22/09/2019

11/09/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- നൗറു ദ്വീപ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
04
   
നൗറു ദ്വീപ്

ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്‌ നൗറു. ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് നൗറു. പശ്ചിമ-മധ്യ ശാന്തസമുദ്രത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.കേവലം 21 ച. കിലോമീറ്റർ മാത്രം വിസ്ത്രീർണ്ണമുള്ള നൗറു, ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യവുമാണ്. 1830-ലാണ് യൂറോപ്യരുമായി നൗറുവാസികളുടെ ബന്ധം ആരംഭിക്കുന്നത്. 1886-ൽ ജർമ്മൻ ഭരണത്തിലായി. ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്ന് ഓസ്‌ടേലിയായുടേയും, രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെയും നിയന്ത്രണത്തിലായി. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലായി. 1966-ൽ സ്വതന്ത്ര്യം പ്രാപിച്ച നൗറു 1968-ൽ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ആയിരക്കണക്കിനു വർഷങ്ങൾ കടൽപ്പക്ഷികളുടെ വിസർജ്ജ്യം വീണുറഞ്ഞുണ്ടായ ഫോസ്‌ഫേറ്റ് പാറകളായിരുന്നു നൗറുവിനെ സമ്പന്നമാക്കിയതും നശിപ്പിച്ചതും. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് ഫോസ്‌ഫേറ്റ് ഖനനം ആരംഭിച്ചത്. നാളെ എന്നൊന്നില്ലാത്തതുപോലെയുള്ള ഖനനവും കയറ്റുമതിയുമായിരുന്നു പിന്നീട് നടന്നത്. ഇക്കാലത്ത് 95 ശതമാനം പൗരന്മാർക്കും സർക്കാർ ജോലി നൽകി. സൗകര്യംപോലെ ചെയ്താൽ മതിയാകുന്ന ലളിത ജോലി, ഉയർന്ന ശമ്പളം, സൗജന്യ ചികിൽസയും വിദ്യാഭ്യാസവും. ക്ഷേമരാഷ്ട്രം വിഭാവനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും പൗരന്മാർക്കു നൽകിയിട്ടും ധൂർത്തടിക്കാൻ പിന്നെയും ഭരണാധികാരികളുടെ കൈയ്യിൽ പണം കുമിഞ്ഞുകൂടി. 1970-ൽ ഒരു ഘട്ടത്തിൽ നൗറു ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറി.പക്ഷേ ഇന്നു നൗറുവിന്റെ സ്ഥിതി തികച്ചും പരിതാപകരമാണ്. ഫോസ്‌ഫേറ്റ് നിക്ഷേപം ഏതാണ്ട് പൂർണമായി അവസാനിച്ചു. അതോടെ വരുമാനവും നിലച്ചു. നൗറു പാപ്പരായി ദാരിദ്ര്യത്തിലേയ്ക്കു വഴുതിവീണു. രാജ്യത്തിന്റെ 90 ശതമാനവും മരുസമാനമായ പാഴ്ഭൂമിയായി. ഈ പാഴ്ഭൂമി ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും വഴിവെക്കുന്ന ഒരു പ്രതിഭാസമായി. നൗറു എഫക്ട് എന്നാണ് ഈ പ്രതിഭാസത്തെ ഭൗമശാസ്ത്രജ്ഞന്മാർ വിളിക്കുന്നത്. ദ്വീപിലെ ജൈവസമ്പത്ത് നാമമാത്രമയി. കടൽപക്ഷികൾ പറന്നകന്നു. ധൂർത്തും പിടിപ്പുകേടും വിദേശത്തുണ്ടായിരുന്ന നൗറുവിന്റെ കരുതൽ നിക്ഷേപങ്ങളെ കുടിച്ചുവറ്റിച്ചു. ഇവിടെത്തെ നാണായം ആ സ്ത്രലിയൻ ഡോളറാണ്.



No comments:

Post a Comment