08/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - വെടിയുതിർക്കും പീരങ്കി വണ്ടുകൾ

                

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
60

വെടിയുതിർക്കും പീരങ്കി വണ്ടുകൾ

ശത്രുവിനെതിരെ തുരു തുരാ വെടിവെക്കുന്ന ഒരിനം വണ്ടുണ്ട് .ബോംബെർഡിയർ ബീറ്റിലുകൾ എന്നാണ് ഇവയുടെ പേര്. അന്റാർട്ടിക്ക ഒഴിച്ച് ഭൂമിയിൽ എല്ലായിടതുമുള്ള കുഞ്ഞു വണ്ടുകളണിവ. ആരെങ്കിലും ആക്രമിക്കാൻ വന്നാലോ പേടി തോന്നിയാലോ പിൻ കാലുകളുടെ ഇടയിൽ വയറിനു താഴെയുള്ള കുഞ്ഞു കുഴലിലൂടെ ദിശ തെറ്റാതെ വെടിവെക്കും .വെടിക്ക് തീ ഇല്ലെന്ന് മാത്രം പൊട്ടൽ ശബ്ദവും നീരാവി പുകയുമുണ്ടാകും .രൂക്ഷ ഗന്ധമുള്ള വിഷമാണ് ശത്രുവിനെതിരെ വെടിയുടെ രൂപത്തിൽ ചീറ്റുന്നത് .ഇത് ദേഹത്തു വീണാൽ ശത്രുക്കൾ ജീവനും കൊണ്ട് ഓടും. ചില ഉറുമ്പുകളും ചിലന്തിയുമൊക്ക ഇവയുടെ വെടിയിൽ ചത്തു പോകും. ഒരു വെടിമരുന്ന് ഫാക്ടറി ശരീരത്തിൽ കൊണ്ട് നടന്നാണ് ഈ പീരങ്കി പ്രയോഗം ഈ വണ്ടുകൾ നടത്തുന്നത്. ശത്രു ഭയം വന്നാലുടൻ ശരീരത്തിന്റെ ഇരു ഭാഗത്തായി രണ്ട് അറകളിലായി വെവ്വേറെ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് ,ഹൈഡ്രോകുനോൺ എന്നിവ മൂന്നാമതൊരു അറയിൽ എത്തും. ഹൈഡ്രജൻ പേറോക്സൈഡ് ആ അറയിലെ കാറ്റലെസസ് എൽസൈം പാളിയുടെ സഹായത്തോടെ ജലവും ഒക്സിജനും ആയി വിഘടിക്കും. അറയിലെ തന്നെ പെറോക്സിഡേസ് എൽസൈമുകൾ ,ഹൈഡ്രോകുനോണിനെ ഓക്സി ഡേഷൻ വഴി p-കൂനോൺ ആക്കിമാറ്റും .ഇങ്ങനെയാണ് ഇതിന്റ കെമിസ്ട്രി. 





No comments:

Post a Comment