16/10/2020

14/10/2020- കറൻസിയിലെ വ്യക്തികൾ- ഫ്ലോറൻസ് നൈറ്റിങ് ഗേൽ

    

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
18
   
ഫ്ലോറൻസ് നൈറ്റിങ് ഗേൽ

ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ (1820 മെയ്‌ 12 - 1910 ഓഗസ്റ്റ്‌ 13) വിളക്കേന്തിയ വനിത എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ. ക്രീമിയൻ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ പട്ടാളക്കാർക്കു നൽകിയ പരിചരണമാണ്‌ അവരെ പ്രശസ്തയാക്കിയത്.

ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ ഒരു ബ്രിട്ടീഷ്‌ ധനികകുടുംബത്തിലാണ്‌ അവർ ജനിച്ചത്‌, ഫ്ലോറൻസ്‌ എന്ന നഗരത്തിന്റെ പേരുതന്നെയാണ്‌ അവർക്ക്‌ നൽകിയത്‌. പിതാവ്‌ വില്ല്യം എഡ്‌വേർഡ്‌ നൈറ്റിംഗേൽ ,മാതാവു ഫ്രാൻസിസ്‌ നീ സ്മിത്‌.1850-ൽ കൈസർവർത്തിലെ ലൂഥറൻ പാസ്റ്ററായ തിയോഡർ ഫ്ലേയ്‌ൻഡറ്രിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത്‌ കണ്ടത്‌ അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1853 ഓഗസ്റ്റ്‌ 22-നു ലണ്ടനിലെ അപ്പർ ഹാർലി സ്റ്റ്രീറ്റിൽ സ്ഥിതിചെയ്റ്റിരുന്ന ഇൻസ്റ്റിറ്റിയൂട്ട്ട്‌ ഒഫ്‌ കെയറിംഗ്‌ സിക്ക്‌ ജെന്റിൽവുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലിചെയ്യാൻ ആരംഭിച്ചു.

ക്രിമിയൻ യുദ്ധകാലത്തെ പ്രവർത്തനമാണ്‌ നൈറ്റിങ്ഗേലിനെ പ്രശസ്തയാക്കിയത്‌. യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവർ, താൻ തന്നെ പരിശീലനം‍ നൽകിയ, 38 നേഴ്‌സുമാരോടൊന്നിച്ച്‌ 1854 ഒക്ടോബർ 21-നു ടർക്കിയിലേക്ക്‌ പുറപ്പെട്ടു.നവംബർ ആദ്യം അവർ ടർക്കിയിൽ, സ്കട്ടറിയിലെ സലിമിയ ബരാക്കുകളിൽ (ഇന്നത്തെ ഇസ്താംബുളിൽ) എത്തിച്ചേർന്നു. അമിതമായി ജോലിചെയ്യാൻ നിർബന്ധിതരായിരുന്ന ആരോഗ്യപ്രവർത്തകരാൽ, വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന, മുറിവേറ്റ പട്ടാളക്കാരെയാണ്‌ അവിടെ കണ്ടത്‌. മരുന്നുകളുടെ ദൗർബല്യവും ശുചിത്വപരിപാലനത്തിലുള്ള അശ്രദ്ധയും കാരണം, പട്ടാളക്കാരുടെ പരിക്കുകൾ പലപ്പോളും മരണത്തിൽവരെ കലാശിക്കുന്ന അവസ്ഥയായിരുന്നു അവിടെ. ഫ്ലോറൻസ്‌ നൈറ്റിംഗേലും നേഴ്സുമാരും ആശുപത്രിയും ഉപകരണങ്ങളും വൃത്തിയാക്കിയും രോഗികളുടെ പരിചരണം പുന:ക്രമീകരിക്കുകയും ചെയ്തു. 

1859-ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലെക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായിത്തീർന്നു. പിന്നീട്‌ ഫ്ലോറൻസ്‌ നൈറ്റിംഗേലിനു അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിൽ ഹോണററി മെംബർഷിപ്പും ലഭിക്കുകയുണ്ടായി. 1883-ൽ, വിക്റ്റോറിയ രാജ്ഞി ഫ്ലോറൻസിന്‌ റോയൽ റെഡ്‌ ക്രോസ്സ്‌ സമ്മാനിച്ചു. 1907-ൽ ഫ്ലോറൻസ്‌ നൈറ്റിംഗേൽ, 'ഓർഡർ ഒഫ്‌ മെറിറ്റ്‌' നേടുന്ന ആദ്യത്തെ വനിതയായിത്തീർന്നു. 1896 ആയപ്പോഴേക്കും അവർ രോഗശയ്യയിലായി,  1910 ഓഗസ്റ്റ്‌ 13-ൻ തൊണ്ണൂറാമത്തെ വയസ്സിൽ അവർ അന്തരിച്ചു. ഹാംഷെയറിലെ ഈസ്റ്റ്‌ വെല്ലോ സെയിന്റ്‌ മാർഗരറ്റ്‌ ചർച്ചിലാണ്‌ അവർ അന്ത്യവിശ്രമം കൊള്ളുന്നത്‌.

1988ൽ ഇംഗ്ലണ്ട് പുറത്തിറക്കിയ 10 പൗണ്ട് കറൻസി നോട്ട്.മുൻവശത്ത് (Obverse) എലിസബത്ത് II രാജ്ഞിയുടെ ഛായാചിത്രവും പിൻവശത്ത് (Reverse) ഫ്ലോറൻസ് നൈറ്റിങ്ഗലിൻ്റെ ഛായാചിത്രവും അവർ ബ്രിട്ടീഷ് ആർമി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നതിൻ്റെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.










No comments:

Post a Comment