26/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ആര്യഭട്ട

   

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
69

ആര്യഭട്ട

ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് ആര്യഭട്ട. ISRO ആണ് ആര്യഭട്ടയുടെ നിർമാതാക്കൾ. 1975 ഏപ്രിൽ 19 -ന് സോവിയറ്റ് നിർമിതമായ C-1 ഇന്റർകോസ്മോസ് എന്ന റോക്കറ്റിന്റെ സഹായത്തോടെ ഇപ്പോൾ റഷ്യയുടെ ഭാഗമായ വോൾഗോഗ്രാഡ് വിക്ഷേപണ കേന്ദ്രത്തിൽ  വച്ചു ആര്യഭട്ട വിക്ഷേപിച്ചു. ഭാരതീയ ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ആര്യഭടനോടുള്ള ബഹുമാനാർത്ഥമാണ്  ഈ പേര് ഭാരതത്തിന്റെ പ്രഥമ കൃത്രിമോപഗ്രഹത്തിനു നൽകിയത്. 

ആര്യഭട്ടയുടെ നിര്‍മാണത്തിന് ഹൈദരാബാദും ബെംഗളുരുവുമാണ് പരിഗണിച്ചിരുന്നത്. താരതമ്യേന മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കണക്കിലെടുത്ത് ബെംഗളുരുവിനെ ഒടുവില്‍ തിരഞ്ഞെടുക്കുകയായിരുന്നു. 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് വ്യാവസായിക ഷെഡുകളായിരുന്നു ആര്യഭട്ടയുടെ നിര്‍മാണ കേന്ദ്രം. മൂന്ന് കോടിയിലധികം രൂപയാണ് അന്ന് നിര്‍മാണച്ചെലവ് വന്നത്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹത്തിന്റെ നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ മൂന്ന് പേരുകളാണ് ചര്‍ച്ച ചെയ്തത്. മൈത്രി, ജവഹര്‍ എന്നിവയായിരുന്നു പരിഗണിക്കപ്പെടാതെ പോയ രണ്ട് പേരുകള്‍. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ആര്യഭട്ട എന്ന പേര് നിര്‍ദേശിച്ചത് . . ഉപഗ്രഹരംഗത്ത് ഇന്ത്യ കുതിച്ചുചാട്ടം തന്നെയാണ് പിന്നെ നടത്തിയത്. ഭാസ്‌കര ഒന്നിന് ശേഷം ഇന്ത്യന്‍ സ് പേസ് ഏജന്‍സി നിര്‍മിച്ച ആപ്പിള്‍ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ഇന്‍സാറ്റ് പരമ്പരക്ക് തുടക്കമിട്ടത്. ഇന്ന് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി ഉപഗ്രഹങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ട്

360 കിലോ ഗ്രാം തൂക്കമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവിൽ 619 x 562 കി.മീ ആണ്. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകം എക്സ് റേ, ജ്യോതിശാസ്ത്രം, സൗരഭൗതികശാസ്ത്രം, വ്യോമയാനവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കി 3 പരീക്ഷണങ്ങളായിരുന്നു ആര്യഭട്ടയുടെ ലക്ഷ്യം. 1981 വരെ ഈ കൃത്രിമോഗ്രഹം സജീവമായിരുന്നു. പിന്നീട് ഫെബ്രുവരി 10,1992  വീണ്ടും ഭ്രമണപഥത്തിൽ എത്തി ചേർന്നു.



No comments:

Post a Comment