ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 63 |
ഈസ്റ്റ് ടിമോർ
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് ഈസ്റ്റ് ടിമോർ. (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് റ്റിമോർ-ലെസ്റ്റെ, അഥവാ റ്റിമോർ-ലെസ്റ്റെ). റ്റിമോർ ദ്വീപിന്റെ കിഴക്കേ പകുതി, അതൌറോ ദ്വീപ്, ജാക്കോ ദ്വീപ്, ഇന്തൊനേഷ്യൻ വെസ്റ്റ് ടിമോർ ദ്വീപിനുള്ളിൽ ഒറ്റപ്പെട്ട പ്രദേശമായ ഊക്കുസി-അംബേനോ എന്ന ഭാഗം എന്നിവ ചേർന്നതാണ് ഈസ്റ്റ് ടിമോർ. ആസ്ത്രേലിയയിലെ ഡാർവ്വിൻ എന്ന വടക്കുപടിഞ്ഞാറൻ പ്രദേശത്തുനിന്നും ഏകദേശം 400 മൈൽ (640 കിലോമീറ്റർ) അകലെയാണ് ഈസ്റ്റ് ടിമോർ. 5,376 ച.മൈൽ (14,609 ച.കി.മീ) ആണ് ഈസ്റ്റ് റ്റിമോറിന്റെ വിസ്തീർണ്ണം.പോർച്ചുഗൽ 16-ആം നൂറ്റാണ്ടിൽ കോളനിയാക്കിയ ഈസ്റ്റ് ടിമോർ നൂറ്റാണ്ടുകളോളം പോർച്ചുഗീസ് ടിമോർ എന്ന് അറിയപ്പെട്ടു.മലനിരകളും വനവും .കാപ്പി.മീൻ ,ചന്ദനം ,തേൻ ,മെഴുക് ,എണ്ണ ,പ്രകൃതി വാതകം .. പ്രധാന ഉത്പന്നങ്ങൾ ,ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പിറന്ന നാട് 'പോർട്ടുഗീസ് സംസാരിക്കുന്ന ഏക ഏഷ്യൻ നാട് 'ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള മൂന്ന് ഏഷ്യൻനാടുകളിൽ ഒന്ന് (Lebanon, Philippines,East Timor Leste)Timor Lorossae എന്ന പേരാണ് തദ്ദേശീയ നാമം ആയതിന് അർത്ഥം ഉദയസൂര്യൻ്റെ നാട് എന്നാണ് .(കിഴക്ക് എന്നാണ് അർത്ഥം ). ഉത്തര ഓസ്ട്രേലിയൻ ആദിവാസി കുടിയേറ്റ ഭൂമിയാണ് ഈ പ്രദേശം .. കന്നുകാലി വളർത്തൽ മീൻ പിടുത്തംപ്രധാനം. മേച്ചിൽപുറം തേടിയും .മീൻ തേടിയും നമ്മുടെ പൂർവ്വികർ അതിർവരമ്പുകൾ .ആകാശവും .കടലും ആക്കി നക്ഷത്ര സഞ്ചാരസ്വാതന്ത്ര പാത ഒരു ക്കി കുടിയേറിയ കഥ ടിമോറിനും പറയാനുണ്ട് . ഇന്തോനേഷ്യ 1975-ൽ ഈസ്റ്റ് ടിമോറിനെ ആക്രമിച്ച് കീഴടക്കി. 1976-ൽ ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിനെ ഇന്തോനേഷ്യയുടെ 27-ആം പ്രവിശ്യ ആയി പ്രഖ്യാപിച്ചു. 1999-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വയം നിർണ്ണയാവകാശ പ്രക്രിയയെ തുടർന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. 2002 മെയ് 20-നു ഈസ്റ്റ് ടിമോർ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. ഫിലിപ്പീൻസും ഈസ്റ്റ് ടിമോറുമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും റോമൻ കത്തോലിക്കർ ഉള്ള ഏഷ്യയിലെ രണ്ടു രാജ്യങ്ങൾ.തലസ്ഥാനം .ദിലി (Dili) ഇവിടുത്തേ നാണയം അമേരിക്കൻ ഡോളർ
No comments:
Post a Comment