24/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - മർലിൻ എന്ന വിസ്മയം

  

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
68

മർലിൻ എന്ന വിസ്മയം


ലോകപ്രശസ്തനടി മര്‍ലിന്‍ മണ്‍റോയുടെ ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ ഏറെയാണ്. ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു ഇംഗ്ളീഷ് നടി വേറെയുണ്ടോയെന്നു തന്നെ സംശയം.

ജൂണ്‍മാസത്തില്‍ പിറക്കുന്നവരുടെ സോഡിയാക്സൈന്‍ പൊതുവേ ജെമിനിയാണ്. ഇരട്ടമുഖമുള്ള ജെമിനിയുടെ കുടക്കീഴിലുള്ളവരുടെ സ്വഭാവത്തിലും ഈ പ്രത്യേകത കാണുമെന്നാണ് വിശ്വാസം. സങ്കല്‍പം ശരിവയ്ക്കുന്ന വ്യക്തിത്വമായിരുന്നു മരിലിന്‍ ണ്‍റോയുടേത്. ലോകംമുഴുവന്‍ മര്‍ലിന്‍ മണ്‍റോയെ ഇന്നും ഓര്‍മ്മിക്കുന്നത്ദശാബ്ദങ്ങള്‍ക്കിപ്പുറവുംവാഴ്ത്തപ്പെടുന്ന അസാധാരണസൗന്ദര്യത്തിന്റെ പേരിലായിരിക്കും. വെറും പൊട്ടബുദ്ധിക്കാരികളുടെ മുഖമുദ്രയായസ്വര്‍ണത്തലമുടിക്കാരി എന്ന ഇമേജുംകൂടി പലപ്പോഴും മെര്‍ലിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു.പക്ഷേ,സ്വകാര്യ ജീവിതത്തില്‍ അസാധാരണ സത്യസന്ധതയും ധീരതയും മര്‍ലിന്‍ പ്രകടിപ്പിച്ചിരുന്നു എന്നതാണ് സത്യം.

ചുരുങ്ങിയ കാലത്തിനുളളില്‍ തന്നെ വെളളിത്തിരയിലും മാദകസൌന്ദര്യത്തിന്റെ അലകളുയര്‍ത്താന്‍ മര്‍ലിനു കഴിഞ്ഞു. 53-ല്‍ പ്ളേബോയ് മാഗസിനുവേണ്ടി നഗ്നയായി പോസ് ചെയ്തതോടെയാണ് മര്‍ലിന്റെ സൌന്ദര്യം ലോകമൊട്ടുക്ക് ചര്‍ച്ചാവിഷയമാകുന്നത്. 53-ല്‍ തിയേറ്ററുകളിലെത്തിയ നയാഗയാണ് മര്‍ലിനെ ഹോളിവുഡിലെ താരമാക്കിയത്.

പില്‍ക്കാലത്ത് മെര്‍ലിന് ഏറെ ആരാധകരെ നേടിക്കൊടുത്ത ക്ളാസിക് സൌന്ദര്യമുഹൂര്‍ത്തം സെവന്‍ ഇയര്‍ ഇച്ചിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവിച്ചത്. കാറ്റിന്റെ താളത്തിനൊത്ത് മുകളിലേക്ക് വിടര്‍ന്ന വസ്ത്രവുമായി മേനിയഴക് കാട്ടി നില്‍ക്കുന്ന മണ്‍റോയുടെ ചിത്രം ലോകമെമ്പാടുമുളള സൌന്ദര്യപ്രേമികളെ അന്നും ഇന്നും ഹരംകൊളളിക്കുന്നു. ലോക സിനിമയില്‍ പിന്നീട് പലവട്ടം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്മർലിൻറെ ചിത്രം പിന്നീട് ലോകോത്തര ഫാഷൻ മാഗസിനുകളുടെ കവറിൽ എത്ര തവണ വന്നുവെന്നു പറയാൻ പറ്റില്ല. മർലിൻറെ 50ആം ചരമവാർഷികത്തോടനുബന്ധിച്ച് ഫോറെവർ മർലിൻ എന്ന പ്രതിമ തയാറാക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോഴും ഈ ചിത്രമല്ലാതെ മറ്റൊന്നും ആരുടെയും മനസ്സിലുണ്ടായിരുന്നില്ല. 2011 ജൂലൈയിൽ പ്രതിമാ നിർമ്മാണം പൂർത്തിയാക്കി, ഷിക്കാഗോയിലെ പയനീർ കോർട്ടിൽ സ്ഥാപിച്ചു. 26 അടി ഉയരവും, 15000 കിലോ ഭാരവുമുള്ള ആ പ്രതിമ നിർമ്മിച്ചത് അമേരിക്കൻ ആർടിസ്റ്റ് സെവാർഡ് ജോൺസണായിരുന്നു. സ്റ്റീലും, അലൂമിനിയവും ഉപയോഗിച്ചായിരുന്നു നിർമ്മാണം. സ്ഥാപിച്ച് 2 മാസത്തിനകം 3 തവണ പ്രതിമ നശിപ്പിക്കാൻ ശ്രമമുണ്ടായി. ഒരിക്കൽ ആരൊക്കെയോ ആ വെള്ള പ്രതിമയിലേക്ക് കുറേ ചുവന്ന പെയിൻറും കോരിയൊഴിച്ചു. ദ് സകൾപ്ചർ ഫൗണ്ടേഷൻറെ നേതൃത്വത്തിലായിരുന്നു പ്രതിമാ നിർമ്മാണം. അതുകൊണ്ടുതന്നെ ഒരിടത്തും സ്ഥിരമായി നിൽക്കാൻ ഈ പ്രതിമയ്ക്ക് ഭാഗ്യമുണ്ടായില്ല. മുപ്പതു ചിത്രങ്ങളില്‍ മാത്രമാണ് മണ്‍റോ അഭിനയിച്ചത്.പക്ഷേ, ഇതിഹാസതുല്യമായ ആ ജീവിതത്തിന് ആരാധകരുടെ ഹൃദയത്തില്‍ ഒരിക്കലും മരണമില്ല.








No comments:

Post a Comment