22/09/2019

21/09/2019- തീപ്പെട്ടി ശേഖരണം- തെങ്ങ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
56
   
തെങ്ങ്

പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷം ആണ് തെങ്ങ് അഥവാ കേരവൃക്ഷം.  കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.

കേരളീയരുടെ കല്പവൃക്ഷമായ തെങ്ങ് ഭാരതത്തിൽ പുണ്യ വൃക്ഷമായി കണക്കാക്കുന്നു. കേരളത്തിന്റെ മുഖമുദ്രയാണ് തെങ്ങുകൾ. കേരളം എന്ന നാമം തേങ്ങയുടെ മറ്റൊരു പേരായ കേരത്തിൽ നിന്നാണുത്ഭവിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളം കാണുന്നു. ഉപ്പ് വെള്ള സാന്നിദ്യത്തിലും കടലോര പ്രദേശങ്ങളിലും നദി മുതലായ നനവാർന്ന പ്രദേശങ്ങളിലും അതിയായ വളർച്ച കാണിക്കാറുണ്ട്.

തെങ്ങിന്റെ ശാസ്ത്ര നാമം കൊക്കോസ് ന്യൂസിഫെറ എന്നാണ്. തെങ്ങ് ഏകദേശം15- 30 മീറ്റർ ഉയരം വരുന്ന ഉരുണ്ട ഒറ്റത്തടി വൃക്ഷമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും കൂടുതൽ കൃഷി ചെയ്യുന്നു.  ആഹാരം, എണ്ണ, ഔഷധം, അലങ്കാര വസ്തുക്കൾ, കെട്ടിട സാമഗ്രികൾ എന്നിവ തെങ്ങിൽ നിന്നും ലഭ്യമാക്കാം.

മൂപ്പെത്താത്ത തേങ്ങ കരിക്കായും മൂപ്പെത്തിയ തേങ്ങ വിത്തായും ഉപയോഗിക്കുന്നു. തേങ്ങ ആഹാര ചേരുവയായും, ഉണങ്ങിയ തേങ്ങ (കൊപ്ര) യിൽ നിന്നുള്ള തേങ്ങയെണ്ണ ഭഷ്യ എണ്ണയായും സൌന്ദര്യ വസ്തുക്കൾ, സോപ്പ് എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. തെങ്ങോല വീട് മേയൽ കരകൌശല വസ്തുക്കളുടെ നിർമ്മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഓല മടലിൽ നിന്നും കുട്ട, വട്ടി, പായ, മുറം മുതലായ വീട്ടുസാധനങ്ങൾ എന്നിവ നിർമ്മിക്കാനും പഴയകാലത്ത് സർവ്വസാധാരണമായി ഉപയോഗിക്കുന്നു. തെങ്ങോല നാട്ടാനകളുടെ ഇഷ്ട ഭക്ഷണമാണ്. തടി, കൊതുമ്പ് എന്നിവ വിറകായും, തടി വീട് നിർമ്മാണത്തിനും, ഫർണിച്ചർ നിർമ്മാണ ത്തിനും പ്രയോജനപ്പെടുത്തുന്നു. ചകിരി കയർ നിർമ്മാണത്തിനും കര കൌശല വസ്തുക്കളുടെ നിർമ്മാണത്തിനും പ്രയോജന പ്പെടുത്തുന്നു. ചിരട്ട  കരകൌശല വസ്തുക്കൾ നിർമ്മിക്കാനും ചിരട്ടക്കരി ജലശുദ്ധീകരണത്തിന് കിണർ നിർമ്മാണ വേളകളിലും പ്രയോജനപ്പെടുത്തുന്നു.

എന്റെ ശേഖരണത്തിൽ ഉള്ള തെങ്ങിന്റെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.






No comments:

Post a Comment