ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 03 |
ടോക്‌ലവ് ദ്വീപുകൾ
മധ്യ-പസിഫിക് സമുദ്രത്തിലെ ഒരു പവിഴ ദ്വീപസമൂഹമാണ് ടോക്‌ലവ് ദ്വീപുകൾ. ന്യൂസിലൻഡിന്റെ ഭാഗമാണിവ. പ. സമോവയ്ക്ക് സു. 500 കി.മീ. വ. സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തിൽ അറ്റാഫു (Atafu), നുകുനോനോ (Nukunono), ഫകാവോഫോ (Fakaofo) എന്നീ പവിഴദ്വീപു(Atoll)കൾ ഉൾപ്പെടുന്നു. 1765-ൽ ബ്രിട്ടീഷുകാർ കണ്ടെത്തിയ ടോക്ലവ് ദ്വീപസമൂഹം 1877-ൽ ഒരു ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിതമായി. 1916-ൽ 'യൂണിയൻ ദ്വീപുകൾ' എന്ന പേരിൽ ഇവയെ ബ്രിട്ടന്റെ ഭാഗമാക്കുകയും 'ഗിൽബർട്ട് ആൻഡ് എലീസ് ഐലൻഡ്സ് കോളനി'യിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1926-ൽ ഇവ ന്യൂസിലൻഡ് ഭരണത്തിൻകീഴിലായി. 1946 മുതലാണ് ദ്വീപുകൾ ടോക്ലവ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1948-ലെ നിയമനിർമ്മാണത്തിന്റെ ഫലമായി 1949 ജനു. 1 മുതൽ രാഷ്ട്രീയമായി ഈ ദ്വീപുകൾ ന്യൂസിലൻഡിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. 1976 ഡി.-ൽ ടോക്ലവ് എന്ന പേരിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1974 ന. മുതൽ ദ്വീപസമൂഹത്തിന്റെ ഭരണച്ചുമതല വിദേശകാര്യസെക്രട്ടറിയിൽ നിക്ഷിപ്തമാക്കി. പടിഞ്ഞാറൻ സമോവയിൽപ്പെട്ട ആപിയയിലെ ജില്ലാ ഭരണാധികാരിക്കും ചില അധികാരങ്ങൾ കൈമാറ്റം ചെയ്തിരുന്നു .ടോക്ലവ് ദ്വീപനിവാസികളുടെ ഭാഷയ്ക്ക് സമോവനോട് ബന്ധമുണ്ട്. ഇംഗ്ലീഷിനും ഇവിടെ നല്ല പ്രചാരമുണ്ട്. മത്സ്യബന്ധനം, കൃഷി, കന്നുകാലി വളർത്തൽ എന്നിവയിലധിഷ്ഠിതമാണ് ടോക്ലവ് ദ്വീപുകളുടെ സമ്പദ്ഘടന. കൊപ്രയാണ് പ്രധാന കയറ്റുമതി ഉത്പന്നം. കരകൗശലവസ്തുക്കളും വിപുലമായ തോതിൽ കയറ്റി അയയ്ക്കുന്നു. ദ്വീപുവാസികൾ പോളിനേഷ്യൻ സംസ്കാരം പിന്തുടരുന്നു. സമോവൻ സംസ്കാരത്തിന്റെ സ്വാധീനവും ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ന്യൂസിലൻഡ് കറൻസിയും ടോക്ലവ് നാണയവുമാണ് ഇവിടെ നിയമപരമായി പ്രചാരത്തിലിരിക്കുന്നത്.
No comments:
Post a Comment