24/11/2021

കറൻസിയിലെ (76) - ഡിയേഗോ റിവേരയും ഫ്രിഡ കാഹ് ലോയും

 

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
76
   
ഡിയേഗോ റിവേരയും ഫ്രിഡ കാഹ് ലോയും

ഡിയേഗോ റിവേര (Diego Rivera)

ഒരു പ്രമുഖ മെക്സിക്കൻ ചിത്രകാരനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു ഡിയേഗോ റിവേര (ഡിസംബർ 8, 1886 – നവംബർ24, 1957). മെക്സിക്കോയിലെ ഗുവാനായുവാട്ടോയിൽ ജനിച്ച ഇദ്ദേഹം ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്തചിത്രകാരിയുടെ ഭർത്താവുമായിരുന്നു. ഇദ്ദേഹം രചിച്ച വലിയ ചുവർചിത്രങ്ങൾ മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ കാരണമായി. മെക്സിക്കോയിലും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ, ഡിറ്റ്രോയിറ്റ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലും റിവേര ചുവർചിത്രങ്ങൾ തീർത്തിട്ടുണ്ട്.

ഫ്രിഡ കാഹ് ലോ(Frida kahlo)

ഫ്രിഡ കാഹ്‌ലോ (ജൂലൈ 6,1907 – ജൂലൈ 13, 1954) തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരി ആയിരുന്നു. കോയകാനിലായിരുന്നു ജനനം. ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഫ്രിഡ കാഹ്‌ലോ ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയെ വിവാഹം കഴിച്ചു. ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾക്ക് ഫ്രിഡ കാഹ്‌ലോ പ്രശസ്തയാണ്. മെക്സിക്കോയിലെ കൊയാകാൻ എന്ന സ്ഥലത്തുള്ള ഫ്രിഡാ കാഹ്‌ലോയുടെ വസതി ഇന്ന് അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചബംഗ്ലാവാണ്.

മെക്സിക്കോ 2010 ൽ പുറത്തിറക്കിയ 500 പെസോസ് കറൻസി നോട്ട്.
മുൻവശം (Obverse): ഡിയേഗോ റിവേരയുടെ ഛായാചിത്രം അദ്ദേഹത്തിൻ്റെ പ്രശസ്തമായ പെയിൻ്റിംഗും ആലേഖനം ചെയ്തിരിക്കുന്നു.
പിൻവശം (Reverse):
ഫ്രിഡ കാഹ് ലോ ഛായാചിത്രം അവരുടെ പെയിൻ്റിംഗ് എന്നിവ ചിത്രീകരിച്ചിരിക്കുന്നു.






     

No comments:

Post a Comment