14/11/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (78) - കഴുത

 

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
78

കഴുത 

മനുഷ്യന്‍ ഒഴികെയുള്ള ജന്തുജാലങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള ജീവികള്‍ സസ്തനികള്‍ ആണ്. പക്ഷെ മറ്റു സസ്തനികളെപ്പോലെ ബുദ്ധിയുണ്ടായിട്ടും വിഡ്ഢികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച മൃഗമാണ്‌ കഴുത..!!!

വളർത്തു മൃഗമായ കഴുതയെ ഭാരം വഹിക്കാനായി മനുഷ്യൻ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കുതിരയുടെ വർഗ്ഗത്തിലുള്ള ഈ മൃഗത്തിന്‌ രൂപത്തിലും കുതിരയുമായി സാമ്യമുണ്ട്. പാലിനായും കഴുതയെ മനുഷ്യൻ ഉപയോഗിക്കുന്നുണ്ട്. അതി കഠിനമായ ഭാരം ചുമക്കുമ്പോഴും മർദ്ദനമേൽക്കുമ്പോഴും - പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നു.. 

മനുഷ്യര്‍ ഇന്നും കരുതുന്നത് കഴുത തീരെ ബുദ്ധിയില്ലാത്ത മൃഗം എന്നാണ്.പക്ഷെ കഴുതകള്‍ കുതിരയുടെ കുടുബമാണ് അതുകൊണ്ടുതന്നെ കഴുതയ്ക്ക് കുതിരയുടെ അത്രതന്നെ  ബുദ്ധിയുമുണ്ട്‌ എന്നതാണ് സത്യം. കഴുതക്കും ,കുതിരക്കും കൂടി ജനിക്കുന്ന "കോവര്‍കഴുതകളെ" പമ്പരവിഡ്ഢി ആയിട്ടാണ് മനുഷ്യര്‍ കരുതുന്നത്..!!

ആണ്‍കഴുതയും പെണ്‍കുതിരയും ഇണ ചേര്‍ന്ന് ഉണ്ടാകുന്ന കുട്ടികളെ ”മ്യൂള്‍” എന്നാണു പറയുക.പെണ്‍കഴുതയും ,ആണ്‍ കുതിരയും തമ്മില്‍ ഇണ ചേര്‍ന്ന് ഉണ്ടാകുന്ന കുട്ടികളെ  ”ഹിന്നി”എന്നും പറയും.പൊതുവേ കുതിരകള്‍ക്ക് 64-ക്രോമോസോമുകളും, കഴുതയ്ക്ക് 62-ക്രോമോസോമുകളും ആണ് ഉണ്ടാവുക.പക്ഷെ കുതിരക്കും, കഴുതക്കും കൂടി ജനിക്കുന്ന "കോവര്‍കഴുതകള്‍ക്ക് " 63-ക്രോമോസോമുകളാണ് കണ്ടുവരുന്നത്‌.

അതുകൊണ്ട് തന്നെ ഇവക്കു പ്രത്യുത്പാദനശേഷി ഇല്ല.പക്ഷെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കോവര്‍കഴുതകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാറുണ്ട്. മ്യൂളും ഹിന്നിയും ബുദ്ധിയുടെ കാര്യത്തില്‍ കുതിരയോടൊപ്പം നില്‍ക്കുന്നു.കുതിരയേക്കാള്‍ ആയുസ്സും ഇവക്കു കൂടുതലാണ്.കഴുതയെക്കാളും ഭാരം ചുമക്കും എന്നതിനാല്‍ ലോകത്തുള്ള പല രാജ്യങ്ങളിലും കോവര്‍കഴുതകളെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ട്.

കഴുതക്കും ,കോവര്‍കഴുതക്കും കുതിരയോളം തന്നെ ബുദ്ധിയുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.





No comments:

Post a Comment