22/09/2019

06/09/2019- തീപ്പെട്ടി ശേഖരണം- നോക്കിയ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
55
   
നോക്കിയ 

നോക്കിയ, ലോകത്തിന്റെ , ഇന്ത്യക്കാരുടെ ജീവിതത്തിലേക്ക് മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ കടന്നു വന്ന ഓരോ നിമിഷത്തിലും വളര്‍ന്നുവന്ന മൊബൈല്‍ ഫോണ്‍ കമ്പനി. ലോകത്തെ മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ വളര്‍ന്നത് ഈ കമ്പനിക്കൊപ്പമാണെന്നു തന്നെ പറയാം. മൊബൈല്‍ ഫോണിന്റെ ചരിത്രത്തിന്റെ ഓര്‍മ്മകളില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പേര് നോക്കിയയായിരിക്കും. വയർലസ്
ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഫിന്നിഷ് ബഹുരാഷ്ട്ര കോർപറേഷനാണ്‌ നോക്കിയ കോർപറേഷൻ. 2007-ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിറ്റുകൊണ്ടിരുന്നത് നോക്കിയ കോർപറേഷനാണ്. ജി.എസ്.എം., സി.ഡി.എം.എ., ഡബ്ലിയു-സി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾ നോക്കിയ പുറത്തിറക്കുന്നു. അത് പോലെ തന്നെ മൊബൈൽ ഫോണിതര ഉല്പന്നങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്.

1865ലാണ് സൗത്തേണ്‍ ഫിന്‍ലന്റില്‍ നോക്കിയ സ്ഥാപകന്‍ നട്ട് ഫെഡ്രിക് ഇഡെസ്റ്റാമിന് പേപ്പര്‍ മില്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നത്. ഇഡസ്റ്റാമിന്റെ രണ്ടാമത്തെ മില്‍ സ്ഥാപിക്കുന്നത് നോക്കിയന്‍ വ്രിത്ത നദിയുടെ തീരത്തായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മികച്ചപ്രവർത്തനം കാഴചവച്ച സ്ഥാപനം നിന്നിരുന്നിടം ക്രമേണ നോക്കിയടൗൺ എന്നറിയപ്പെട്ടു. ഫ്രഡറിക് ഐഡിസ് സാം എന്ന വ്യക്തിയാണ് പേപ്പർമിൽ സ്ഥാപിച്ചത്. പിന്നീട് ഇതൊരു റബർ കമ്പനിയായി മാറി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു കേബിൾ കമ്പനിയുടെ ഓഹരി വാങ്ങി പ്രവർത്തനം തുടങ്ങിയെങ്കിലും അത് ശോഭിച്ചില്ല. 1990 മുതൽ നോക്കിയ കമ്പനി മൊബൈൽ ഫോണുകളുടെ നിർമ്മാണം തുടങ്ങുകയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൊബൈൽ കമ്പനികളിലൊന്നായി മാറുകയും ചെയ്തു.

1979ല്‍ നോക്കിയയും സലോറയും ചേര്‍ന്ന് മോബിറ ഓവൈ എന്ന പേരില്‍ ഒരു റേഡിയോ ടെലിഫോണ്‍ കമ്പനി സ്ഥാപിച്ചു. 1891ല്‍ നോര്‍ഡിക് മൊബൈല്‍ ടെലിഫോണ്‍ സര്‍വ്വീസ് ആരംഭിച്ചതോടെയാണ് നോക്കിയയുടെ പുതിയ കാലം ആരംഭിക്കുന്നത്. ലോകത്തെ ആദ്യത്തെ അന്തര്‍ദേശീയ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് ആയിരുന്നു ഇത്. 1982ല്‍ നോക്കിയ മൊബിറ സെനറ്റര്‍ എന്ന തങ്ങളുടെ ആദ്യ കാര്‍ ഫോണ്‍ പുറത്തിറക്കി.1987ല്‍ ഭാരം കുറച്ച് കൊണ്ട് ആദ്യത്തെ കയ്യില്‍ കൊണ്ടു നടക്കാവുന്നതരം ഫോണ്‍ നോക്കിയ പുറത്തിറക്കി. മൊബിറ സിറ്റിമാന്‍ എന്നായിരുന്നു ഇതിന് പേര്. 800 ഗ്രാം ഭാരം ഉണ്ടായിരുന്ന ഇതിന്റെ വില ഇന്നത്തെ 267,200 രൂപയാണ്. ഗോര്‍ബ എന്നാണ് ഈ ഫോണിനെ വിളിച്ചിരുന്നത്. സോവിയറ്റ് നേതാവായ മിഖായീല്‍ ഗോര്‍ബച്ചേവ് ഈ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് കോള്‍ ചെയ്യുന്ന ചിത്രം പ്രശസ്തമായതോടെയാണ് ആ പേര് വന്നത്.1991ല്‍ ജി.എസ്.എം നെറ്റ് വര്‍ക്ക് നിലവില്‍ വന്നപ്പോള്‍ നോക്കിയ കയ്യില്‍ കൊണ്ടു നടക്കാവുന്ന ആദ്യത്തെ ഡിജിറ്റല്‍ ജി.എസ്.എം ഫോണ്‍ പുറത്തിറക്കി, നോക്കിയ 1011. ലോകത്തിലെ ആദ്യത്തെ ജി.എസ്.എം കോള്‍ വിളിച്ചത് ഒരു നോക്കിയ ഡിവൈസ്ിലൂടെയാണ്. നോക്കിയ 1011നു തുടര്‍ച്ചയായി 1992ല്‍ നോക്കിയ 101 പുറത്തിറക്കി. ഈ ഫോണിന് മുകളില്‍ വലിപ്പം ക്രമീകരിക്കാവുന്ന ഒരു ഏരിയലും ഉണ്ടായിരുന്നു.1994ലാണ് നോക്കിയ റിംഗ്‌ടോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഫോണ്‍ പുറത്തിറക്കിയത്, നോക്കിയ 2110. 19ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കോ ടറേഗ ഈണം നല്‍കിയ ക്ലാസിക്കല്‍ ഗിറ്റാര്‍ സംഗീതം ഗ്രാന്‍ വാല്‍സില്‍ നിന്നാണ് നോക്കിയ ട്യൂണ്‍ ഉണ്ടായത്. നോക്കിയ 2100 പരമ്പര വന്‍ വിജമായി മാറി. 400,000 യൂണിറ്റുകള്‍ വിറ്റഴിക്കാമെന്നായിരുന്നു നോക്കിയ പ്രതീക്ഷിച്ചത്. എന്നാല്‍ ലോകത്താകമാനം 20 മില്ല്യണ്‍ ഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്.

1998 ല്‍ എക്‌സറ്റേണല്‍ ആന്റിനയില്ലാത്ത ആദ്യ മൊബൈല്‍ ഫോണായ നോക്കിയ 8810 പുറത്തിറക്കി. ഇതിന്റെ സ്ലൈഡര്‍ സംവിധാനം ഇതിനെ ഏറെ ആകര്‍ഷകമാക്കി. 1998 ആയതോടെ ലോകത്തിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനത്ത് നോക്കിയ എത്തി. നോക്കിയ നിരവധി പുതുമകള്‍ കൊണ്ടുവന്ന വര്‍ഷമാണ് 2002. 2002ലാണ് നോക്കിയ ആദ്യ 3ജി ഫോണ്‍ പുറത്തിറക്കുന്നത്. നോക്കിയ 6650. അതേവര്‍ഷം തന്നെ നോക്കിയ 7650 പുറത്തിറക്കി. ക്യാമറയുള്ള ആദ്യ നോക്കിയ ഫോണ്‍ ആയിരുന്നു ഇത്. കളര്‍ ഡിസിപ്ലെയുള്ള ആദ്യ നോക്കിയ ഫോണും ഇത് തന്നെ. 2002ല്‍ പുതുമയോടെ ഇറങ്ങിയ മറ്റൊരു നോക്കിയ ഫോണ്‍ ആണ് 3650. വീഡിയോ റെക്കോഡിങ് സൗകര്യമുള്ള ആദ്യ ഫോണ്‍ ആണ് നോക്കിയ 3650.

2007 ല്‍ നോക്കിയയ്ക്ക് ഇരട്ട തിരിച്ചടി നേരിട്ടു. ബാറ്ററി തകരാര്‍ മൂലം 460 ലക്ഷം ഫോണുകള്‍ കമ്പനിക്ക് തിരിച്ചുവിളിക്കേണ്ടിവന്നു. ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചു. നോക്കിയയുടെ കൈയില്‍നിന്ന് മൊബൈല്‍ വിപണി നഷ്ടപ്പെട്ടത് ഐഫോണിന്റെ വരവോടെയാണ്. ഒരുകാലത്ത് ഇന്ത്യയടക്കം പല ലോകരാഷ്ട്രങ്ങളിലും ഏറ്റവുമധികം വിൽക്കപ്പെടുന്ന മൊബൈൽഫോൺ നോക്കിയയുടേതായിരുന്നെങ്കിലും, 2009 -നു ശേഷം നേരിടേണ്ടി വന്ന ഓഹരി വിലയിടിവിനെ തുടർന്ന് മുൻപുണ്ടായിരുന്ന മൊബൈൽ വിൽപനയിലെ കുതിപ്പ് തകർന്നു. 2011 -ന്റെ തുടക്കം മുതൽ, 2013 വരെയുള്ള കാലഘട്ടത്തിൽ വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോക്കിയ പത്താം സ്ഥാനത്തിൽ എത്തി.

എന്റെ ശേഖരണത്തിൽ നിന്നും നോക്കിയയുടെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു..




No comments:

Post a Comment