ഇന്നത്തെ പഠനം | |
അവതരണം | നിഷാദ് കാക്കനാട് |
വിഷയം | സ്റ്റാമ്പിലെ വിശേഷങ്ങൾ |
ലക്കം | 63 |
സത്യനാദകാഹളം
കേരളത്തിലെ കത്തോലിക്കാ സഭ ആരംഭിച്ച ലക്ഷണയുക്തമായ ആദ്യത്തെ പത്രമായിരുന്നു സത്യനാദ കാഹളം.പത്രപ്രവർത്തനരംഗത്തു സജ്ജീവമായിരുന്ന പ്രൊട്ടസ്റ്റന്റ് മിഷനറിമാർ കത്തോലിക്കാ വിശ്വാസങ്ങൾക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി പറയുക മാത്രമായിരുന്നില്ല ഈ സത്യനാദ കാഹളത്തിന്റെ ലക്ഷ്യം.കത്തോലിക്കാ സഭയ്ക്കുവേണ്ടി ആരംഭിച്ച ഒരു പത്രമായിരുന്നെങ്കി ലും ആദ്യം മുതൽക്കേ പൊതുവായ ഒരു വർത്തമാനപ്പത്രത്തിന്റെ രൂപഭാവങ്ങൾ സത്യനാദകാഹളം പ്രകടമാക്കിയിരുന്നു.എറണാകുളം ജില്ലയിലെ കൂനമ്മാവിൽ നിന്നാണ്ഇത്അച്ചടിച്ചിരുന്നത്.തുടക്കത്തിൽ ദ്വൈവാരികയായി പ്രസിദ്ധീകരിച്ചിരുന്ന സത്യനാദകാഹളം 1900-മുതൽ മാസത്തിൽ മൂന്ന് വീതവും പിന്നീട് ആഴ്ചയിൽ ഒന്ന് എന്ന രീതിയിലുമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. കൂനമ്മാവിൽ നിന്ന് ആസ്ഥാനം ആദ്യം വരാപ്പുഴയിലേക്കും അതുകഴിഞ്ഞ് എറണാകുളത്തേക്കും മാറ്റുകയുണ്ടായി.
കൊച്ചിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പശ്ചിമതാരക എന്ന പത്രത്തിൽ പ്രൊട്ടസ്റ്റന്റുകാരനായ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ആശാൻ കത്തോലിക്ക സഭയെയും മാർപാപ്പായെയും നിർദയം വിമർശിക്കുന്ന ലേഖനങ്ങൾ തുടർച്ചയായി എഴുതിവന്നു. ഇതിനെ ഖണ്ഡിക്കുന്നതിനായാണ് പ്രധാനമായും സത്യനാദകാഹളം പ്രസിദ്ധീകരണമാരംഭിച്ചത്. 16 പേജുകളിലായി പ്രസിദ്ധീകരിച്ചിരുന്ന സത്യനാദ കാഹളത്തിൽ വിവിധ വിഷയങ്ങളിലുള്ള കോളങ്ങൾ, വിദേശ വാർത്തകൾ, പ്രാദേശിക വാർത്തകൾ, കോടതി നടപടികൾ തുടങ്ങിയയെല്ലാം ഉൾപ്പെടുത്തിയിരുന്നു. 1926-ൽ "സത്യനാദം" എന്ന് പുനർനാമകരണം ചെയ്തു. 1970-ൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളാ ടൈംസുമായി ലയിച്ചു. അതിനുശേഷം കേരളടൈംസിന്റെ സൺഡേ എഡിഷനായി പ്രസിദ്ധീകരിച്ചുപോന്നു. 1999-ൽ കേരളാ ടൈംസ് സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തിയതോടുകൂടി ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുണ്ടായിരുന്ന ഈ പ്രസിദ്ധീകരണം ഇല്ലാതായി.
No comments:
Post a Comment