ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 107 |
സൈക്കിൾ റിക്ഷ
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കാണുന്ന ഒരു ഗതാഗത ഉപാധിയാണ് സൈക്കിൾ റിക്ഷ (Cycle rickshaw). കുറഞ്ഞ ദൂരം യാത്ര ചെയ്യുവാൻ പലരും സൈക്കിൾ റിക്ഷയെ ആണ് ആശ്രയിക്കുന്നത്. പെഡൽ കറക്കി ഓടിക്കുന്ന ഇത്തരം സൈക്കിൾ റിക്ഷകൾ വളരെ താഴ്ന്ന നിരക്കിൽ ലഭ്യമാണെന്നത് കൂടാതെ ഇവ മൂലം പരിസരമലിനീകരണം ഉണ്ടാവുന്നില്ല എന്നതും നല്ലൊരു കാര്യമാണ്. വിദേശ സഞ്ചാരികളും മറ്റ് സാധാരണക്കാരായ ജനങ്ങളും സൈക്കിൾ റിക്ഷ ഉല്ലാസയാത്രാ ഉപാധിയായും ഉപയോഗിക്കുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ ഈയിടെ സൈക്കിൾ റിക്ഷകൾ അവയുടെ വേഗത വളരെ കുറവായതുമൂലമുള്ള തിരക്കുകൾ ഒഴിവാക്കാനായി നിരോധിച്ചിട്ടുണ്ട്.
1880 കളിലാണ് സൈക്കിൾ റിക്ഷകളുടെ നിർമ്മാണം തുടക്കം കുറിക്കുന്നത്. 1929 മുതൽക്ക് സിഗപ്പൂരിലും മറ്റും സ്ഥിരമായി ഉപയോഗിച്ചു തുടങ്ങി. മിക്കവാറും എല്ലാ കിഴക്കനേഷ്യൻ രാജ്യങ്ങളിലും 1950 ഓടെ ഇവ വ്യാപകമായി. എൺപതുകളുടെ അവസാനത്തോടെ ഏകദേശം നാല്പതു ലക്ഷം സൈക്കിൾ റിക്ഷകൾ ഉള്ളതായി കരുതപ്പെടുന്നു. പെഡൽ ഉപയോഗിച്ച് ചവിട്ടാവുന്ന രീതിയിൽ ആണ് ഇവയുടെ ഘടന. ചിലവയിൽ ഡ്രൈവറെ സഹായിക്കാനായി മോട്ടോർ ഘടിപ്പിച്ചിട്ടുണ്ടാകും. മുച്ചക്ര വാഹനങ്ങളാണ് പൊതുവെ ഇവയെങ്കിലും നാലു ചക്രമുള്ളവയും ചിലവയ്ക്ക് ഗ്യാസിലോ വൈദ്യുതിയിലോ പ്രവർത്തിക്കുന്ന മോട്ടോറുമുണ്ട്.
ആദ്യ കാലങ്ങളിൽ രണ്ടോ മൂന്നോ ചക്രങ്ങളോടു കൂടിയ, ആളുകൾ വലിക്കുന്ന വണ്ടിയായിരുന്നു റിക്ഷാവണ്ടി. 1887 മുതലാണ് റിക്ഷ എന്ന പദം പ്രചാരത്തിൽ വന്നത്. കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു. 19ാം നൂറ്റാണ്ടിൽ ഏഷ്യൻ രാജ്യങ്ങളിൽ ആൾറിക്ഷകൾ ഒരു പ്രധാന ഗതാഗതോപാധിയും സാധാരണക്കാർക്ക് പ്രധാന ജീവന മാർഗ്ഗവും ആയിരുന്നു. ആൾ റിക്ഷകളിൽ നിന്നാണ് ആധുനിക റിക്ഷകൾ ഉരുത്തിരിഞ്ഞത്. കാറുകളുടേയും തീവണ്ടിയുടേയും മറ്റും കടന്നുകയറ്റം റിക്ഷകളുടെ പ്രചാരം കുറയാനിടയായി.
മനുഷ്യന്റെ കായബലത്താൽ ഓടുന്ന വാഹനം എന്നർത്ഥം വരുന്ന ജിൻറികിഷ എന്ന ജപ്പനീസ് പദത്തിൽ നിന്നാണ് റിക്ഷ എന്ന പദം ഉത്ഭവിച്ചത്. റിക്ഷകൾ ആദ്യമായി നിർമിച്ചത് 1869 ൽ ജപ്പാനിലാണ്.
റിക്ഷകൾ വലിയ രണ്ട് ചക്രങ്ങളിൽ ഓടുന്ന മരംകൊണ്ടുണ്ടാക്കിയ ഒരു കൂടോടു കൂടിയതായിരുന്നു. മുമ്പുണ്ടായിരുന്ന രീതികളേക്കാൾ വളരെ മികച്ച രൂപകൽപന ആയിരുന്നു ഇത്. അക്കാലത്ത് മൃഗങ്ങൾ വലിച്ചിരുന്ന വണ്ടികളും ഒറ്റ ചക്ര കൈവണ്ടികളും മറ്റുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആൾറിക്ഷയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവു വന്നു. 1950 ആയപ്പോഴേക്കും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും റിക്ഷകൾ പ്രചാരത്തിൽ വന്നു.
എന്റെ ശേഖരണത്തിലെ റിക്ഷയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു...
No comments:
Post a Comment