്യരേഖയുടെ തൊട്ടു വടക്കായാണ് ദ്വീപുകളുടെ സ്ഥാനം. കിഴക്കു പടിഞ്ഞാറായി അളന്നാൽ ദ്വീപുകൾ തമ്മിൽ 2700 കിലോമീറ്റർ വരെ ദൂരമുണ്ട്. ന്യൂഗിനിയുടെ വടക്കുകിഴക്കായും, ഗുവാമിന്റെയും മറിയാന ദ്വീപുകളുടെയും തെക്കായും, നൗറുവിന്റെയും മാർഷൽ ദ്വീപുകളുടെയും പടിഞ്ഞാറായും, പലാവുവിന്റെയും ഫിലിപ്പീൻസിന്റെയും കിഴക്കായുമാണ് ദ്വീപുകളുടെ സ്ഥാനംപുരാതന ഗ്രീക്ക് “മൈക്രോ”, “നെസോസ്” എന്നിവയിൽ നിന്നാണ് രാജ്യത്തിന്റെ പേര് വരുന്നത്, അതായത് “ചെറുത്”, “ദ്വീപ്”, അതായത് “മൈക്രോ ദ്വീപ്”

മൈക്രോനേഷ്യ എന്നാൽ "ചെറിയ ദ്വീപുകൾ" എന്നാണ് അർത്ഥമാക്കുന്നത്, ഇത് ഈ രാജ്യത്തിന്റെ സത്തയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.

ആദ്യം പോർച്ചുഗീസുകാരും പിന്നീട് സ്പെയിൻ കാരും പതിനാറാം നൂറ്റാണ്ടിൽ ഇവിടെ എത്തിപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ സ്പെയിൻ ഈ ദ്വീപസമൂഹത്തെ സ്പാനിഷ് ഈസ്റ്റ് ഇൻഡീസിനു കീഴിൽ കൊണ്ടുവരുകയും മിഷനുക‌ൾ സ്ഥാപിക്കുകയും ചെയ്തു. 1887-ൽ ഇവർ സാന്റിയാഗോ ഡെ ലാ അസൻസിയൺ എന്ന പേരിൽ ഒരു പട്ടണമാരംഭിച്ചു.  സ്പാനിഷ് അമേരിക്കൻ യുദ്ധത്തെത്തുടർന്ന് സ്പെയിൻ ഈ ദ്വീപസമൂഹം 1899-ൽ ജർമനിക്ക് വിൽക്കുകയുണ്ടായി. 1914-ൽ ജപ്പാൻ ൈവിടം പിടിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ ഐക്യനാടുകൾ ഇവിടം പിടിച്ചെടുത്തു. പസഫിക് ദ്വീപുകളുടെ ട്രസ്റ്റ് പ്രദേശത്തിനുകീഴിൽ വന്ന ഈ ദ്വീപുകളെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശമനുസരിച്ച് അമേരിക്ക 1947 മുതൽ ഭരിച്ചുവരികയായിരുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്റെ കപ്പൽപ്പടയുടെ നല്ലൊരുഭാഗം ട്രുക് ലഗൂൺ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. 1944 ഫെബ്രുവരിയിൽ ഓപറേഷൻ ഹെയിൽ സ്റ്റോൺ എന്നു പേരുവിളിക്കുന്ന യുദ്ധത്തിൽ അമേരിക്ക ജപ്പാന്റെ കപ്പലുകളെയും വിമാനങ്ങളെയും നശിപ്പിക്കുകയുണ്ടായി. കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന ജീവനോപാധികൾ. ഫോസ്ഫേറ്റൊഴികെ ഇവിടെ മിനറൽ നിക്ഷേപങ്ങളൊന്നുമില്ല. 1990-കളിൽ ചൈനയിൽ നിന്നുള്ള ടൂണയെപ്പിടിക്കുന്ന കപ്പലുകൾ ഇവിടെ മത്സ്യബന്ധനം നടത്തുന്നുണ്ടായിരുന്നു. വിനോദസഞ്ചാര വ്യവസായത്തിന് സാദ്ധ്യതകളുണ്ടെങ്കിലും വിദൂരപ്രദേശമാണെന്നതും അടിസ്ഥാനസൗകര്യക്കുറവും കാരണം ഈ മേഖലയിൽ വലിയ വികസനം നടന്നിട്ടില്ല.1990 മുതൽ അമേരിക്കക്കാർ, ഓസ്ട്രേലിയക്കാർ, യൂറോപ്യന്മാർ, ചൈനക്കാർ, ഫിലിപ്പീൻസുകാർ എന്നിവർ ഇവിടെ വന്നു താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷാണ് ഭരണഭാഷ.അമേരിക്കൻ ഡോളറാണ് ഇവിടെ കറൻസിയായി ഉപയോഗിക്കുന്നത്.യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ (യുഎസ്ഡി) 100 സെന്റിന് തുല്യമാണ്. 1, 2, 5, 10, 20, 50, 100 ഡോളർ വിഭാഗങ്ങളിൽ ബാങ്ക് നോട്ടുകൾ പ്രചാരത്തിലുണ്ട്. നാണയങ്ങളും: പെന്നി (1 സെൻറ്), നിക്കൽ (5 സെൻറ്), ഡൈം (10 സെൻറ്), ക്വാർട്ടർ (25 സെൻറ്), പകുതി ഡോളർ (50 സെൻറ്), 1 ഡോളർ. ഡോളർ രാജ്യത്തിന്റെ currency ദ്യോഗിക കറൻസിയാണ്, അതിനാൽ മറ്റൊന്നും ഇറക്കുമതി ചെയ്യുന്നതിൽ അർത്ഥമില്ല. അമേരിക്കൻ ഡോളർ യാത്രക്കാരുടെ ചെക്കുകൾ മിക്കവാറും എല്ലായിടത്തും സ്വീകരിക്കുന്നു.








No comments:

Post a Comment