ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 143 |
മുതല
ഉരഗ വർഗ്ഗത്തിൽ പെടുന്ന ശീത രക്തമുള്ള ഒരു ജീവി ആണ് മുതല. ശൽക്കങ്ങളാൽ പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപ നിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. മുതലയുടെ ശൽക്കങ്ങൾ വളരെ കടുപ്പമുള്ളവയാണ്. വെള്ളത്തിൽ വെച്ച് അവയുടെ പിടിയിൽ പെട്ടാൽ രക്ഷപ്പെടാൻ കഴിയുന്ന ജീവികൾ അപൂർവം. പാമ്പും പല്ലിയുമെല്ലാം ഉൾപ്പെട്ട ഉരഗവർഗക്കാരാണ് മുതലകൾ.അവയിൽ ഏറ്റവും വലിയ ഉരഗവും മുതല തന്നെ. വെള്ളത്തിലാണ് വാസമെങ്കിലും കരയിലെ ജീവികളെപ്പോലെ അന്തരീക്ഷവായു ശ്വസിച്ചാണ് അവ കഴിയുന്നത്.എന്നാൽ വെള്ളത്തിനടിയിൽ അഞ്ചു മണിക്കൂർ വരെ ശ്വാസം പിടിച്ചിരിക്കാൻ മുതലയ്ക്ക് വിഷമമില്ല എന്നു മാത്രം.
ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കവും തഴക്കവും ചെന്ന വേട്ടക്കാരനാണ് മുതല.കടലിലെ സ്രാവിനെ പോലെ വേട്ടയിൽ അതീവ സമർത്ഥനും.കടൽ ഒഴികെ വെള്ളമുള്ള ഏതു സ്ഥലത്തും ചതുപ്പിലും കഴിയാൻ യോജിച്ച ദേഹമാണ് മുതലയുടേത്. ഒരു വമ്പൻ പല്ലിയെപ്പോലെയാണ് സാധാരണ മുതലയുടെ ആകൃതി ചിറകുകൾ ഇല്ലെങ്കിലും വെള്ളത്തിലൂടെ അതിവേഗം നീന്താൻ ഇവയ്ക്ക് കഴിയും .വെള്ളത്തിൽ ഒരനക്കം പോലുമില്ലാതെ പൊന്തിക്കിടക്കാനും സാധിക്കും.
കണ്ണുനീർ ഗ്രന്ഥികൾ ഉണ്ടെങ്കിലും മുതലയ്ക്ക് കണ്ണ് നീർ ഒഴുക്കി കരയാൻ അറിയില്ല എന്നാൽ അവയ്ക്ക് ഒരുപാട് നേരം കരയിൽ കഴിയുമ്പോൾ കണ്ണിന്റെ സംരക്ഷണത്തിനായി ഈ ഗ്രന്ഥി സ്രവങ്ങൾ പുറപ്പെടുവിയ്ക്കുന്നു. ചിലപ്പോൾ ഇരയെ രുചിയോടെ ഭക്ഷിക്കുമ്പോളാകാം ഇത് സംഭവിയ്ക്കുന്നത്. ഇര യോടുള്ള അനുകമ്പ മൂലം കരയുന്നതായി തോന്നുകയും ചെയ്യാം. ഈ ഒരു കരച്ചിലിനെ അവലംബമായി എടുത്താണ് മുതലക്കണ്ണീർ എന്ന പ്രയോഗം നിലവിൽ വന്നത് എന്ന് അനുമാനിക്കാം . ഈ പദപ്രയോഗം ഇന്നും നിലനിൽക്കുന്നു.
എന്റെ ശേഖരണത്തിലെ മുതലയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...
No comments:
Post a Comment