15/10/2020

02/10/2020- തീപ്പെട്ടി ശേഖരണം- ചെസ്സ്

   

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
104

ചെസ്സ്

പ്രാചീന ഭാരതത്തിലെ  ഗുപ്ത സാമ്രാജ്യത്തിൽ, ആറാം നൂറ്റാണ്ടോടെയാണ് ചെസ്സിന്റെ പൂർവ്വിക രൂപമായ  ചതുരംഗം ഉത്ഭവിച്ചത് എന്നു കരുതുന്നു. ചതുരംഗം - (സേനയുടെ) നാലുഭാഗങ്ങൾ : കാലാൾപ്പട, കുതിരപ്പട, ആനപ്പട, രഥങ്ങൾ എന്നിവ കരുക്കളാക്കുകയും പീന്നിട്, ആധുനിക ചെസ്സിലെ പോൺ (കാലാൾ), നൈറ്റ് (കുതിര), ബിഷപ്പ് (ആന), റൂക്ക് (രഥം) എന്നിവയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ചെസ്സ് ചരിത്രകാരന്മാരായ ഗെർഹാർദ് ജോസ്‌ടെൻ, ഇസാക്ക് ലിൻടെർ എന്നിവരുടെ അഭിപ്രായ പ്രകാരം പ്രാചീന  അഫ്ഗാനിലെ കുശാന സാമ്രാജ്യത്തിലാണ്  ചെസ്സിന്റെ പ്രാചീനരൂപം ആരംഭം കുറിച്ചതെന്നും കരുതുന്നവരുണ്ട്. ഇന്ത്യയിൽ നിന്ന് പേർഷ്യയിലേക്ക് ചെസ്സ് വ്യാപിക്കുകയും  പേർഷ്യൻ  ആഭിജാത്യം വിളിച്ചോതുന്ന തരം അത് രാജകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയും ചെയ്തു. എ.ഡി. 600 വർഷത്തോടെ നിലവിൽ വന്ന  സസാനിയൻ സാമ്രാജ്യത്തിന്റെ കാല ഘട്ടത്തിൽ ചത്രങ് എന്ന പേരിൽ അറിയപ്പെടുകയും പീന്നിട്, അറബ് മുസ്ലികൾക്ക് ച,ങ എന്നീ തദ്ദേശ ഭാഷാ ശബ്ദങ്ങൾ ഇല്ലാത്തതിനാൽ കാലക്രമേണ ഷത്രഞ്ജ് എന്ന പേരിലേക്ക് രൂപാന്തരം പ്രാപിക്കുകയും നിയമങ്ങളിൽ കൂടുതൽ മാറ്റം സംഭവിക്കുകയും ചെയ്തു.പുരാതന  കാലം മുതല്‍ ചെസ് ഒരു ജനപ്രിയ ഗെയിമാണ്, പണ്ടുകാലത്ത് ഉയര്‍ന്ന പദവികളില്‍ ഉള്ള ആളുകള്‍ മാത്രമാണ് ചെസ്സ് കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ രാജാക്കന്മാരുടെ കളി എന്നാണ് ചെസ്സ് അറിയപ്പെട്ടിരുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിന്റെ നൂറ്റാണ്ടിന്റ   അന്ത്യത്തിൽ, കളിയ്ക്ക് നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നെങ്കിലും ക്രിസ്ത്യൻ മിഷണറിന്മാർ ആധുനിക ചെസ്സിനെ പരുവപ്പെടുത്താനുള്ള ഉദ്യമം ഏറ്റെടുത്തു.  ഫലപ്രദമായ നിയമങ്ങൾ,യൂറോപ്യൻ നാടുകളിൽ ചെസ്സിന് വലിയ തോതിൽ വളർച്ചയുണ്ടായി പ്ലാസ്റ്റിക്കിലും മരത്തിലും കാർഡ് ബോർഡുകളിലും ചെസ് ബോർഡുകളും കരുക്കളുമുണ്ടായി ചെസ്സിലെ കരുകൾക്ക് ഇന്നത്തെ രീതിയിൽ ഉള്ള മാറ്റങ്ങളും രൂപങ്ങളും ഉണ്ടായി.കളിക്ക് ലിഖിത നിയമങ്ങളും കളി രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുമുണ്ടായി പല യൂറോപ്യൻ രാജ്യങ്ങളിലും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ചെസ് ടൂർണമെന്റുകൾ നടത്തപ്പെടുകയും പ്രസിദ്ധരായ ഒട്ടേറെ കളിക്കാർ ഉണ്ടാവുകയും ചെയ്തു. പ്രതിഭാശാലികളായ കളിക്കാർ എന്നിവയെല്ലാം ചെസ്സിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.   മനുഷ്യന്റെ ബുദ്ധിശക്തിയും ഓർമ ശക്തിയും കൂട്ടാൻ വളരെ ഉപകരിക്കുന്ന ഒരു ഗെയിം ആയാണ് ചെസ്സിനെ വിലയിരുത്തുന്നത് .1924 ജൂലൈ 20 ന് ഫ്രാന്‍സിലെ  പാരീസിൽ ‍ നടന്ന എട്ടാമത്തെ സമ്മര്‍ ഒളിംബിക് ഗെയിംസില്‍ വേള്‍ഡ് ചെസ് ഫൗണ്ടേഷൻ സ്ഥാപിതമായി. എല്ലാ വര്‍ഷവും ജൂലൈ 20 ന് ആണ് ലോക ചെസ് ദിനമായി കണക്കാക്കു ന്നത്. 1924-ല്‍ രൂപീകരിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 181 അംഗ രാജ്യങ്ങളുണ്ട്.

എന്റെ ശേഖരണത്തിലെ ചെസുമായി ബന്ധപ്പെട്ട ചില തീപ്പെട്ടി കൾ താഴെ ചേർക്കുന്നു....



No comments:

Post a Comment