10/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ശക്തൻ തമ്പുരാൻ

                 

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
61

ശക്തൻ തമ്പുരാൻ

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ.തിരുവിതാംകൂറിന് മാർത്താണ്ഡ വർമ എങ്ങനെയാണോ അതുപോലെയായിരുന്നു കൊച്ചിക്ക് ശക്തൻ തമ്പുരാൻ...! രാജാ രാമവർമയെന്ന യഥാർഥ പേരിനെക്കാളും 'ശക്തൻ' എന്ന പേരിനോട് ചേർത്തുവായിക്കാനായിരുന്നു കൊച്ചിയിലെ പ്രജകളും ഇഷ്ടപ്പെട്ടത്.(ജനനം - 1751, മരണം - 1805). കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കഴിവുറ്റ ഭരണാധികാരി, തന്ത്ര ശാലിയായും ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹമാണ് തൃശ്ശൂർ പൂരംതുടങ്ങിയത്. കൊച്ചി രാജ്യ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡ വർമ്മ എന്ന പോലെയാണ്.

പെരുമ്പടപ്പ് സ്വരൂപം' എന്ന കൊച്ചി രാജവംശത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയ നാളുകളിലാണ് 'ശക്തൻ' അവതരിക്കുന്നത്. കൊച്ചി മഹാരാജാവായിരുന്ന രാമവർമ ഏഴാമൻ 1760-ൽ നാടുനീങ്ങിയതിനെ തുടർന്ന് വീരകേരള വർമ രണ്ടാമൻ രാജാവായി. പക്ഷേ, ഭരണകാര്യങ്ങളിൽ കാര്യപ്രാപ്തി കുറവായിരുന്നു, ഇളമുറത്തമ്പുരാനായിരുന്ന ശക്തനാകട്ടെ ഭരണകാര്യങ്ങളിൽ അതിനിപുണനും. ഡച്ച് ഗവർണറുടെയും തിരുവിതാംകൂർ മഹാരാജാവിന്റെയും ഉപദേശപ്രകാരം ശക്തനെ രാജ്യകാര്യങ്ങൾ ഏൽപ്പിച്ചു. അങ്ങനെ പതിനെട്ടാം വയസ്സിൽ ശക്തൻ കൊച്ചിയുടെ 'രാജാധികാരി'യായി. പേരിൽ രാജാവ് ഇല്ലെങ്കിലും ശക്തൻ തന്നെയായിരുന്നു രാജാവ്.കള്ളന്മാരെയും അക്രമികളെയും അദ്ദേഹം ദയയില്ലാതെ അമർച്ച ചെയ്തു. നീതിനടപ്പാക്കുന്നതിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു. സത്യസന്ധത അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു

അദ്ദേഹം ആദ്യമായി ചെയ്തത്‌ തൃശ്ശിവപേരൂരും തൃപ്പൂണിത്തുറയും ഒരോ കോട്ടയും കിടങ്ങും ഉണ്ടാക്കുകയായിരുന്നു. തൃശ്ശൂരിലെ കോട്ടക്ക്‌ നടുവിൽ ഒരു കോവിലകവും പണിയിച്ചു. കോവിലകത്തിനു തൊട്ടായി മറ്റൊരു കോട്ടയും ഉണ്ടാക്കി.അദ്ദേഹത്തിന്റെ വേനൽക്കാല വസതി ചാലക്കുടിക്കടുത്ത പരിയാരം ഗ്രാമത്തിലെ കാഞ്ഞിരപ്പിള്ളി കൊട്ടാരമായിരുന്നു. അടുത്തുള്ള നായർ വീടുകളിൽ നിന്നെല്ലാം ഒരാളെങ്കിലും സൈന്യത്തിൽ ചേരണമെന്ന വ്യവസ്ഥയിൽ പതിനായിരത്തോളം ഭടന്മാർ സൈന്യത്തിൽ ചേർന്നു. അവരുടെ മേധാവിയായി പണിക്കരു വലിയ കപ്പിത്താൻ എന്നൊരാളെയും നിയമിച്ചു. അദ്ദേഹം കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി എന്ന കണക്കിന്‌ വീരശൂരപരാക്രമിയായിരുന്നു.

ശക്തൻ തമ്പുരാൻ ഗതാഗത സൗകര്യം, ശുചീകരണം, മുതലായ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. നാടുനീളെ വഴികൾ വെട്ടുകയും വഴികൾക്കിരുവശവും തണലിനായി മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു. വീഥികൾക്ക്‌ ചേർന്ന് താമസിക്കുന്നവർ ദിവസവും അവരുടെ മുന്നിലുള്ള വഴികളും കൂടി വൃത്തിയാക്കണം എന്ന കൽപനയും പുറപ്പെടുവിച്ചു.
തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന തേക്കിൻ കാട്‌ വെട്ടിത്തെളിച്ച്‌ മൈതാനമാക്കിയതും അത്‌ നാട്ടുകാർക്ക്‌ സുഗമമായി സഞ്ചരിക്കാൻ യോഗ്യമാക്കിയതും ശക്തന്റെ കാലത്താണ്‌തൃശ്ശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം. നന്നായി സൂക്ഷിച്ച പല രാജകീയ പുരാവസ്തുക്കളും ഗാലറികളും ഇവിടെ ഉണ്ട്. വടക്കേക്കര കൊട്ടാരം എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത് 

ഇവിടെ ആണ്ടുതോറും മേടമാസത്തിൽ പൂരം ഒരാഘോഷദിവസമായി കൊണ്ടാടണം. അതിനു നാട്ടുകാർ തിരുവമ്പാടി, പാറമേക്കാവ്‌ ഇങ്ങനെ രണ്ടു ഭാഗമായി പിരിഞ്ഞ്‌ സംഘം ചേർന്ന് അത്‌ നടത്തണം. അന്നു സമീപത്തുള്ള ഭഗവതിമാരെയും ശാസ്താവു മുതലായ ദേവന്മാരെയും എഴുന്നള്ളിച്ച്‌ വടക്കുന്നാഥ സന്നിധിയിൽ കൊണ്ടു വരണം. അവയിൽ തിരുവമ്പാടിയിൽ നിന്നും പാറമേക്കാവിൽ നിന്നുമുള്ള എഴുന്നള്ളിപ്പുകൾ പ്രധാനമായിരിക്കണം. ഈ വകയ്ക്കു വേണ്ടുന്ന പണം ജനങ്ങൾ തന്നെ വീതിച്ചെടുത്തു ചെലവു ചെയ്യിക്കണം. പിന്നെ വേണ്ടുന്ന സഹായങ്ങൾ എല്ലാം നാം ചെയ്തു തരികയും ചെയ്യാം' എന്നാണ്‌ ശക്തൻ തമ്പുരാൻ കലപന പുറപ്പെടുവിച്ചത്‌. എഴുന്നള്ളത്തു സംബന്ധിച്ചും മറ്റും വേണ്ടുന്ന മുറകളും ചടങ്ങുകളുമെല്ലാം അദ്ദേഹം തന്നെ പ്രത്യേകം കൽപിക്കുകയും ചെയ്തു. പൂരം തുടങ്ങിയ കാലം മുതൽ അദ്ദേഹം ജീവിച്ചിരുന്നതു വരെയുള്ള കാലമത്രയും അദ്ദേഹം പൂരത്തിനും എഴുന്നള്ളിയിരുന്നു. ഇന്ന് കാണുന്ന ചടങ്ങുകൾ അത്രയും അദ്ദേഹം വിഭാവനം ചെയ്തവ തന്നെയാണ്‌. 




No comments:

Post a Comment