ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 118 |
റുമാനിയ
തെക്കന്‍ യൂറോപ്പിന്റെ കിഴക്കേയറ്റത്ത് കരിങ്കടലിനോട് അടുത്ത് കിടക്കുന്ന രാജ്യമാണിത്.യൂറോപ്പിലെ പന്ത്രണ്ടാമത്തെവലിയരാജ്യമാണ് റൊമാനിയ ,"റോമിലെപൗരൻ" എന്നർത്ഥമുള്ള ലാറ്റിൻ റോമാനസിൽ നിന്നാണ് റൊമാനിയ ഉരുത്തിരിഞ്ഞത് യൂറോപ്യൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ അംഗരാജ്യമാണ് . അതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ബുക്കാറസ്റ്റാണ് .ഏകദേശം 19 ദശലക്ഷം ജനസംഖ്യയുണ്ട്. യൂറോപ്പില്‍ വോള്‍ഗ കഴിഞ്ഞാല്‍ രണ്ടാമത്തെ നീളമേറിയ നദിയായ ഡാന്യുബ് പ്രധാനമായും ഒഴുകുന്നത് റുമാനിയയിലുടെയാണ്.രണ്ടാം ലോകയുദ്ധാനന്തരം കമ്യൂണിസ്റ്റ് പാര്‍ടി നിലവില്‍വന്ന രാജ്യങ്ങളിലൊന്നാണ് റുമാനിയ.
റൊമാനിയായുടെ സ്വാതന്ത്രം 1877 ൽ ഓട്ടോമൻ തുർക്കികളിൽ നിന്നായിരുന്നു. ലിയു /LEU ആണ് നാണയം . യുറോപ്പിയൻ യൂണിയനിൽ ചേർന്ന് യൂറോയിലേയ്ക്ക് മാറും. കുപ്രസിദ്ധമായ റൊമാനിയൻ ഭരണാധികാരിയായിരുന്നു..നിക്കൊ ളെ ചൗ ഷെസ് കൂ (Nicolas Ceausescu) എതിർ ശബ്ദങ്ങളെ അടിച്ച് ഒതുക്കി. നാടു മുഴുവൻ ചാരൻമാർ . തട്ടി കൊണ്ട് പോകലുകൾ. എന്തിന് സ്വന്തം അംഗരക്ഷകരെ ഓഫീസ് സ്റ്റാഫിനെ പോലും വിശ്വാസം മില്ലാത്ത അവിശ്വാസി . അവസാനം ജനകീയ മുന്നേറ്റത്തിൽ ആ ഇരുമ്പ് മറ ഉരുകി ഒലിച്ചു.സോവിയറ്റ് യൂണിയൻ തകർന്നതോടെ സൈനീക ചെലവ് താങ്ങാനാവാതെ സൈന്യത്തെ പിരിച്ചു വിടാൻ തുടങ്ങി. സമ്പന്ന മൂടി അഴിഞ്ഞു നഗരങ്ങൾ വലിയ കെട്ടിടങ്ങൾ .ബാറുകൾ . നിശാലയങ്ങൾ . പാർട്ടിയിലെ സർക്കാരിലെ ഉന്നതൻമാർക്ക് ജനം ദരിദ്രത്തിൽ വലഞ്ഞു. ദരിദ്ര ഗ്രാമങ്ങൾ അവിടെത്തെ വിളവ് ഗോതമ്പ്, മുന്തിരി . വൈൻ. പാൽ .മാട്ട് ഇറച്ചി . മത്സ്യം ഇവ ഒക്കെ പുറംമോടി അണഞ്ഞ നഗരങ്ങളിലേയ്ക്ക് കയറ്റി അയ്ക്കേണ്ട പ്രദേശം മാത്രം മായി ഗ്രാമങ്ങൾ
ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള എന്ന നോവലിലൂടെ പ്രസിദ്ധമായ കാര്‍പാത്യന്‍ മലനിരകളും റുമാനിയയിലാണ്. ഡ്രാക്കുളയുടെ രാജ്യമായ കാർ പാ ത്യൻ മലനിരകളും, അവിടെയുള്ള ഡ്രാക്കൂളയുടെ ദുർഗന്ധത്തിൻ്റെ അവശിഷ്ടങ്ങളും, ഡ്രാക്കുളയുടെ മൃതദേഹം അടക്കം ചെയ്തിട്ടുണ്ടെന്ന് വിശ്വാസിക്കപ്പെടുന്ന നാഗോ വ് എന്ന സ്ഥലത്തെ പള്ളിയും മറ്റും കാണാനെത്തുന്ന വിദേശ സന്ദർശകരുടെ പ്രവാഹം തന്നെ വർഷം തോറും ഈ ടൂറിസ്റ്റുകളിൽ നിന്ന് റുമാനിയ കു ള്ളവരുമാനം 300 ലക്ഷം ഡോളറാണ് .റൊമാനിയയുടെ ഡ്രാക്കുള ഐതീഹ്യവും അതിന്റെ ഡാഷിയൻ ചരിത്രവും റൊമാനിയായ്ക്ക് മാത്രം സ്വന്തം. അതേസമയം, റൊമാനിയയിലെ ഈസ്റ്റർ മുട്ടയുടെ പാരമ്പര്യങ്ങളും നാടോടി വസ്ത്രങ്ങളും അടുത്തുള്ള രാജ്യങ്ങളുമായി സാമ്യം പുലർത്തുന്നവയാണ്. നാടോടി വസ്ത്രങ്ങൾ ആഘോഷങ്ങൾക്കായി മാത്രം അല്ല; നഗരത്തിലെ ഭൂരിപക്ഷം പേരും പാശ്ചാത്യ രീതിയിൽ വസ്ത്രധാരണം ചെയ്യുമ്പോൾ ഗ്രാമീണ മേഖലയിൽ ഇപ്പോഴും പരമ്പരാഗത വസ്ത്രം ധരിക്കുന്നു.
2018-ലെ കണക്കനുസരിച്ച് 219,000-ത്തിലധികം രജിസ്റ്റർ ചെയ്ത കളിക്കാർ ഉള്ള റൊമാനിയയിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണ് ഫുട്ബോൾ.മൊത്തത്തിൽ, ഏഴ് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്, 1990-കളിലെ ഏറ്റവും വിജയകരമായ കാലഘട്ടം, 1994 ഫിഫ ലോകകപ്പിൽ ആറാം സ്ഥാനത്തെത്തി , ഒടുവിൽ 1997- ൽ ഫിഫയുടെ റാങ്കിംഗിൽ 3-ആം സ്ഥാനത്തെത്തി.1984 സമ്മർ ഒളിമ്പിക്സിൽ പങ്കെടുത്തഏക ഈസ്റ്റേൺ ബ്ലോക്ക് രാഷ്ട്രംറൊമാനിയ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. റൊമാനിയയുടെ ഏറ്റവും വിജയകരമായ ഒളിമ്പിക് ഗെയിംസ് കൂടിയായിരുന്നു അത്: അവർ 20 സ്വർണ്ണ മെഡലുകളും 53 മെഡലുകളും നേടി.റൊമാനിയയുടെ ഏറ്റവും മികച്ച മെഡൽ ഉല്പാദിപ്പിക്കുന്ന കായിക വിനോദമാണ് ജിംനാസ്റ്റിക്സ് ഏക്കാലത്തെയും മികച്ച ജിംനാസ്റ്റിക്ക് താരമായ നാദിയ കോമിനോച്ചിയുടെ നാട്. ഗെയിംസിന് ആതിഥേയത്വം വഹിച്ചിട്ടില്ലാത്ത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മെഡലുകളുടെ (ഹംഗറിക്ക് ശേഷം) രണ്ടാം സ്ഥാനത്താണ് റൊമാനിയ.
No comments:
Post a Comment