ഇന്നത്തെ പഠനം | |
അവതരണം | നിഷാദ് കാക്കനാട് |
വിഷയം | സ്റ്റാമ്പിലെ വിശേഷങ്ങൾ |
ലക്കം | 67 |
സൂര്യഗ്രഹണം
സൂര്യഗ്രഹണംഎന്നുംകൗതുകമുണ്ടാക്കുന്ന ഒന്നാണ്.ചന്ദ്രന്റെ നിഴലിനെയാണ് നമ്മൾ ഗ്രഹണമെന്ന് പറയുന്നത്. അതായത്, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനു നേരെ മുന്നിൽ വരുന്ന സന്ദർഭങ്ങളുണ്ടാകാം. ആ സമയത്ത് ചന്ദ്രൻ സൂര്യനെ ഭാഗികമായോ പൂർണമായോ മറച്ചേക്കാം. ഇതാണ് സൂര്യഗ്രഹണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രൻ ഭൂമിയെ അപേക്ഷിച്ച് ചെറുതായതിനാൽ നിഴൽ ഭൂമിയെ ഭാഗികമായി മാത്രമായിരിക്കും മറയ്ക്കുക. അതിനാൽ ആ ഭൂഭാഗങ്ങളിൽ മാത്രമാണ് സൂര്യഗ്രഹണം അനുഭവപ്പെടുക.പൂർണ ഗ്രഹണമെന്തെന്ന് പലർക്കും അറിയില്ല. സൂര്യനെ ചന്ദ്രൻ പൂർണമായും മറക്കുന്നതാണ് പൂർണ സൂര്യഗ്രഹണം. സൂര്യകേന്ദ്രത്തിൽനിന്ന് ചന്ദ്രന്റെ കേന്ദ്രത്തിലൂടെ ഒരു രേഖ സങ്കൽപിച്ചാൽ അത് ഭൂമിയിലൂടെ കടന്നുപോകുന്ന ഇടത്തിനോട് ചേർന്നു കിടക്കുന്നിടത്തു മാത്രമാണ് സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക
ഗ്രഹണം ഇന്ന് അവിചാരിതമായി സംഭവിക്കുന്ന ആകാശക്കാഴ്ചയല്ല. കെട്ടുകഥകളിലൂടെ അവതരിപ്പിക്കേണ്ട സംഗതിയുമല്ല. എപ്പോള്‍, എവിടെ, എത്രനേരം, എത്രവ്യാപ്തിയില്‍, ഏതു തരം എന്നെല്ലാം കൃത്യതതയോടെ പ്രവചിക്കാന്‍ ആധുനികശാസ്ത്രത്തിനു കഴിവുണ്ട്. എന്തുകൊണ്ടാണ് ഗ്രഹണം സംഭവിക്കുന്നതെന്ന തിരിച്ചറിവും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ സൂക്ഷ്മമായി അളക്കാനായതുമാണ് ഇത്തരത്തിലുള്ള പ്രവചനം സാധ്യമാക്കിയത്. പക്ഷേ, അതിലേക്കുള്ളവഴി അത്ര എളുപ്പമായിരുന്നില്ല. ബഹിരാകാശ വാഹനങ്ങളും ടെലസ്കോപ്പുകളുമില്ലാതിരുന്ന കാലത്ത് ആകാശദൃശ്യങ്ങളെ മനസ്സിലാക്കാന്‍ ഏകസഹായി നഗ്നനേത്രങ്ങള്‍ മാത്രമായിരുന്നല്ലോ.അതിനാല്‍ സൂര്യന്റെയും ചന്ദ്രന്റെയും ആകാശചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അവയെ യുക്തിപൂർവം വ്യാഖ്യാനിച്ച് നിഗമനത്തിലെത്തുകയും അത് പ്രകാരമാണോ പിന്നീട് വരുന്ന കാര്യങ്ങള്‍ എന്ന് പരിശോധിക്കലും മാത്രമായിരുന്നു ഗ്രഹണത്തെ മനസ്സിലാക്കാനുള്ള വഴി. ഗ്രീക്കുകാരുടെ പ്രപഞ്ചസങ്കൽപം ആകാശദൃശ്യങ്ങളെ നിരന്തരം നിരീക്ഷിച്ച് അവയുടെ ക്രമം മനസ്സിലാക്കുകയും അതിലൂടെ കാലഗണന നടത്തുകയും ചെയ്തതിന്റെ പാരമ്പര്യം എല്ലാ പ്രാചീന സംസ്കാരങ്ങള്‍ക്കുമുണ്ട്. എന്നാല്‍ അവയെ വിശകലനം ചെയ്ത് അതിന്റെ കാരണങ്ങള്‍ കണ്ടെത്താനും അതിലൂടെ പ്രപഞ്ച സങ്കല്‍പം രൂപപ്പെടുത്താനും ശ്രമിച്ചത് ഗ്രീക്ക് തത്വചിന്തകരാണ്. അക്കൂട്ടത്തിലൊരാളായ മിലേഷ്യസിലെ ഥെയില്‍സ് ആണത്രെ ആദ്യമായി ഗ്രഹണം പ്രവചിച്ചത്. ബി സി ഇ 585 മെയ് 28 ന് നടന്ന സൂര്യ ഗ്രഹണം അദ്ദേഹം മുന്‍കൂട്ടി പറഞ്ഞതായി പ്രാചീന ഗ്രീക്ക് ചരിത്രകാരനായ ഹിറോദാത്തസ് രേഖപ്പെടുത്തിയിട്ടുണ്ട്
ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കുന്നതിനുമുമ്പുണ്ടായിരുന്ന അബദ്ധധാരണകളിലൊന്നാണ് ഭക്ഷണം കഴിക്കരുതെന്നുള്ളത്. ഗ്രഹണസമയത്ത് സൂര്യനിൽനിന്ന് പലതരം രശ്മികൾ ഭൂമിയിലെത്തും, ഇത് ഭക്ഷണത്തെ വിഷമിപ്പിക്കും, ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, കിണർ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാൽ കുളിക്കണം – ഇങ്ങനെ നിരവധി കഥകൾ പ്രചാരത്തിലുണ്ട്. അതൊക്കെ ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കാൻ ഉണ്ടായിരുന്ന കഥകൾ മാത്രമാണ്
ശാസ്ത്രീയമായ ധാരണകൾ നിലവിൽ വരുന്നതിനു മുമ്പായി രസകരമായ പല മിത്തുകളും ഗ്രഹണത്തെ സംബന്ധിച്ച് ഉണ്ടായിരുന്നു. പിന്നീട് ഇതിലെ അബദ്ധങ്ങൾ നാം തിരിച്ചറിഞ്ഞു. രാഹു, കേതു തുടങ്ങിയ പാമ്പുകൾ സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്നൊരു മിത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു. വിയറ്റ്നാമിലെ ഒരുമിത്ത് അനുസരിച്ച് ഒരു തവളയാണ് സൂര്യനെശാപ്പിടുക. ചൈനയിൽ അത് ഒരു വ്യാളിയുടെ (ഡ്രാഗൺ) ജോലിയാണ്.
No comments:
Post a Comment