09/11/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (117) - ബൾഗേറിയ

                             

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
117

ബൾഗേറിയ

തെക്ക്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ബൾഗേറിയ  വടക്ക് റൊമാനിയ, സെർബിയയും മാസിഡോണിയയും പടിഞ്ഞാറ്,ഗ്രീസ്,തുർക്കി എന്നീ രാജ്യങ്ങൾ തെക്കു വശത്ത്,എന്നിവയാണീ രാജ്യത്തിന്റെ അതിരുകൾ.ഈ രാജ്യത്തിന്റെ കിഴക്ക് വശത്തായി കറുത്ത കടൽ സ്ഥിതി ചെയ്യുന്നു.

നിഗൂഢതകളില്‍ ചേര്‍ന്നു നില്‍ക്കുന്ന ചരിത്രമാണ് ബള്‍ഗേറിയയുടേത്. യൂറോപ്പിലെ ഏറ്റവും പഴക്കംചെന്ന രാജ്യമായ ഇത് ബാൽക്കണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. സമ്പന്നവും ഊർജ്ജസ്വലവുമായ സംസ്കാരത്തിന് ഈ രാജ്യം ഏറെ പ്രസിദ്ധമാണ്.

സിറിലിക് അക്ഷരമാല ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബള്‍ഗേറിയ. സിറിലിക് അക്ഷരമാല റഷ്യയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന എന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ഇതിനെ റഷ്യന്‍ അക്ഷരമാല ആയും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. വാസ്തവത്തിൽ, സിറിലിക് ലോകമെമ്പാടുമുള്ള 50 ഭാഷകളില്‍ ഉപയോഗിക്കുന്നു

വളരെ ചെറിയ രാജ്യമാണ് ബള്‍ഗേറിയ എങ്കിലും ഇവിടുത്തെ വൈന്‍ സംസ്കാരം വളരെ വിശാലമാണ്. ഏഴ് വ്യത്യസ്ത തരത്തിലുള്ള വൈനുകള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നു. വൈന്‍ നിര്‍മ്മാണത്തില്‍ രാജ്യത്തിന്റെ ചരിത്രം വളരെ വിശാലമാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാനായി ഇവര്‍ കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്യും.തണുപ്പുകാലത്തെ നേരിടുന്നതിനായി പല വിദ്യകളും ബള്‍ഗേറിയക്കാര്‍ പ്രയോഗിക്കാറുണ്ട്. അതിലൊന്ന് അച്ചാര്‍ നിര്‍മ്മിക്കുന്നതാണ്. തണുപ്പുകാലത്ത് ഭക്ഷണം അച്ചാറിടുന്ന പാരമ്പര്യം ഇന്നും ഇവിടുത്തെ പ്രദേശവാസികള്‍ സ്വീകരിക്കുന്ന കാര്യങ്ങളിലൊന്നാണ്. ഇവിടുത്തെ ഗ്രാമപ്രദേശങ്ങളിലെ മിക്ക വീടുകളിലും വീടുകളിലും ചെറുതും ഇടത്തരവുമായ ഒരു നിലവറ കാണാം. അതില്‍ തണുപ്പുകാലത്തെ പ്രതിരോധിക്കുന്നതിനായി ധാരാളം അച്ചാർ തടി അലമാരയിൽ സൂക്ഷിച്ചിരിക്കും. ഇരുണ്ട തണുത്ത നിലവറകൾ സംഭരണത്തിന് അനുയോജ്യമായ അന്തരീക്ഷം നൽകുന്നു. നമ്മുടെ ഭക്ഷണത്തില്‍ നാം സ്ഥിരം ഉള്‍പ്പെടുത്തുന്ന തൈരിന്‍റെ ഉത്ഭവ സ്ഥാനം യഥാര്‍ത്ഥത്തില്‍ ബള്‍ഗേറിയ ആണത്രെ. ഏകദേശം 4,000 വർഷങ്ങളായി തൈര് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ബൾഗേറിയൻ പാചകരീതിയിലെ പ്രധാന ഘടകമാണ് തൈര്. ബൾഗേറിയൻ തൈരിലെ തനതായ ബാക്ടീരിയകൾ അവിശ്വസനീയമായ രോഗശാന്തി ഗുണങ്ങൾക്കും കുടൽ ആരോഗ്യത്തിന് സഹായിക്കുന്നതിനും പ്രസിദ്ധമാണ്.

യൂറോപ്പിലെ ഏറ്റവും പഴയ രാജ്യവും വ്യത്യസ്ത സംസ്കാരവും ഉള്ള ഇടമാണെങ്കില്‍ പോലും ഇവിടെ ആകെയുള്ളത് രണ്ട് യുനസ്കോ പൈതൃക സ്മാരകങ്ങളാണ് . കിഴക്കൻ യൂറോപ്പിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ചില ചുവർചിത്രങ്ങൾ ഉൾക്കൊള്ളുന്ന പത്താം നൂറ്റാണ്ടിലെ ബോയാന പള്ളിയാണ് ഒന്നാമത്തേത്. രണ്ടാമത്തെ സ്മാരകം റിലാ മൊണാസ്ട്രിയാണ്. പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ആരാധനാലയം ബൾഗേറിയയിലെ ഏറ്റവും വലിയ കിഴക്കൻ ഓർത്തഡോക്സ് ആരാധനാ കേന്ദ്രമാണ്. വിശദമായി നോക്കിയാല്‍ ഈ രാജ്യം നിറയെ അവിശ്വസനീയങ്ങളായ ചരിത്ര സ്മാരകങ്ങള്‍ കാണാം.പൂക്കളുടെ രാജ്ഞിയായ റോസാപ്പൂവിന്റെ നാട് എന്നൊരു വിളിപ്പേര് കൂടിയുണ്ട് ബൾഗേറിയക്ക്. റോസ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം.ലോകത്തിലെ റോസ് ഓയിലില്‍ ഭൂരിഭാഗവും 70 മുതല്‍ 85%) വരെ നിര്‍മ്മിക്കുന്നത് ബൾഗേറിയയിലെ "റോസ് വാലി" ൽ വളരുന്ന റോസാപ്പൂക്കൾ ഉപയോഗിച്ചാണ്. മിക്ക സുഗന്ധദ്രവ്യങ്ങളുടെയും ഒരു പ്രധാന ഘടകം കൂടിയാണിത്.വസന്തകാലത്തും, നിറഭേദങ്ങളിൽ മറ്റൊരു മായാജാലം തീർക്കുന്ന  ശരത് കാലത്തും, ഇലപൊഴിയുന്ന ശിശിരത്തിലും ഇത്ര മനോഹരിയായ മറ്റൊരിടം ഭുമിയിലുണ്ടോ എന്നു ചോദിച്ചാൽ സംശയമാണ്.

ലവയാണ് ലോക്കൽ കറൻസി, ബൾഗേറിയൻ ഭാഷയും, സ്പാനിഷും, (ഇംഗ്ലീഷ് വിരളമാണ് ) സംസാര ഭാഷ.










No comments:

Post a Comment