16/10/2020

09/10/2020- തീപ്പെട്ടി ശേഖരണം- തബല

    

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
105

തബല

ഇന്ത്യൻ സംഗീതത്തിൽ  പൊതുവെയും, ഉത്തരേന്ത്യൻ ശാസ്ത്രീയ സംഗീതമായ  ഹിന്ദുസ്ഥാനി സംഗീതത്തിൽ  പ്രത്യേകിച്ചും ഉപയോഗിക്കപ്പെടുന്ന ഒരു വാദ്യോപകരണമാണ് തബല. വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തമായ രണ്ട് വാദ്യ ഉപകരണ ങ്ങൾ തബലയുടെ ഭാഗമായുണ്ട്.വീപ്പ അഥവാ ഡ്രം എന്നർഥം വരുന്ന ഒരു അറബി വാക്കാണ് തബല എന്നതിനുറവിടം.

പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ‍ കവിയായിരുന്ന അമീർ ഖുസ്രോ ആണ് ഈ വാദ്യത്തിന്റെ ഉപ്ജ്ഞാതാവ് എന്ന് വിശ്വസ്സിക്കപ്പെടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ കുറിപ്പുകളിലൊന്നും തന്നെ തബലെയെപ്പറ്റി ഒന്നും തന്നെ പരാമർശിച്ചു കാണുന്നില്ല. കൃത്യമായ ചരിത്രരേഖകൾ പ്രകാരം പതിനെട്ടാം നൂറ്റാണ്ടിൽ ഡെൽഹിയിൽ ജീവിച്ചിരുന്ന ഉസ്താദ് സിദ്ദാർ ഖാനാണ് തബല ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു.

ഭക്തിപരമായ നാടൻ പാട്ടുകൾക്ക് ഉപയോഗിച്ചിരുന്ന ഒരു നാട്ട് വാദ്യത്തി ൽ നിന്ന് ശാസ്ത്രീയ സംഗീതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി തബല മാറിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആയിരിക്കണം. മുഗൾ കാലഘട്ടം ആണ് തബലയെ കൂടുതൽ ജനകീയമാക്കിയത്. അക്കാലത്ത്  ഹിന്ദുസ്ഥാനി സംഗീതത്തിനു കിട്ടിയ സ്വീകാര്യത, ഈ ഹിന്ദുസ്ഥാനി താളവാദ്യത്തിനും ലഭിച്ചു.    പക്കവാദ്യമായും പ്രധാനവാദ്യമായും തബലവായന അവതരിപ്പിക്കാറുണ്ട്. ഇന്ത്യയെപ്പോലെ പാകിസ്താനിലും തബലയ്ക്ക് വലിയ പ്രചാരമാണുള്ളത്.

തബലക്ക് രണ്ട് വാദ്യങ്ങൾ ആണ് ഉള്ളത്. സ്ത്രൈണ-സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന് ചെറിയ വാദ്യവും പുരുഷ സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന വലിയ വാദ്യവും. വലിയ വാദ്യത്തെ "ഡഗ്ഗ" എന്നും ചെറിയ വാദ്യത്തെ തബല എന്നും വിളിക്കുന്നു. രണ്ട് വാദ്യത്തിലും മുകളിലെ തുകലിൽ മൂന്ന് സ്ഥാനങ്ങളുണ്ട്. ആവ യഥാക്രമം കിനാര, മൈധാൻ, സിഹായി എന്നിങ്ങനെ അറിയപ്പെടുന്നു. ഈയവും ചൊറും ചേർത്ത മിശ്രിതവുമുപയോഗിച്ചാണു മദ്ധ്യത്തിലെ സിഹായി (മഷി) നിർമ്മിക്കുന്നത്. ആടിന്റെ തുകലാണു സാധാരണയായ് തബല നിർമ്മാണത്തിനുപയോഗിക്കാറ്; തടികൊണ്ടുള്ള തബലയിലും ലോഹം അല്ലെങ്കിൽ മണ്ണ് കൊണ്ടുള്ള ധഗയിലും തുകൽ-വള്ളികളാൽ അവയെ ബന്ധിച്ചിരിക്കുന്നു. ഈ തുകൽ വള്ളികളെ ബത്തി എന്നറിയപ്പെടുന്നു. ഗട്ട എന്ന് വിളിക്കുന്ന തടിക്കട്ടകൾ തബലയിലെ തുകൽ-വള്ളികൾക്കിടയിൽ തിരുകിയിരിക്കുന്നു. ആവ സ്വരസ്ഥാന ക്രമീകരണത്തിനു ഉപയൊഗിക്കപ്പെടുന്നു. ധഗയ്ക്ക് പ്രത്യേക സ്വരസ്ഥാനങ്ങൾ ഇല്ല. അതിൽനിന്നുള്ള ഘനമേറിയ ശബ്ദം തബലയുടെ ശബ്ദത്തോട് ചേർന്നാണു മനോഹരമായ സംഗീതമുണ്ടാകുന്നത്. തബലയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് വിരൽ തുകലിൽ പതിക്കുന്ന സ്ഥാനവും ശക്തിയുമാണെങ്കിൽ, ധഗയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് കൈക്കുഴകൊണ്ട് വരുത്തുന്ന മർദ-വ്യത്യാസവും വിരലുകളുമാണ്.

ഇന്ത്യൻ സംസ്കാരത്തിലും സംഗീതത്തിലും തബലയുടെ സ്വാധീനം വളരെ വലുതാണ്. ശാസ്ത്രീയ സംഗീതത്തിൽ മാത്രമല്ല, വളരെ പ്രചാരമുള്ള സിനിമാ സംഗീതത്തിലും തബല സുലഭമായി  ഉപയോഗിക്കപ്പെടുന്നു. ഉസ്താദ് അള്ള രഖ ഖാൻ , ഉസ്താദ് സക്കീർ ഹുസൈൻ , ഉസ്താദ് ഫിയാസ് ഖാൻ തുടങ്ങിയ തബല ആചാര്യൻ മാരിലൂടെ ഈ വാദ്യത്തിന്റെ പ്രശസ്തി മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിച്ചു. ഇന്ന്, ഇലക്ട്രോണിക്ക് കീബോർഡുകളിലും മറ്റും തബലവാദ്യത്തിന്റെ ശബ്ദവും കൃത്രിമമായി സൃഷ്ടിക്കാവുന്ന തരത്തിൽ അതിന് പ്രചാരം ലഭിച്ചിട്ടുണ്ട്.

എന്റെ ശേഖരണത്തിലെ തബലയുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു..








No comments:

Post a Comment