ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 119 |
നോർവേ
നോർവേ വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. സ്വീഡൻ, ഫിൻലാന്റ്, റഷ്യ എന്നിവയാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് നോർത്ത് കടലിന്റെ അക്കരെ യുണൈറ്റഡ് കിങ്ഡം, ഫാറോ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നു
നോർവെയെ ‘പാതിരാസൂര്യന്റെനാട്എന്നാണ് വിളിക്കുന്നത്’. കാരണം വേനൽക്കാലത്ത് 20 മണിക്കൂറിൽ കൂടുതൽ പകൽ ആയിരിക്കും. ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള നോർവേക്കാരുടെ മനക്കരുത്ത് പ്രശസ്തമാണ്.വെറും അമ്പതുലക്ഷം മാത്രം ആൾക്കാരെ നോർവേയിൽ ഉള്ളൂ. ഇവിടെ ശമ്പളത്തോടുളള പ്രസവാവധി 42 ആഴ്ച്ചയാണ്. കൂടാതെ, ഉയർന്ന ആരോഗ്യവും, വിദ്യാഭ്യസ നിലവാരവും ഉണ്ട്. കുട്ടികൾ ഏഴു വയസ്സിലാണ് സ്കൂളിൽ പോകാൻ തുടങ്ങുന്നത്. നോർത്തേൺ കടലിലിൽ (North Sea) പെട്രോളിയം ശേഖരവും പ്രകൃതി സമ്പത്തു ധാരാളം ഉളളത് കൊണ്ടും പൈസയ്ക്ക് ഒരുബുദ്ധിമുട്ടും ഇല്ല. പ്രതിശീർഷ വരുമാനത്തിന്റെ അളവുകോലിൽ ലോകത്തിലെ നാലാമത്തെ സമ്പന്ന രാജ്യമാണ് നോർവേ (GDP Per capita $70,665). സ്കൂൾ കോളജ് വിദ്യാഭ്യാസം സമ്പൂർണ സൗജന്യമാണ്. 67 വയസ്സു മുതൽ എല്ലാവർക്കും പെൻഷൻ കിട്ടും. അതായത് ക്ഷേമരാക്ഷ്ട്രം എന്ന സങ്കൽപ്പം (concept) നോർവേയിൽ പ്രാവർത്തികമാക്കുന്നുണ്ട് എന്നതാണ് ആ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നത്. അപ്രയോഗികം എന്ന് പറഞ്ഞ് ഇക്കാലത്ത് തളളിക്കളയുന്ന ഒരു സങ്കൽപ്പം ഒരു രാജ്യം നടപ്പാക്കുന്നു. അത് ആ രാജ്യത്ത് സൃഷ്ടിക്കുന്ന ഗുണമേന്മയുടെ സൂചകങ്ങൾ ആ രാജ്യത്തെ ലോകത്തിന്റെ മുൻ നിരയിൽ നിർത്തുന്നു.
ഡൈനാമിറ്റ് കണ്ടു പിടിച്ച സ്വീഡൻകാരനായ Alfred Nobel എന്തുകൊണ്ട് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ നടത്തിപ്പ് ചുമതല നോർവീജിയൻസിനെ ഏൽപ്പിച്ചു എന്നതിന് ഉത്തരം തേടി വേറെങ്ങും പോകേണ്ടതില്ല. ഇന്നും ഡിസംബർ മാസം പത്താം തീയതി ഓസ്ലോനഗരം സമാധാനത്തിനുള്ള നോബൽ സമ്മാന വിതരണത്തിന് വേദിയാകുന്നു എന്നുള്ളത് തന്നെ നോർവീജിയൻസിന്റെ സമാധാന പ്രിയം വിളിച്ചോതുന്ന ഒന്നാണ്.
ബദ്ധവൈരികളായ ഇന്ത്യയിൽനിന്നും പാക്കിസ്താനിൽനിന്നുമുള്ള രണ്ടുപേർ 2014 -ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടെടുക്കുന്നതിന് ഓസ്ലോ നഗരമാണ് സാക്ഷ്യം വഹിച്ചത്. മലാല യൂസഫ് സായിയും കൈലാഷ് സത്യാർത്ഥിയും ചരിത്രത്താളുകളിൽ ഇടം പിടിക്കാൻ ഓസ്ലോ നഗരം വേദിയായത് ചരിത്ര നിയോഗം എന്ന് വേണമെങ്കിൽ പറയാം.
ലോകത്തിലെ ഏറ്റവും ട്രാഫിക് അപകടങ്ങള്‍ കുറഞ്ഞ രാജ്യമാണ് നോര്‍വെ“പെട്രോളിന് ലോകത്ത് ഏറ്റവും കൂടുതൽ വിലയുള്ള രാജ്യം നോർവേയാണ്. ലിറ്ററിന് ഏകദേശം 160 രൂപ”. എന്നാൽ ഒരു ട്വിസ്റ്റുണ്ട്. നോർവേയാണ് ഏറ്റവും കൂടുതൽ നാച്ചുറൽ ഗ്യാസ് എക്‌സ്പോർട്ട് ചെയ്യുന്ന രാജ്യം. പിന്നെ ഡീസലിന്റേയും പെട്രോളിയത്തിന്റെയും ഉപഭോഗം കുറക്കാൻ ഗവൺമെന്റ് അറിയാവുന്ന എല്ലാ പണിയും എടുക്കുന്നുണ്ട്.ഇവിടത്തെ കറൻസി യൂറോ അല്ല, നോർവീജിയൻ ക്രോണയാണ്.
No comments:
Post a Comment