16/11/2021

കറൻസിയിലെ വ്യക്തികൾ (75) - റോബർട്ട് ലൂയിസ് സ്റ്റീവൻസൺ


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
75
   
റോബർട്ട് ലൂയിസ് സ്റ്റീവൻസൺ

ഒരു സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നിയോ-റൊമാന്റിസിസത്തിന്റെ (നവകാല്പ്പനികത) ഒരു മുഖ്യവക്താവുമായിരുന്നു .ആർ.എൽ.സ്റ്റീവൻസൺ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബർട്ട് ലൂയിസ് സ്റ്റീവൻസൺ (നവംബർ 13, 1850 – ഡിസംബർ 3, 1894). ജോർജ്ജ് ലൂയിസ് ബോർഹസ്, ഏണസ്റ്റ് ഹെമിങ്‌വേ, റുഡ്യാർഡ് കിപ്ലിങ്ങ്, വ്ലാഡിമിർ നബക്കോവ് തുടങ്ങിയ പല എഴുത്തുകാരുടെയും ആരാധനാപാത്രമായിരുന്നു റോബർട്ട് ലൂയിസ് സ്റ്റീവൻസൺ.മിക്ക ആധുനിക സാഹിത്യകാരന്മാരും ആർ.എൽ. സ്റ്റീവൻസണെ അപ്രധാനം എന്നു കരുതി. എന്നാൽ അദ്ദേഹത്തിന്റെ ജനപ്രിയത അന്നുവരെയുള്ള സാഹിത്യത്തിന്റെ ഇടുങ്ങിയ നിർ‌വ്വചനങ്ങളിൽ ഒതുങ്ങി നിന്നില്ല. അടുത്ത കാലത്താണ് വിമർശകർ സ്റ്റീവൻസണിന്റെ ജനപ്രിയതയ്ക്ക് ഉള്ളിലെ അക്ഷരങ്ങളെ തിരഞ്ഞ് അദ്ദേഹത്തെ പാശ്ചാത്യ സാഹിത്യ ശൃംഗങ്ങളിൽ പ്രതിഷ്ഠിക്കാൻ തുടങ്ങിയത്.തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനെ രസിപ്പിക്കാൻ വേണ്ടി പറഞ്ഞു തുടങ്ങിയ കഥയാണ് ലോകത്തെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയങ്കരമായ 'ട്രഷർ ഐലൻഡ്'
എന്ന കഥാ പുസ്തകമായി പരിണമിച്ചത്. കിഡ്നാപ്ഡ്, ബ്ലാക്ക് ആരോ തുടങ്ങിയ അദ്ദേഹത്തിന്റെ ബാല സാഹിത്യ കൃതികളും പ്രസിദ്ധമാണ്.
1886-ൽ എഴുതിയ "ഡോക്ടർ ജെക്കിളിന്റേയും മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ" (The Strange Case of Dr.Jekyll and Mr. Hyde)എന്ന ലഘുനോവൽ സ്റ്റീവൻസന്റെ വിപുലമായ പ്രശസ്തിയുടെ മുഖ്യ ആധാരങ്ങളിൽ ഒന്നാണ്.
അവസാന കാലം സമോവ ദ്വീപിലായിരുന്നു അദ്ദേഹം ചിലവഴിച്ചിരുന്നത്. വളരെ പെട്ടെന്നായിരുന്നു മരണവും. ഒരിക്കൽ വൈൻ ബോട്ടിലിന്റെ കോർക്ക് തുറക്കുന്നതിനിടെ സ്ട്രോക്ക് വന്ന് തളർന്നു വീണ സ്റ്റീവൻസൺ, ഭാര്യ ഫാനിയുടെ കൈകളിൽ കിടന്നാണ് കണ്ണടച്ചത്. വെറും നാൽപ്പത്തിനാല് വയസ്സ് മാത്രമായിരുന്നു അന്ന് അദ്ദേഹത്തിൻ്റെ പ്രായം. സമോവയിലെ വേയ പർവ്വതത്തിലാണ് സ്റ്റീവൻസൻ്റെന്റെ കല്ലറയുള്ളത്.

സ്കോട്ലാൻഡ് 1994 ൽ റോബർട്ട് ലൂയിസ് സ്റ്റീവൻ സൻ്റെ നൂറാം ചരമവാർഷിക സ്മരണയ്ക്കായി പുറത്തിറക്കിയ ഒരു പൗണ്ട് കറൻസി നോട്ട്.

മുൻവശം (obverse): സ്കോട്ടിഷ് ഡൂക്ക് ലോർഡ് ഇലെയുടെ ഛായാചിത്രം.
പിൻവശം (Reverse): റോബർട്ട് ലൂയിസ് സ്റ്റീവൻസൻ്റെ  ഛായാചിത്രം, എഡിൻബർഗിലെ ജനിച്ച വീട്, അവസാന കാലങ്ങളിൽ ചിലവഴിച്ച സമോവയിലെ ഗൃഹം, തൻ്റെ നോവലിലെ കഥാപാത്രങ്ങൾ, പായ്കപ്പൽ എന്നിവ ചിത്രീകരിച്ചിരിക്കുന്നു.







No comments:

Post a Comment