22/09/2019

12/09/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ടുവാലു ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
05
   
ടുവാലു ദ്വീപുകൾ

പസിഫിക് സമുദ്രത്തിൽ നിലകൊള്ളുന്ന കൊച്ചു ദ്വീപുകളാണ് ടുവാലു ദ്വീപുകൾ. പണ്ട് ബ്രിട്ടീഷ് ഭരണമായിരുന്ന ഈ ദ്വീപുകൾ. എല്ലിസ് ദ്വീപുകൾ എന്നാണ്‌ പൂർ‌വകാല നാമം. എലിസബത്ത് 2 രാജ്ഞിയുടെ പ്രതിനിധിയാണ്‌ രാഷ്ട്രത്തലവൻ.1978ഇൽ ആണ് സ്വതന്ത്ര ദേശം ആയത്. ഏകദേശം 1 ലക്ഷം ഏക്കർ വിസ്തീർണവും പതിനായിരം തികയാത്ത ജനസംഖ്യയും മാത്രമാണ് ഇവിടെ ഉള്ളത്. എന്നാൽ ഇവിടെത്തെ സവിശേഷത ഈ രാജ്യത്തിൻറെ കോഡ് ആയ '.tv' ആണ്. ലോകമെമ്പാടുമുള്ള ഒട്ടേറെ ആളുകളും ടി വി കമ്പനികളും മറ്റു വ്യവസായികളുമൊക്കെ അവരുടെ ഇന്റർനെറ്റ് വെബ്‌സൈറ്റുകൾക്ക് .tv എന്ന ഡൊമെയ്ൻ ലഭിക്കുവാൻ ടുവാലു ദ്വീപുകളുടെ സഹായം തേടുന്നു. കണക്കുകൾ പ്രകാരം ടുവാലു ദ്വീപുകളുടെ ഏറ്റവും വലിയ വരുമാനം ഈ ഡൊമെയ്ൻ മറ്റു കമ്പനികൾക്കു വിറ്റുകിട്ടുന്ന വരുമാനമാണ്.ലോകത്തെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. എന്നാല്‍ കേവലം കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ രാജ്യം ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാകും.സമുദ്രനിരപ്പില്‍ നിന്ന് ഇപ്പോള്‍ വെറും നാലു മില്ലി മീറ്റര്‍ മാത്രം ഉയരത്തിലാണ് ടുവാലു സ്ഥിതി ചെയ്യുന്നത്. ചെറുദ്വീപുകളുടെ കൂട്ടമായ ടുവാലുവിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നത് ആഗോളതാപനത്തെയും കാലവസ്ഥാ വ്യതിയാനത്തെയുംതുടര്‍ന്ന് സുമദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതാണ് കാരണം.



No comments:

Post a Comment