15/10/2020

07/10/2020- കറൻസിയിലെ വ്യക്തികൾ- അലക്സാണ്ടർ ഗ്രഹാം ബെൽ

   

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
17
   
അലക്സാണ്ടർ ഗ്രഹാം ബെൽ

ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍.1847 മാർച്ച് 3ന് സ്‌കോട്ട്ലാന്റിലെ എഡിന്‍ബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്.

ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകള്‍ ബെല്ലിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു.  കേള്‍വി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങള്‍ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ല്‍ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസില്‍ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്‌കോട്ടിയയില്‍വച്ച് അന്തരിച്ചു.

1876 ഒക്ടോബർ ഒമ്പതിന് അലക്സാണ്ടർ ഗ്രഹാം ബെൽ തന്റെ സുഹൃത്തും അസിസ്റ്റന്റുമായ വാട്സണുമായി കേംബ്രിഡ്ജ് മുതൽ ബോസ്റ്റൺ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം കമ്പിയിലൂടെ സംസാരിച്ച് ആദ്യത്തെ ടെലിഫോൺ ലോകത്തിന് സമർപ്പിച്ചു. അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ ബഹുമാനാർത്ഥമാണ്

ശബ്ദത്തിന്റെ യൂണിറ്റിന് 'ബെൽ' എന്ന പേര് നൽകിയത്. ബെൽ എന്ന യൂണിറ്റിനെ ചെറിയ അളവാണ് ഡെസിബെൽ.

1997ൽ അലക്സാണ്ടർ ഗ്രഹാം ബെല്ലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്കോട്ട്ലാൻ്റ് പുറത്തിറക്കിയ ഒരു പൗണ്ട് കറൻസി നോട്ട്. മുൻവശത്ത് (Obverse) സ്കോട്ട്ലാൻ്റിലെ ആദ്യ ഗവർണറായ ലോർഡ് ഇലെയുടെ ഛായാചിത്രവും പിൻവശത്ത് (Reverse) അലക്സാണ്ടർ ഗ്രഹാം ബെല്ലിൻ്റെ ഛായാചിത്രവും ശബ്ദ പഠനത്തിന് നീരിക്ഷിച്ച പക്ഷികളുടേയും ചെമ്മരിയാടുകളുടേയും ചിത്രങ്ങളും ജ്യാമിതീയ രൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.









No comments:

Post a Comment